എൻപിഎസ് വാത്സല്യ നികുതി ആനുകൂല്യങ്ങൾ: കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് മാതാപിതാക്കൾ മുൻഗണന നൽകുന്നത്. വർധിച്ചു വരുന്ന വിദ്യാഭ്യാസ ചെലവ് മാതാപിതാക്കളെ അവരുടെ കുട്ടിയുടെ ഭാവിക്കായി വളരെ നേരത്തെ തന്നെ സമ്പാദ്യം ആരംഭിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഇതിലൂടെ കുട്ടിക്ക് 18 വയസോ അതിനു മുകളിലോ പ്രായമാകുമ്പോൾ നല്ലൊരു തുക നേടിയെടുക്കാൻ സഹായിക്കും.
എൻപിഎസ് വാത്സല്യ അത്തരത്തിൽ മികച്ച നേട്ടം നൽകുന്നൊരു പദ്ധതിയാണ്. ഈ പദ്ധതി മാതാപിതാക്കൾക്ക് ആദായനികുതി റിട്ടേണുകളിൽ നികുതി ആനുകൂല്യങ്ങൾ നൽകുന്നതും മറ്റൊരു സവിശേഷതയാണ്.
എൻപിഎസ് വാത്സല്യ പദ്ധതി എന്താണ്?
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഇന്ത്യൻ സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയാണിത്. അച്ചടക്കമുള്ള സമ്പാദ്യ ശീലം വളർത്തിയെടുക്കാൻ ഈ പദ്ധതി സഹായിക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (PFRDA) ആണ് ഈ പദ്ധതി നിയന്ത്രിക്കുന്നത്. എൻപിഎസ് വാത്സല്യ പദ്ധതി പ്രകാരം, മാതാപിതാക്കൾക്കോ ഗ്രാന്റ് പേരന്റ്സിനോ നിക്ഷേപിക്കാം. പ്രവാസി ഇന്ത്യക്കാർക്കും കുട്ടികളുടെ പേരിൽ നിക്ഷേപിക്കാം.

പ്രതിമാസം കുറഞ്ഞത് 1,000 രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. കുട്ടിക്ക് 18 തികയുമ്പോൾ അത് അവരുടെ സ്വന്തം എൻപിഎസ് നിക്ഷേപമായി മാറും. ഭാവിയിൽ മക്കളുടെ വിദ്യാഭ്യാസത്തിനായി പണം വിനിയോഗിക്കാൻ കഴിയുന്ന തരത്തിൽ കുട്ടികൾക്ക് അച്ചടക്കത്തോടെയുള്ള സമ്പാദ്യം ശീലമാക്കാൻ ഈ സ്കീം മാതാപിതാക്കളെ സഹായിക്കുന്നു.
നിക്ഷേപം എപ്പോൾ പിൻവലിക്കാം?
കുട്ടിക്ക് 18 വയസ്സാകുന്നതിനു മുൻപ് മൂന്നു തവണ കുട്ടിയുടെ ആവശ്യങ്ങൾക്കായി പണം ഭാഗികമായി എടുക്കാം. 18 വയസാകുമ്പോള്‍ നിക്ഷേപം 2.50 ലക്ഷം രൂപയില്‍ കൂടുതലുണ്ടെങ്കില്‍ 20 ശതമാനം ഒറ്റത്തവണയായി പിന്‍വലിക്കാന്‍ അനുവദിക്കും. 2.50 ലക്ഷം രൂപയോ അതില്‍ കുറവോ ആണെങ്കില്‍ തുക മുഴുവന്‍ തിരികെയെടുക്കാം. കുട്ടിയുടെ പഠനം, ചികിത്സപോലുള്ള ആവശ്യങ്ങൾക്കാണ് പിൻവലിക്കാനാവുക. അക്കൗണ്ടിലുള്ള തുകയുടെ 25%വരെ ആണ് പിൻവലിക്കാവുന്നത്. അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കില്‍ രക്ഷാകര്‍ത്താവിന് നിക്ഷേപം തിരികെ നല്‍കും.
മാതാപിതാക്കളെ നികുതി ആനുകൂല്യങ്ങളിൽ സ്കീം എങ്ങനെ സഹായിക്കും?
2025 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമൻ, എൻപിഎസ് വാത്സല്യ പദ്ധതിയിൽ സംഭാവന നൽകുന്ന മാതാപിതാക്കൾക്ക് നികുതി ആനുകൂല്യം പ്രഖ്യാപിച്ചു. പഴയ നികുതി വ്യവസ്ഥയിലാണ് ആനുകൂല്യം ലഭ്യമാകുക. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD (1B) പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ എൻപിഎസ് വാത്സല്യ അക്കൗണ്ടിലേക്ക് നൽകുന്ന സംഭാവനകൾക്ക് മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും 50,000 രൂപ വരെ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാം. മുമ്പ്, എൻപിഎസ് ടയർ-1 അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നവർക്കാണ് ഈ നികുതി ആനുകൂല്യം ലഭിച്ചിരുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
