റിട്ടയർമെന്റിനു ശേഷം സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഒരു സമ്പാദ്യ പദ്ധതിയിൽ നിക്ഷേപം നടത്തുന്നത് വളരെ നല്ലതാണ്. നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) റിട്ടയർമെന്റിനു ശേഷമുള്ള സാമ്പത്തിക ആവശ്യകതകളെ നിറവേറ്റുന്നു. ഇതൊരു സർക്കാര‍് പദ്ധതി കൂടിയാണ്. അതിനാൽ പൂർണമായ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. ജോലിയിൽ നിലനിൽക്കുന്ന കാലയളവിൽ തുടങ്ങി ദീർഘ കാലത്തേക്ക് നിങ്ങൾക്ക് എൻ.പി.എസ് സ്കീമിൽ നിക്ഷേപിക്കാം. ഈ നിക്ഷേപം റിട്ടയർമെന്റിനു ശേഷം പ്രതിമാസ അടിസ്ഥാനത്തിൽ പെൻഷൻ രൂപത്തിൽ നിങ്ങൾക്ക് ലഭിക്കുന്നു.
60 വയസ്സ് വരെയാണ് എൻ.പി.എസ് സ്കീമിന്റെ കാലാവധി. ദീർഘ കാല നിക്ഷേപമായതിനാൽ മൊത്തം തുക ലഭിക്കാൻ കാലതാമസം എടുക്കുമെന്ന പേടി കാരണം പലരും എൻ.പി.എസ് അക്കൗണ്ട് എടുക്കാറില്ല. എന്നാൽ നിങ്ങൾക്ക് 60 വയസ്സ് തികയുന്നതിനു മുന്നേ ആവശ്യമെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിൽ നിന്നും പണം പിൻവലിക്കാം. എന്നാൽ ചില നിബന്ധനകൾ ശ്രദ്ധിക്കണം. പരിശോധിക്കാം...
1. കുറച്ച് തുക പിൻവലിക്കാം..
നിങ്ങൾക്ക് പണം ആവശ്യമായി വരുമ്പോൾ പിൻവലിക്കാം. എന്നാൽ എൻ.പി.എസ് അക്കൗണ്ട് എടുത്ത് മൂന്ന് വർഷത്തിനു ശേഷം മാത്രമേ ഈ ഓപ്ഷൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പണം പിൻവലിക്കുമ്പോൾ 25% മാത്രമേ പിൻവലിക്കാൻ അനുവാദമുള്ളൂ. കാലാവധി പൂർത്തിയാവുന്നതു വരെ 3 തവണയായിട്ടാണ് പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഓരോ പിൻവലിക്കലിനും 5 വർഷത്തെ ഇടവേള ഉണ്ടാവണം.
PFRDA (പെൻഷൻ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി) പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ 25% നൽകിയ സംഭാവന പിൻവലിക്കാം. ആ സാഹചര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.
ഉന്നത വിദ്യാഭ്യാസം: അക്കൗണ്ട് ഉടമക്കോ അല്ലെങ്കിൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പണം പിൻവലിക്കാം.
വിവാഹം: വരിക്കാരന്റെയോ അല്ലെങ്കിൽ മക്കളുടെയോ വിവാഹത്തിനായി പണം പിൻവലിക്കാം.
വീട്: അക്കൗണ്ട് ഉടമക്ക് ഒരു വീട് വാങ്ങാൻ വേണ്ടി പണം പിൻവലിക്കാം.
ചികിത്സ: അക്കൗണ്ട് ഉടമയുടേയോ കുടുംബാഗങ്ങളുടേയോ ചികിത്സയ്ക്കായി പണം പിൻവലിക്കാം. ക്യാൻസർ, വൃക്ക, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി മാത്രമേ ഈ പണം പിൻവലിക്കാനാകൂ.

2. 60 വയസ്സിന് മുമ്പ് പിൻവലിക്കൽ
അക്കൗണ്ട് ഉടമക്ക് 60 വയസിനു മുന്നേ എൻ.പി.എസിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ട് തുറന്ന് 10 വർഷത്തിന് ശേഷം പണം പിൻവലിക്കാം. പക്ഷേ, ഇതിന് ചില നിബന്ധനകളുണ്ട്.
- മൊത്തം നിക്ഷേപത്തിന്റെ 80 ശതമാനം ആന്വിറ്റി വാങ്ങാൻ ഉപയോഗിക്കണം. ഈ വർഷത്തിൽ എല്ലാ മാസവും പെൻഷൻ ലഭിക്കും.
- മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനം തുക ഒറ്റത്തവണയായി പിൻവലിക്കാം.
3. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ
60 വയസ്സിന് മുന്നേ അക്കൗണ്ട് ഉടമ മരിച്ചാൽ, അവരുടെ നിയമപരമായ അവകാശിക്ക് എൻ.പി.എസിൽ നിക്ഷേപിച്ച മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാം. ഈ സാഹചര്യത്തിൽ അന്വിറ്റി വാങ്ങേണ്ട.
4. നികുതി ഈടാക്കുന്നു..
കാലാവധി പൂർത്തിയാവുന്നതിനു മുന്നേ മുഴുവൻ തുകയും പിൻവലിച്ചാൽ ഒറ്റത്തവണയായി ലഭിക്കുന്ന 20 ശതമാനം തുകയുൽ നികുതി ചുമത്തും. 60 വയസിനു മുന്നേ മുഴിവൻ തുകയും പിൻവലിച്ചാൽ പണത്തിൻ്റെ 20 ശതമാനം മാത്രമേ ഒറ്റത്തവണയായി പിൻവലിക്കാൻ സാധിക്കുള്ളൂ. ബാക്കിയുള്ള പണം കൊണ്ട് നിങ്ങൾ അന്വിറ്റി വാങ്ങേണ്ടിവരും.
ആവശ്യമായി വരുമ്പോൾ കാലാവധിക്കു മുന്നേ പണം പിൻവലിക്കാൻ സാധിക്കും. പക്ഷേ, റിട്ടയർമെന്റിനു ശേഷം നിങ്ങൾക്ക് ലഭിക്കേണ്ട തുകയിൽ നിന്നാണ് കാലാവധിക്കു മുന്നേ പിൻവലിക്കുന്നത്. അതിനാൽ അത്യാവശ്യ ഘട്ടത്തിൽ മാത്രം ഇത്തരം മാർഗം സ്വീകരിക്കുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications