വലിയ തോതില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവരാണ് പ്രവാസികള്‍.നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതി, കുടുംബത്തോടൊപ്പം ഒത്തുകൂടാനുള്ള ആഗ്രഹം, സുരക്ഷിത സ്വത്ത് എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്. എന്നാല്‍ നിക്ഷേപങ്ങള്‍ പലതും ആദായകരമല്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

സെന്റര്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് എഡ്യൂക്കേഷന്‍ ആന്‍ഡ് ലേണിംഗ് ചെയര്‍പേഴ്സണ്‍ ഉമ ശശികാന്ത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലെ നഷ്ട സാധ്യതകള്‍ ചൂണ്ടിക്കാട്ടി.
ഫ്ലാറ്റുകള്‍ പഴഞ്ചനായേക്കാം
വാസ്തു ശില്പ രീതികള്‍ വേഗത്തില്‍ മാറുകയാണ്. അഞ്ച് മുതല്‍ പത്ത് വര്‍ഷം മുന്‍പ് വാങ്ങിയ ഫ്ലാറ്റുകളില്‍ പോലും ആധുനിക സൗകര്യങ്ങള്‍ കുറവാണ്. പുതിയ വീടുകളിലെ സൗകര്യങ്ങളും വാസ്തുസൗന്ദര്യവും ഇവയ്ക്ക് അന്യമാകുന്നു. ഇത്തരം വീടുകളുടെ വില്പന മൂല്യം കുറയുന്നു.
കുടുംബ ആവശ്യങ്ങള്‍ നിയന്ത്രണം കുറയ്ക്കാം
പല പ്രവാസികളും മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടിയാണ് വീടുകള്‍ വാങ്ങുന്നത്. വസ്തു അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത് അതിന്റെ നിയമപരമായ ഉടമസ്ഥത ഇല്ലാതാക്കും. വാടകയോ വരുമാനമോ നല്‍കാത്ത ഒരു നിക്ഷേപമായി ഇത് മാറുന്നു.
രൂപയുടെ ഇടിവ് ബാധിക്കും
ഡോളര്‍ പോലുള്ള ശക്തമായ കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. സ്വത്ത് വില ഉയര്‍ന്നാലും, വിദേശ കറന്‍സിയിലേക്ക് തിരികെ മാറ്റുമ്പോള്‍ ആ നിക്ഷേപത്തിന്റെ യഥാര്‍ത്ഥ മൂല്യം ചുരുങ്ങും.
പലരും വസ്തുവാങ്ങുന്നത് കുടുംബ സമ്മര്‍ദ്ദം മൂലമാണ് - മാതാപിതാക്കളും ബന്ധുക്കളും നാട്ടില്‍ 'സുരക്ഷാ കേന്ദ്രം' ആഗ്രഹിക്കുന്നു. എന്നാല്‍ കുട്ടികള്‍ വിദേശത്ത് സ്ഥിരതാമസമാക്കുന്ന പക്ഷം ഈ സ്വത്തുക്കള്‍ വലുതും വില്ക്കാന് പ്രയാസവുമുള്ള ആസ്തികളാകും.
വിദേശത്ത് നിന്ന് നിയന്ത്രണം
ചെലവ് കൂടുതലായതിനാല്‍ പലരും അറ്റകുറ്റപണികള്‍ ഒഴിവാക്കുന്നു. വീട് വാടകയ്ക്ക് നല്കുന്ന പക്ഷം വാടകക്കാരുമായുള്ള ക്രയവിക്രയങ്ങള്‍ നടത്തുക ബുദ്ധിമുട്ടാണ്.
വിദഗ്ധരുടെ ഉപദേശം
താമസിക്കുന്ന രാജ്യത്തുതന്നെ സ്വത്ത് വാങ്ങുന്നത് പ്രവാസികളെ സംബന്ധിച്ച് ഗുണകരമാണ്. നിയമങ്ങളറിയുന്നതിനാല് നിയന്ത്രണം എളുപ്പമാകും.
കൂടാതെ ഒരു അധിക വരുമാനവും നേടാം. മക്കള്‍ക്ക് സ്വത്ത് കൈമാറാനും സൗകര്യമുണ്ട്. രൂപയുടെ ഇടിവ് നഷ്ടമുണ്ടാക്കുകയില്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications