എന്‍പിഎസ് ഉപയോക്താവിന് 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും 60 ശതമാനം തുക നികുതിയില്ലാതെ പിന്‍വലിക്കുവാന്‍ സാധിക്കുന്നതാണ്. ശേഷിക്കുന്ന 40 ശതമാനം ആന്വുറ്റി വാങ്ങിക്കുവാന്‍ ഉപയോഗിക്കും.
പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (പിഎഫ്ആര്‍ഡിഎ) പിന്‍വലിക്കല്‍ നയങ്ങള്‍ അനുസരിച്ച് നാഷണല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) ഉപയോക്താക്കള്‍ക്ക് നിക്ഷേപം അവസാനിപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്.

ഇനി ഒരു ഉപയോക്താവിന് കാലാവധിയ എത്തും മുമ്പ് നിക്ഷേപം പിന്‍വലിക്കണമെങ്കില്‍, അതായത് 60 വയസ്സ് തികയും മുമ്പ് തുക പിന്‍വലിക്കണമെങ്കില്‍ ആ വ്യക്തി നിക്ഷേപ തുകയുടെ 80 ശതമാനമെങ്കിലും ആന്വുറ്റി വാങ്ങിക്കുന്നതിനായി മാറ്റി വയ്ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സ്ഥിരമായ പെന്ഷന് വരുമാനം ഉറപ്പാക്കുവാന്‍ സാധിക്കുകയുള്ളൂ. ശേഷിക്കുന്ന 20 ശതമാനം മുഴുവനായും പിന്‍വലിക്കാം. എന്നാല്‍ അത്തരം സാഹചര്യത്തിലും നിങ്ങള്‍ക്ക് എന്‍പിഎസില്‍ നിന്നും പുറത്തു കടക്കണമെങ്കില്‍ നിക്ഷേപം 10 വര്‍ഷം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ 1 ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ള തുകയാണെങ്കില്‍ മാത്രമേ ഉപയോക്താവിന് മുഴുവനായും പിന്‍വലിക്കാനും സാധിക്കുകയുള്ളൂ.
എന്‍പിഎസ് ഉപയോക്താവ് മരണപ്പെട്ടാല്‍ അക്കൗണ്ടിലെ മുഴുവന്‍ തുകയും ഉപയോക്താവിന്റെ നോമിനിയ്ക്ക് അല്ലെങ്കില്‍ നിയമപരമായ പിന്തുടര്ച്ചാവകാശിയ്ക്ക് ലഭിക്കും.
നിക്ഷേപം പിന്‍വലിക്കുന്നതിനായി എന്‍പിഎസ് ഉപയോക്താവിന് നേരിട്ട് പോയിന്റ്സ് ഓഫ് പ്രെസെന്‍സില്‍ (പിഒപികള്‍) ബന്ധപ്പെടാവുന്നതാണ്. പിഒപി എന്ന് പറയുന്നത് സാധാരണഗതിയില്‍ നിങ്ങളുടെ ബാങ്ക് തന്നെയായിരിക്കും. അവിടെ ആവശ്യമുള്ള കെവൈസി രേഖകള്‍ക്കൊപ്പം പിന്‍വലിക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇനി ഓണ്‍ലൈന്‍ രീതിയിലാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ enps.nsdl.com പോലുള്ള സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സിയില്‍ NSDL CRA യ്ക്കായി ലോഗ് ഇന്‍ ചെയ്യുകയാണ് വേണ്ടത്.
ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അന്വുറ്റിയ്ക്കായുള്ള തുക, ആന്വുറ്റി സേവന ദാതാവ്, ആന്വുറ്റി സ്കീം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. തുടര്‍ന്ന് കൈവാസി ഉള്‍പ്പെടെയുള്ള പിന്‍വലിക്കല്‍ രേഖകള്‍ അപ്ലോഡ് ചെയ്യാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications