കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നത് വളരെ നല്ലതാണ്. ഒരു കുഞ്ഞ് ജനിച്ചാൽ അവരെ വളർത്തിയെടുക്കുന്നത് മാതാപിതാക്കൾക്ക് സന്തോഷവും ആശങ്കയും ഒരുപോലെ നിറക്കുന്നു. സാമ്പത്തിക ആശങ്കയാണ് മിക്ക ആളുകളും നേരിടുന്നത്. ചെറിയ നിക്ഷേപങ്ങൾ നടത്തുമെങ്കിലും കുട്ടികളുടെ ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ എന്തു ചെയ്യും?
പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ആരംഭിച്ച പെൻഷൻ പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ. കുട്ടികൾക്ക് എങ്ങനെയാണ് പെൻഷൻ ലഭിക്കുന്നത്? പ്രായ പൂർത്തിയാവുന്നതിനു മുന്നേ ആരംഭിക്കുന്ന ഈ പദ്ധതി നിങ്ങളുടെ 18 വയസ്സിനു ശേഷം തുടരാം എന്നതാണ് അതിൻ്റെ പ്രത്യേകത. വിശദമായി അറിയാം....
എന്‍പിഎസ് വാത്സല്യ പദ്ധതി
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക പാഠങ്ങൾ നൽകുന്ന പദ്ധതിയാണിത്. സാമ്പത്തിക ആസൂത്രണവും അച്ചടക്കവുമെല്ലാം പഠിക്കാനും ഇതൊരു നല്ല തുടക്കമാവും. പ്രായപൂർത്തിയാവാത്തവർക്ക് സ്വന്തമാക്കി നിക്ഷേപ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കാത്തതിനാൽ കുട്ടിയുടെ രക്ഷിതാക്കൾക്ക് തുറക്കാം.
വ്യക്തികളുടെ വിരമിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പെന്‍ഷന്‍ രൂപത്തില്‍ വരുമാനം നൽകുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് എന്‍പിഎസ്. അതിൻ്റെ മറ്റൊരു രൂപമാണ് എൻപിഎസ് വാത്സല്യ പദ്ധതി. എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നതിനു കുറഞ്ഞത് 18 വയസും പരമാവധി 70 വയസും ആവശ്യമാണ്. കഴിഞ്ഞ വർഷമാണ് കുട്ടികൾക്കായി എൻപിഎസ് വാത്സല്യ എന്ന പദ്ധതി അവതരിപ്പിച്ചത്.

ആവശ്യമായ രേഖകൾ എന്തെല്ലാം?
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, സ്കൂൾ ടിസി/ അതത് സംസ്ഥാനങ്ങളിലെ ഹയർ സെക്കൻഡറി ബോർഡ് നൽകുന്ന മെട്രിക്കുലേഷൻ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പാസ്‌പോർട്ട്, പാൻ കാർഡ് എന്നിവയെല്ലാം ആവശ്യമാണ്.
അക്കൗണ്ട് എങ്ങനെ പ്രവർത്തിക്കുന്നു?
എൻപിഎസ് വാത്സല്യ അക്കൗണ്ട് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ അവരുടെ രക്ഷിതാവ് തുറക്കുന്നു. അക്കൗണ്ട് ആരംഭിച്ചാൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഒരു യുണീക്ക് പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ നൽകും. ഇതാണ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്. കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ ഈ നിക്ഷേപ അക്കൗണ്ട് അവരുടെ രക്ഷിതാവായിരിക്കും കൈകാര്യം ചെയ്യുന്നത്.
ഇവിടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപിക്കാം. എൻപിഎസ് വാത്സല്യ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക പ്രതിവർഷം 1,000 രൂപയാണ്, എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
കെവൈസി ഉറപ്പാക്കണം
രക്ഷിതാവിന് ബാധകമായ KYC മാനദണ്ഡങ്ങൾ PFRDA (പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി) നൽകുന്ന മാനദണ്ഡങ്ങൾക്കനുസൃതമാണ്. കുട്ടിയും രക്ഷിതാവും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിനാണ് ഈ രേഖകൾ ഉറപ്പാക്കുന്നത്.
ബാങ്ക് അക്കൗണ്ട് ആവശ്യമാണ്
എൻപിഎസ് വാത്സല്യ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ബാങ്ക് അക്കൗണ്ടോ ജോയിന്റ് ബാങ്ക് അക്കൗണ്ടോ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. പക്ഷേ 18 വയസ്സിന് മുമ്പ് ഭാഗികമായി പിൻവലിക്കുമ്പോഴോ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴോ ഇത് ആവശ്യമായി വരും.
എൻപിഎസ് വാത്സല്യ അക്കൗണ്ടുള്ള കുട്ടികൾക്ക് അവരുടെ 18 വയസ്സിനു ശേഷം ഇത് എൻപിഎസ് ടയർ I അക്കൗണ്ടിലേക്ക് മാറ്റപ്പെടും. പക്ഷേ പ്രായപൂർത്തിയാകുന്നതിന് മൂന്ന് മാസത്തിനുള്ളിൽ വരിക്കാരന്റെ പുതിയ KYC നടപ്പിലാക്കണം. അതിനാൽ, പുതിയ കെവൈസി സമർപ്പിച്ചതിനു ശേഷമേ എൻപിഎസ് ടയർ1 അക്കൗണ്ടിലേക്കുള്ള നിക്ഷേപങ്ങൾ നടത്താനാവൂ.
സവിശേഷതകള്‍ .....
- ആദായ നികുതി ഇളവ് ലഭിക്കും
- കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളതിനാല്‍ ഇത് സുരക്ഷിതമായ പദ്ധതിയാണ്.
- കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം..
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications