ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ സമ്പാദ്യ ശീലം തുടങ്ങുന്നതാണ് നല്ലത്. സാമ്പത്തിക സ്വാതന്ത്ര്യം എല്ലാ കാലത്തും ആവശ്യമുള്ളതാണ്. ചെറുപ്പത്തിൽ നിക്ഷേപം ആരംഭിച്ചാൽ കാലാവധി കൂടുന്തോറും വരുമാനം വർദ്ധിച്ചു കൊണ്ടേയിരിക്കും. പ്രായപൂർത്തിയാകാത്തവർക്ക് നിക്ഷേപം തുടങ്ങാൻ അനുയോജ്യമായ പദ്ധതിയാണ് എൻപിഎസ് വാത്സല്യ. നിരവധി നിക്ഷേപ പദ്ധതികൾ നമുക്ക് ചുറ്റും ഉണ്ടെങ്കിലും എൻ.പി.എസ് വാത്സല്യ അതിൽ നിന്നും വ്യത്യസ്തമാണ്. നിരവധി നേട്ടങ്ങളും ഉറപ്പാണ്.
എൻ.പി.എസ് വാത്സല്യ
കുട്ടികൾക്കുള്ള പെൻഷൻ പദ്ധതിയെന്നാണ് ഈ നിക്ഷേപത്തെ കുറിച്ച് അറിയപ്പെടുന്നത്. പ്രായപൂർത്തിയാവുന്നതിനു മുന്നേ നിങ്ങളുടെ കുട്ടികൾക്ക് ഒരു മികച്ച സാമ്പത്തിക സുരക്ഷ ഒരുക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് എൻ.പി.എസ് വാത്സല്യ നല്ല ഓപ്ഷനാണ്. ചെറുപ്പത്തിൽ തന്നെ റിട്ടയർമെന്റ് സേവിംഗ്സ് ശീലം പഠിപ്പിക്കുന്നതാണ് എന്നതാണ് ഈ സ്കീമിലൂടം ഉദ്ദേശിക്കുന്നത്.
പ്രായപൂർത്തിയാവാത്തതിനാൽ കുട്ടികൾക്ക് ഇത്തരം നിക്ഷേപങ്ങൾ ആരംഭിക്കാൻ സാധിക്കില്ല. അതിനാൽ അവരുടെ മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. കുറഞ്ഞത് 1000 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിക്കാം. 18 വയസ്സ് തികയുന്നതു വരെ ഇതേ രീതിയിൽ നിക്ഷേപിക്കാം. എന്നാൽ 18 വയസ്സായാൽ ഈ സ്കീമിന്റെ കാലാവധി പൂർത്തിയാവും. 18 വയസ്സിനു ശേഷം ഈ അക്കൗണ്ട് സാധാരണ എൻ.പി.എസ് അക്കൗണ്ടായി മാറ്റാൻ സാധിക്കും. അതായത് നിങ്ങൾക്ക് വർഷങ്ങളോളം എൻ.പി.എസ് നിക്ഷേപം തുടരാം.

എൻ.പി.എസ് വാത്സല്യ അക്കൗണ്ട് തുറക്കാനുള്ള യോഗ്യത
- പ്രായപൂർത്തിയാകാത്തവർക്കാണ് യോഗ്യത.
- രക്ഷിതാക്കൾ തങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കുകയും കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ അവരുടെ രക്ഷിതാക്കൾ തന്നെ അക്കൗണ്ട് നിയന്ത്രിക്കുകയും ചെയ്യുന്നു.
- പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയിൽ (PFRDA) രജിസ്റ്റർ ചെയ്ത പോയിൻസ് ഓഫ് പ്രെസൻസ് (PoPs) വഴി അക്കൗണ്ട് തുടങ്ങാം.
- ഈ പോയിൻസ് ഓഫ് പ്രെസൻസിൽ പ്രധാന ബാങ്കുകൾ, ഇന്ത്യാ പോസ്റ്റ് , പെൻഷൻ ഫണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.
- ഓൺലൈൻ വഴി അക്കൗണ്ട് തുറക്കുവാൻ എൻ.പി.എസ് ട്രസ്റ്റിൻ്റെ eNPS പ്ലാറ്റ്‌ഫോമിലൂടെ അക്കൗണ്ട് തുറക്കാവുന്നതാണ്.
അക്കൗണ്ട് തുറക്കാൻ എന്തെല്ലാം വേണം?
- അക്കൗണ്ട് തുറക്കേണ്ട കുട്ടിയുടെ ജനനത്തീയതിയുടെ തെളിവ്
- കുട്ടിയുടെ രക്ഷിതാവിന്റെ കെ.വൈ.സി
- രക്ഷിതാവിന്റെ പാൻ നമ്പർ
- NRE/NRO ബാങ്ക് അക്കൗണ്ട് (സോളോ അല്ലെങ്കിൽ ജോയിൻ്റ്)
എൻ.പി.എസ് വാത്സല്യ ഒരു മികച്ച നിക്ഷേപ പദ്ധതിയാണോ?
കുട്ടികൾക്ക് നിക്ഷേപം തുടങ്ങാൻ മികച്ച ഓപ്ഷനാണ് ഇത്. എന്നാൽ മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച ഒട്ടും മികച്ചതല്ല. കാരണം വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും ഈ നിക്ഷേപത്തിലൂടെ പ്രയോജനമില്ല. 18 വയസ്സ് പൂർത്തിയായാൽ കുട്ടി എൻ.പി.എസ് വാത്സല്യയിൽ നിന്ന് ഒഴിവാകും. അപ്പോൾ മൊത്ത തുകയുടെ 20% ഒറ്റത്തവണയായും 80% പ്രതിമാസ കണക്കിലും ലഭിക്കുന്നു. കുട്ടിക്കുള്ള പെൻഷൻ (ആനുവിറ്റി) 18 വയസ്സ് മുതൽ ആരംഭിക്കും. എൻ.പി.എസ് വാത്സല്യ ഓട്ടോ ചോയിസിലും ആക്ടീവ് ചോയിസിലും നിക്ഷേപം നൽകുന്നു.
18 വയസാവുമ്പോൾ സമാഹരിച്ച മൊത്തം തുക 2.5 ലക്ഷം രൂപയിൽ കവിയുന്നില്ല, അതിനാൽ മുഴുവനും കുട്ടിക്ക് ഒറ്റത്തവണയായി നൽകും. എൻ.പി.എസ് വാത്സല്യയിൽ മൊത്തം 3 ലക്ഷം രൂപയുണ്ടെങ്കിൽ ഒറ്റത്തവണയായി 60,000 രൂപ മാത്രമേ ലഭിക്കൂ. ബാക്കി 2.4 ലക്ഷം അന്വിറ്റിയായി വാങ്ങണം. എൻ.പി.എസ് വാത്സല്യ അക്കൗണ്ട് എടുത്ത ദിവസം മുതൽ മൂന്ന് വർഷത്ത ശേഷം മൂന്ന് തവണയായി തുക പിൻവലിക്കാം. ഇങ്ങനെ എടുക്കുന്ന തുക ഉന്നത വിദ്യാഭ്യാസത്തിനു പോലും ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് സത്യം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications