2024-25 ലെ കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായിരുന്നു എൻപിഎസ് വാത്സല്യ. ഒരു നിശ്ചിത തുക അക്കൗണ്ടിൽ നിക്ഷേപിച്ച് കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ എൻപിഎസ് വാത്സല്യ മാതാപിതാക്കളെ പ്രാപ്‌തരാക്കും. പദ്ധതിയുടെ ഉദ്ഘാടനം 2024 സെപ്‌റ്റംബർ 18-ന് നടത്തുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എന്താണ് എൻപിഎസ് വാത്സല്യ പദ്ധതിയെന്നും പദ്ധതിയുടെ നേട്ടങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് പരിശോധിക്കാം.
എൻപിഎസ് വാത്സല്യ
ഈ സ്‌കീമിലൂടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ക്കായി ഒരു എന്‍പിഎസ് അക്കൗണ്ട് തുറക്കാം. അവര്‍ക്ക് 18 വയസ് തികയുന്നതു വരെ പ്രതിമാസ അല്ലെങ്കില്‍ വാര്‍ഷിക നിക്ഷേപങ്ങള്‍ നടത്താം. കുട്ടി പ്രായപൂര്‍ത്തിയായാല്‍ അക്കൗണ്ട് എളുപ്പത്തില്‍ സാധാരണ എന്‍പിഎസ് അക്കൗണ്ടാക്കി മാറ്റാനാകും.
ആര്‍ക്കൊക്കെ അക്കൗണ്ട് തുറക്കാം..?
ന്ത്യന്‍ പൗരന്മാര്‍, എന്‍ആര്‍ഐകള്‍, ഒസിഐകള്‍ എന്നിവരുള്‍പ്പെടെ എല്ലാവർക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി എൻപിഎസ് വാത്സല്യ അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്.
നേട്ടങ്ങൾ
ഇന്ത്യയിലെ പെൻഷൻ സമ്പ്രദായത്തിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് ഇത്. രക്ഷിതാക്കള്‍ക്ക് ഇനി മക്കളുടെ പെന്‍ഷന്‍ കൂടി ആസൂത്രണം ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ ഹൈലൈറ്റ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കീഴിലായിരിക്കും പദ്ധതി കൈകാര്യം ചെയ്യുക.
തുടക്കത്തില്‍ തന്നെ നല്ല നിക്ഷേപ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കും, കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നേടാം, കുട്ടികളില്‍ സാമ്പത്തിക ഉത്തരവാദിത്തബോധം വളര്‍ത്താന്‍ സഹായിക്കും തുടങ്ങിയ പദ്ധതിയുടെ നേട്ടങ്ങളാണ്.

നിക്ഷേപ തുക
കോമ്പൗണ്ടിംഗിൻ്റെ പിന്തുണയുള്ളത് കൊണ്ടു തന്നെ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യം ഉണ്ടാക്കാൻ എൻപിഎസ് വാത്സല്യ സഹായിക്കും. രക്ഷിതാക്കൾക്ക് പ്രതിമാസം 500 രൂപയും വാർഷികമായി 6000 രൂപയും നിക്ഷേപിക്കാം.
ഉദ്ഘാടനം നാളെ
2024 സെപ്‌റ്റംബർ 18നാണ് പദ്ധതിയുടെ ഉദ്‌ഘാടനം. സ്‌കൂൾ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കും. എൻപിഎസ് വാത്സല്യ വരിക്കാരാകുന്നതിനും സ്‌കീം ബ്രോഷർ പ്രകാശനം ചെയ്യുന്നതിനും പുതിയ മൈനർ വരിക്കാർക്ക് പെർമനന്‍റ് റിട്ടയർമെന്‍റ് അക്കൗണ്ട് നമ്പർ (പിആർഎഎൻ) കാർഡുകൾ വിതരണം ചെയ്യുന്നതിനും ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം കേന്ദ്ര ധനമന്ത്രി അനാച്‌ഛാദനം ചെയ്യും.
ലോഞ്ചിനോട് അനുബന്ധിച്ച്, രാജ്യത്തുടനീളമുള്ള 75 ലൊക്കേഷനുകളിൽ ഒരേസമയം എൻപിഎസ് വാത്സല്യ പരിപാടികൾ സംഘടിപ്പിക്കും. ഈ സ്ഥലങ്ങൾ വീഡിയോ കോൺഫറൻസ് വഴി ബന്ധിപ്പിക്കുകയും പുതുതായി പദ്ധതിയിൽ ചേരുന്ന കുട്ടികൾക്ക് അതത് വേദികളിൽ വച്ച് പിആർഎഎൻ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.

എൻപിഎസ്
എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങള്‍ക്ക് കുറഞ്ഞത് 18 വയസ് ആവശ്യമായിരുന്നു. ഇതിന്‍റെ പരമാവധി പ്രായപരിധി 70 വയസാണ്. 2024 ലെ ബജറ്റിലാണ് 18 വയസില്‍ താഴെയുള്ള കുട്ടികളിലേക്കും പദ്ധതി എത്തിച്ചിരിക്കുന്നത്. ഓണ്‍ലൈനായി പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
എന്‍പിഎസ് ഓണ്‍ലൈനായി തുറക്കുന്നതിനുള്ള പ്രക്രിയ :
1. ഔദ്യോഗിക eNPS വെബ്‌സൈറ്റ് (https://enps. nsdl.com/eNPS/NationalPension-System.html) സന്ദര്‍ശിക്കുക. എന്‍പിഎസ് സേവനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്ന ഏതെങ്കിലും അംഗീകൃത ബാങ്കുകളുടെയോ, ധനകാര്യ സ്ഥാപനങ്ങളുടെയോ വെബ്‌സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.
2. അതിൽ 'Registration' അല്ലെങ്കില്‍ 'new registration' തെരഞ്ഞെടുക്കുക.
3. അപേക്ഷകന്‍ തന്‍റെ ആധാര്‍ അല്ലെങ്കില്‍ പാന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം. കുട്ടികളുടെ അക്കൗണ്ടിന് രക്ഷിതാക്കളുടെ വിവരങ്ങള്‍ കൂടി നല്‍കേണ്ടി വരും.
4. എന്‍പിഎസ് അക്കൗണ്ട് വിശദാംശങ്ങള്‍ പരിപാലിക്കുന്നതിന് മൂന്ന് സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സികളുണ്ട്. ഇതില്‍ ഉപയോക്താവിന് ഇഷ്‌ടമുള്ളത് തെരഞ്ഞെടുക്കാം.
5. ഒടിപി വേരിഫിക്കേഷനു ശേഷം വ്യക്തിഗത വിവരങ്ങള്‍ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
