എന്‍.പി.എസ് വാല്‍സല്യ vs സുകന്യ സമൃദ്ധി യോജന: സാമ്പത്തികമായി കുട്ടികളുടെ ഭാവി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സ്കീമാണ് എന്‍.പി.എസ് വാല്‍സല്യ സ്കീം. എന്നാല്‍ ഇതിന്റെ ആരംഭത്തിന് ശേഷം മിക്ക രക്ഷിതാക്കള്‍ക്കും മികച്ച റിട്ടേണ്‍ ലഭിക്കാന്‍ എന്‍.പി.എസാണോ എസ്.എസ്.വൈ ആണോ തിരഞ്ഞെടുക്കേണ്ടതെന്ന കണ്ഫ്യൂഷന് നിലനില്‍ക്കുന്നുണ്ട്. രണ്ട് സ്കീമുകളും പരസ്പരം താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും ഈ സ്കീമുകളെക്കുറിച്ചുള്ള ചില വിവരങ്ങള്‍ നോക്കാം:
എസ്.എസ്.വൈ: എസ്.എസ്.വൈ പ്രാഥമികമായി പെണ്‍ക്കുട്ടികള്‍ക്ക് മാത്രമെ ലഭ്യമാകൂ. പ്രധാനമായും ഒരു ഡെബ്റ്റ് പ്രോഡക്ടായ ഇത് നിലവില്‍ ഏകദേശം 8.2 ശതമാനം പ്രതിവര്‍ഷ പലിശനിരക്ക് നല്കുന്നു. ഗവണ്മെന്റ് നിശ്ചയിക്കുന്ന ഈ പലിശ നിരക്കിന് ചിലപ്പോള്‍ മാറ്റം സംഭവിക്കാറുണ്ട്.

എന്‍.പി.എസ് വാല്‍സല്യ: മാര്‍ക്കറ്റ് ലിങ്ക്ഡ് പ്രോഡക്ടായ എന്‍.പി.എസ് വാല്‍സല്യ 10-12 ശതമാനം ആവറേജ് റിട്ടേണ്‍ നല്കുന്നു.
ഈ രണ്ട് സ്കീമുകളിലും ഏകദേശം 10,000 രൂപ അടുത്ത 10 വര്‍ഷത്തേക്ക് അതായത് ഒരു കുട്ടി 18 വയസ് ആകുന്നതുവരെ പ്രതിവര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ എന്‍.പി.എസ് 1.86 ലക്ഷവും എസ്.എസ്.വൈ 1.58 ലക്ഷവും ആവുന്നതാണ്.
നിക്ഷേപ തുക പ്രതിമാസം 10,000 രൂപയായും നിക്ഷേപ കാലാവധി 15 വര്‍ഷമായും എടുത്ത് ഈ രണ്ട് സ്കീമിന്റെയും വരുമാനം കണക്കാക്കി നോക്കാം: ഈ സാഹചര്യത്തില്‍ പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാല്‍ എന്‍.പി.എസ് വാല്‍സല്യ സ്കീം വഴി ഒരു നിക്ഷേപകന് 15 വര്‍ഷ കാലാവധിയില്‍ ആകെ 18 ലക്ഷം രൂപ നിക്ഷേപിക്കുകയും റിട്ടേണായി ആകെ 32,45,660 രൂപ ലഭിക്കുകയും ചെയ്യും. ഇതുവഴി ആകെ കോര്‍പ്പസ് 50,45,760 രൂപയായിരിക്കും.
എസ്.എസ്.വൈയില്‍ 15 വര്‍ഷത്തിനുള്ളില്‍ കോര്‍പ്പസ് 34,56,412 ആയി വളരുകയും, ഈ സ്കീം 6 വര്‍ഷത്തേക്ക് അധിക നിക്ഷേപം കൂടാതെ പലിശ വാഗ്ദാനം ചെയ്യുന്നതു കൊണ്ട് 21 വര്‍ഷത്തെ കാലാവധിക്ക് ശേഷം ഇത് വീണ്ടും വര്‍ധിക്കുകയും ചെയ്യുന്നു.
എസ്.എസ്.വൈ അക്കൗണ്ട് 21 വര്‍ഷം തികയുമ്പോഴോ അല്ലെങ്കില്‍ പെണ്‍ക്കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോഴോ മെച്വര്‍ ആകുന്നതാണ്.
കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞാൽ എൻപിഎസ് വാത്സല്യ ഒരു സാധാരണ എൻപിഎസ് അക്കൗണ്ട് ആവുന്നു. ഏകദേശം 60 വർഷത്തേക്ക് നിക്ഷേപിക്കാൻ കഴിയുന്നതിനാൽ ഇത് മികച്ച റിട്ടയര്‍മെന്റ് ആസൂത്രണത്തിന് സഹായിക്കുന്നു
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications