കുഞ്ഞുങ്ങളുടെ ഭാവിയുടെ കരുതലിനു വേണ്ടിയാണ് എല്ലാ മാതാപിതാക്കളും ശ്രമിക്കുന്നത്. പലപ്പോഴായി അവരുടെ ആവശ്യങ്ങൾക്കു വേണ്ടി തങ്ങളുടെ അതുവരെയുള്ള സമ്പാദ്യമെല്ലാം കൊടുക്കാറുണ്ട്. എന്നാൽ ഇനി അത്തരം കഷ്ടപ്പാടുകളുടെ ആവശ്യമില്ല. ഇനി മുതൽ കുട്ടികളുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും അവരുടെ ഭാവി സുരക്ഷിതമാക്കാനും കേന്ദ്ര സർക്കാർ എൻ.പി.എസ് വാത്സല്യ എന്ന നിക്ഷേപ പദ്ധതിക്ക് തുടക്കമിട്ടു.
എന്താണ് എൻ.പി.എസ് വാത്സല്യ
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ നാഷണൽ പെൻഷൻ സിസ്‌റ്റം (എൻ.പി.എസ്) രൂപകൽപ്പന ചെയ്ത പ്രത്യേക പദ്ധതിയാണ് എൻ.പി.എസ് വാത്സല്യ. ചെറു പ്രായത്തിൽ തന്നെ കുട്ടികൾക്കായി ഒരു അക്കൗണ്ട് തുറക്കാം. അതിലേക്ക് നിശ്ചിത തുക എല്ലാ മാസവും കുട്ടിയുടെ മാതാപിതാക്കൾ അയക്കേണ്ടതുണ്ട്. കുട്ടിക്ക് 18 വയസ്സ് പൂർത്തിയാവുമ്പോൾ അതൊരു സ്റ്റാൻഡേർഡ് അക്കൗണ്ടിലേക്ക് മാറും. അതിനു ശേഷം യുവാക്കൾക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പൂർണ ഉത്തരവാദിത്തം ലഭിക്കുന്നു.
ഇതൊരു പെൻഷൻ സ്കീം പോലെയാണ് തയ്യാറാക്കപ്പെട്ടത്. എന്നാൽ ഈ സ്കീമിന്റെ നിലവിലെ രൂപത്തിൽ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഈ പദ്ധതി അനുയോജ്യമാവുന്നില്ല. അതിനു നിരവധി കാരണങ്ങളുണ്ട്.
1. കുറഞ്ഞ ഇക്വിറ്റി
എൻ.പി.എസ് വാത്സല്യ ഓട്ടോ ചോയിസിലും ആക്ടീവ് ചോയിസിലും നിക്ഷേപം നൽകുന്നു. രണ്ട് നിക്ഷേപ ഓപ്ഷനുകൾക്ക് കീഴിലും, ഇക്വിറ്റിയിലേക്ക് അനുവദിക്കുന്ന പരമാവധി സംഭാവന 75% ആണ്. സാധാരണ നിക്ഷേപങ്ങൾക്ക് 100% ഇക്വിറ്റി ലഭിക്കാറുണ്ട്. എന്നാൽ എൻ.പി.എസ് പരമാവധി 75% ഇക്വിറ്റി മാത്രമാണ് ലഭിക്കുന്നത്. അതിനാൽ മ്യൂച്വൽ ഫണ്ടുകളിൽ പതിവ് നിക്ഷേപങ്ങളേക്കാൾ താഴ്ന്ന കോർപ്പസിലേക്ക് ഇത് നയിച്ചേക്കാം.
2. 18 വയസ്സാകുമ്പോൾ
കുട്ടിക്ക് 18 വയസ്സാകുമ്പോൾ ഈ പെൻഷൻ സ്കീം ഒഴിവാക്കാം. അല്ലെങ്കിൽ വാത്സല്യ പെൻഷൻ അക്കൗണ്ട് ഒരു സാധാരണ എൻ.പി.എസ് ടയർ-I അക്കൗണ്ടിലേക്ക് മാറ്റാം. കുട്ടി എൻ.പി.എസ് വാത്സല്യയിൽ നിന്ന് ഒഴിവായാൽ മൊത്ത തുകയുടെ 20% ഒറ്റത്തവണയായും 80% പ്രതിമാസ കണക്കിലും ലഭിക്കുന്നു. കുട്ടിക്കുള്ള പെൻഷൻ (ആനുവിറ്റി) 18 വയസ്സ് മുതൽ ആരംഭിക്കും.
18 വയസാവുമ്പോൾ സമാഹരിച്ച മൊത്തം തുക 2.5 ലക്ഷം രൂപയിൽ കവിയുന്നില്ലെങ്കിൽ, മുഴുവനും കുട്ടിക്ക് ഒറ്റത്തവണയായി നൽകും. എന്നാൽ ഇതു കൊണ്ട് അവരുടെ വിദ്യാഭ്യസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ പോലും തികയില്ല.

3. കുട്ടിയുടെ റിട്ടയർമെന്റ്
ഇതൊരു റിട്ടയർമെന്റ് സ്കീം പോലെയാണ്. പെൻഷൻ സ്കീം നിയമങ്ങൾ അനുസരിച്ച് നിങ്ങൾ നിക്ഷേപിച്ച മൊത്തം തുകയിൽ നിന്ന് ചെറിയ തുകകൾ പിൻവലിക്കാം. ഇത് മൂന്ന് തവണ വരെ അനുവദനീയമാണ്. മാത്രമല്ല വിദ്യാഭ്യാസം, പ്രത്യേക അസുഖം, വൈകല്യം എന്നിവയ്ക്കായി 25% വരെ പിൻവലിക്കാം. എന്നാൽ ഇത് 18 വയസ്സ് വരെ മാത്രമേ സാധിക്കുള്ളൂ.
4. ഒറ്റത്തവണ പിൻവലിക്കാൻ എത്രയാണ് നിക്ഷേപ പരിധി
എൻ.പി.എസ് സ്കീമിലുള്ള വ്യക്തിക്ക് 5 ലക്ഷം രൂപയിൽ കവിയാതെ നിക്ഷേപം ഉണ്ടെങ്കിൽ കാലാവധി കഴിയുമ്പോൾ അത് ഒറ്റത്തവണയായി പിൻവലിക്കാം. എന്നാൽ എൻ.പി.എസ് വാത്സല്യയുടെ കാര്യത്തിൽ 2.5 ലക്ഷത്തിൽ കവിയാതിരുന്നാൽ ഒറ്റത്തവണ ഓപ്ഷൻ ലഭിക്കും. അതായത്
എൻ.പി.എസ് വാത്സല്യ കോർപ്പസായി 3 ലക്ഷം രൂപ ഉള്ള ഒരു കുട്ടിക്ക് ഒറ്റത്തവണയായി 60,000 രൂപ മാത്രമേ ലഭിക്കൂ. ബാക്കി 2.4 ലക്ഷം അന്വിറ്റിയായി വാങ്ങണം.
5. ലോക്ക്-ഇൻ സൗകര്യം
എൻ.പി.എസ് വാത്സല്യയ്ക്ക് ഒരു ലോക്ക്-ഇൻ പിരീഡ് ഉണ്ട്. 18 വയസിനു ശേഷം എൻ.പി.എസ് വാത്സല്യയിൽ നിന്ന് കുട്ടി ടയർ-1 എൻ.പി.എസ് അക്കൗണ്ടിലേക്ക് മാറിയാൽ എൻ.പി.എസ് അക്കൗണ്ടിൻ്റെ ലോക്ക്-ഇൻ കാലയളവ് 60 വയസ്സ് വരെ തുടരും. അതായത് പെൻഷൻ എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി തിരഞ്ഞെടുത്താൽ കുട്ടിക്ക് ആജീവനാന്ത ലോക്ക്-ഇൻ ഉണ്ട്.
6. വിദ്യാഭ്യസത്തിന് ഉപകരിക്കില്ല
എൻ.പി.എസ് വാത്സല്യ അക്കൗണ്ട് എടുത്ത ദിവസം മുതൽ മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലാവധി പൂർത്തിയാൽ നിക്ഷേപ കാലയളവിൽ മൂന്ന് തവണയായി തുക പിൻവലിക്കാം. എന്നാൽ ഈ തുക ഉന്നത വിദ്യാഭ്യാസത്തിനു പോലും ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് സത്യം.
7. വ്യക്തതയില്ലാത്ത നികുതി
സാധാരണ എൻ.പി.എസിൽ നിന്ന് വ്യത്യസ്തമായി, EET (Exempt-Exempt-Taxed) നികുതി വാഗ്ദാനം ചെയ്യുന്നു. എൻ.പി.എസ് വാത്സല്യയിൽ നികുതി ആനുകൂല്യങ്ങളിൽ വ്യക്തതയില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications