ഇന്ത്യയിലെ ഇൻഷുറൻസ് എടുത്താൻ എൻ.ആ‍ർ.ഐകൾക്ക് ജിഎസ്ടി കിഴിവ് ഉറപ്പാക്കാം: യോ​ഗ്യത എന്തെല്ലാം...

ഇൻഷുറൻസ് എടുക്കുന്നത് ഏറെ സുരക്ഷിതമായ ഒരു തീരുമാനമാണ്. പലരും താങ്ങാവുന്നതിലും ഉയർന്ന പ്രീമിയങ്ങൾ മൂലം ഇൻഷുറൻസ് എടുക്കാതിരിക്കുന്നുണ്ട്. ഇന്ത്യക്കാരെ പോലെ തന്നെ പ്രവാസി ഇന്ത്യക്കാർക്കും (NRI) ഇൻഷുറൻസ് ഒരു സുപ്രധാന ഘടകമാണ്. ഇന്ത്യയിൽ നിന്നും പുറത്ത് പോയെ ജോലി ചെയ്യുന്ന ഈ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ശരിയായ ഇൻഷുറൻസ് ഉറപ്പാക്കുന്നതിലൂടെ സാമ്പത്തിക സുരക്ഷയും ഊട്ടിയുറപ്പിക്കാം. ഇൻഷുറൻസ് എടുക്കുമ്പോൾ മികച്ച സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്നത് തന്നെ തിരഞ്ഞെടുക്കുക.

ആരോഗ്യ ഇൻഷുറൻസും, ടേം ഇൻഷുറൻസും ആവശ്യമുള്ള സമയങ്ങളിൽ ആരോഗ്യ സംരക്ഷണവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. അതായത് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ആഗോള ഇൻഷുറൻസ് പോളിസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ഇൻഷുറൻസ് പോളിസികളെ ആകർഷകമാക്കുന്നത് താങ്ങാനാവുന്ന വില, വിപുലമായ കവറേജ്, നികുതി ആനുകൂല്യങ്ങളുടെ അധിക നേട്ടം എന്നിവയാണ്.

ഇൻഷുറൻസ് എന്നാൽ വെറും ആരോ​ഗ്യ സംരംക്ഷണം മാത്രമല്ല. സാമ്പത്തികമായ സുരക്ഷയും ഇൻഷുറൻസിൻ്റെ പ്രധാന നേട്ടമാണ്. അതിനാൽ തന്നെ പ്രവാസികളും അവരുടെ സാമ്പത്തിക സുരക്ഷക്കു വേണ്ടിയാണ് ഇൻഷുറൻസ് എടുക്കുന്നത്.

ആരോഗ്യ- ടേം ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി റീഫണ്ട്

ഇന്ത്യയിലെ ആരോഗ്യ, ടേം ഇൻഷുറൻസ് പോളിസികൾ സാധാരണയായി 18 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. പക്ഷേ എൻ.ആർ.ഐകൾക്ക് ഈ കാര്യത്തിൽ പ്രത്യേക പരി​ഗണന ലഭിക്കുന്നു. അതായത് അവർക്ക് ജിഎസ്ടിയുടെ റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയും. ഇത് ഇന്ത്യൻ ഇൻഷുറൻസ് പോളിസികളെ ചെലവു കുറഞ്ഞതാക്കുന്നു. എൻആർഐകളെ ഇന്ത്യൻ ഇൻഷുറൻസ് പ്ലാനുകൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ഇത്തരം ആനുകൂല്യങ്ങൾ വാ​ഗ്ദാനം ചെയ്യുന്നത്.

ജിഎസ്ടി റീഫണ്ടിന് യോഗ്യത നേടുന്നത് എങ്ങനെ?

1. പോളിസി നിർദ്ദേശിക്കുന്നയാൾ ഒരു എൻആർഐ ആയിരിക്കണം. കൂടാതെ പോളിസി പ്രകാരം ഇൻഷ്വർ ചെയ്തിരിക്കണം. അതായത് ഈ എൻആർഐകൾക്ക് ഇന്ത്യയിൽ അവർക്ക് വേണ്ടിയോ അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയോ ​​പോളിസികൾ വാങ്ങാൻ കഴിയും. എന്നാൽ ജിഎസ്ടി ഇളവ് ലഭിക്കുന്നതിന് അവർ ഒരു ഇൻഷ്വർ ചെയ്ത അംഗമെന്ന നിലയിൽ പരിരക്ഷ നേടിയിരിക്കണം.

2. നോൺ-റസിഡന്റ് എക്സ്റ്റേണൽ (എൻആർഇ) അക്കൗണ്ടിൽ നിന്ന് പ്രീമിയം പേയ്‌മെന്റുകൾ നടത്തണം. കാരണം അത്തരം അക്കൗണ്ടുകളിൽ നിന്ന് നടത്തുന്ന പേയ്‌മെന്റുകളിലൂടെ മാത്രമേ ജിഎസ്ടി റീഫണ്ട് ലഭിക്കുകയുള്ളൂ.

3. പ്രീമിയങ്ങൾ ഓരോ വാർഷവും അടയ്ക്കണം. പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ പേയ്‌മെന്റുകൾ നടത്തിയാൽ ഇളവിന് അർഹമല്ല.

 

ഇന്ത്യയിലെ ഇൻഷുറൻസ് എടുത്താൻ എൻ.ആ‍ർ.ഐകൾക്ക് ജിഎസ്ടി കിഴിവ് ഉറപ്പാക്കാം: യോ​ഗ്യത എന്തെല്ലാം...

ഇതെല്ലാമാണ് ജിഎസ്ടി ഇളവുകൾ ലഭിക്കാനുള്ള യോ​ഗ്യത. ഇവ കൃത്യമായി പാലിച്ചാൽ ജിഎസ്ടിയിലൂടെ ഈടാക്കുന്ന തുക നഷ്ടമാവില്ല. ഇനി എൻഐർഐകൾ അവരുടെ KYC രേഖകൾ സമർപ്പിക്കേണം. അതിനായി എന്തെല്ലാം രേഖകൾ ആവശ്യമുണ്ട്?

  • പാൻ കാർഡ്
  • ഇന്ത്യയിലേയും ഇന്ത്യക്ക് പുറത്ത് താമസിക്കുന്നതിൻ്റെയും മേൽവിലാസത്തിന്റെ തെളിവ്
  • എൻആർഇ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
  • പാസ്‌പോർട്ട്
  • എൻട്രി/എക്സിറ്റ് സ്റ്റാമ്പ് ഉള്ള വിസ

ഇത്രയും രേഖകൾ സമർപ്പിക്കേണ്ടി വരും. പോളിസി ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ ജിഎസ്ടി റീഫണ്ട് പ്രക്രിയയ്ക്ക് സാധാരണയായി 15 ദിവസം വരെ കാത്തിരിക്കേണ്ടി വരും.

ലൈഫ് ഇൻഷുറൻസിലെ നികുതി ആനുകൂല്യങ്ങൾ

ടേം ഇൻഷുറൻസ് ഉൾപ്പെടെയുള്ള ലൈഫ് ഇൻഷുറൻസ് പോളിസികൾ വാങ്ങുന്ന എൻആർഐകൾക്ക് പഴയ നികുതി വ്യവസ്ഥ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. അതായത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം അടച്ച പ്രീമിയങ്ങൾക്ക് കിഴിവുകൾ ക്ലെയിം ചെയ്യാൻ കഴിയും. ഇതിലൂടെ എൻആർഐകൾക്ക് പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ വരെ കിഴിവ് ഉറപ്പാക്കാം. ഇത് നിങ്ങളുടെ നികുതി നൽകേണ്ട വരുമാനം കുറയ്ക്കുന്നു. മാത്രമല്ല ഇതിലൂടെ സാമ്പത്തികമായി വലിയ നേട്ടം ഉറപ്പാക്കാനും നിങ്ങളുടെ ഇൻഷുറൻസ് കൂടുതൽ താങ്ങാനാവുന്നതാക്കുകയും ചെയ്യുന്നു.

ആരോഗ്യ ഇൻഷുറൻസ് കിഴിവുകൾ

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോഴും എൻആർഐകൾക്ക് കിഴിവ് ലഭിക്കാൻ സാധ്യതയുണ്ട്. അതായത് നിങ്ങൾക്കോ, അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയേയോ, കുട്ടികളെയോ, മാതാപിതാക്കളെയോ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രീമിയം അടയ്ക്കുകയാണെങ്കിൽ, സെക്ഷൻ 80 D പ്രകാരം നിങ്ങൾ അടച്ച പ്രീമിയങ്ങളിൽ കിഴിവുകൾ ക്ലെയിം ചെയ്യാൻ കഴിയും. എന്നാൽ അത് നിങ്ങൾ ആരെയാണ് ഇൻഷ്വർ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

നിങ്ങൾക്കോ, നിങ്ങളുടെ പങ്കാളിക്കോ, കുട്ടികൾക്കോ ​​വേണ്ടി അടച്ച പ്രീമിയങ്ങൾക്ക് വരുമാനത്തിൽ നിന്ന് 25,000 രൂപ വരെ കുറയ്ക്കാം. നിങ്ങൾ മുതിർന്ന പൗരന്മാരെ ഇൻഷ്വർ ചെയ്യുകയാണെങ്കിൽ, ഈ പരിധി 50,000 രൂപയായി വർദ്ധിക്കുന്നു. അതായത് ആരെയെല്ലാം ഇൻഷ്വർ ചെയ്യുന്നുണ്ടോ അതിന് അനുസരിച്ച് കിഴിവ് നേടാം. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി രൂപകൽപ്പന ചെയ്തതാണ്. ഈ ആനുകൂല്യങ്ങൾ ആരോ​ഗ്യ സംരക്ഷണം നൽകുന്നതിന് ഒപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളും ഉറപ്പാക്കുന്നു. പ്രീമിയങ്ങൾക്ക് അമിതമായ പണം അടക്കുന്നതിൽ നിന്നും നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ഇൻഷുറൻസ് എടുക്കുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാം...

നികുതി ആനുകൂല്യങ്ങൾ എന്നത് എൻആർഐകൾക്ക് മാത്രമായി ലഭിക്കുന്ന നേട്ടമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തുക. ആരോ​ഗ്യ സംരക്ഷണത്തിനൊപ്പം നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനും ടേം ഇൻഷുറൻസ് ഒരു അത്യാവശ്യ ഉപകരണമാണ്. നിങ്ങൾ വിദേശത്താണ് താമസിക്കുന്നെങ്കിലും നിങ്ങൾ മരണപ്പെടുകയോ മറ്റെന്തെങ്കിലും അപകടങ്ങൾ സംഭവിക്കുകയും ചെയ്താൽ ആരെ​ഗ്യ- ടേം ഇൻഷുറൻസ് എടുക്കുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തികമായി സംരക്ഷണം ലഭിക്കും.

കടൽകടന്ന് മറ്റൊരു രാജ്യത്ത് ജീവിക്കുന്ന ഏതൊരു പ്രവാസിയുടെയും ഏറ്റവും വലിയ ആ​ഗ്രഹവും കുടുംബത്തിൻ്റെ സുരക്ഷ തന്നെയായിരിക്കും. അതിനാൽ ഇത്തരം ഇൻഷുറൻസുകൾ ഉചിതമായ മാർ​ഗമാണ്. ഒരു ടേം ഇൻഷുറൻസ് പോളിസിയിൽ നിന്ന് ലഭിക്കുന്ന മരണ ആനുകൂല്യം ആദായനികുതി നിയമത്തിലെ സെക്ഷൻ 10 ഡി പ്രകാരം പൂർണ്ണമായും നികുതി രഹിതമാണ്. ഒരുപക്ഷേ പോളിസി ഉടമയായ എൻആർഐ വ്യക്തി മരണപ്പെട്ടാൽ അയാളുടെ കുടുംബത്തിന് നികുതി കിഴിവുകളില്ലാതെ പൂർണ്ണ ഇൻഷുറൻസ് പേഔട്ട് ലഭിക്കും. ഇത് ഇന്ത്യയിലെ ടേം ഇൻഷുറൻസിന്റെ ഒരു പ്രധാന സവിശേഷതയാണ്.

ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ നിരവധി പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ പേയ്മെൻ്റ് ഓപ്ഷനുകൾ നിലനിൽക്കുന്നതിനാൽ എവിടെ ഇരുന്നാലും നിങ്ങളുടെ പ്രീമിയം അടക്കാൻ സാധിക്കും. അതിനാൽ വിദേശത്ത് താമസിക്കുന്നവർക്കും വലിയ ആശ്വാസമാവുന്നു. എന്നാൽ എപ്പോളും വാർഷിക പേഔട്ടുകളാണ് എപ്പോഴും ഉചിതം. നിങ്ങൾക്ക് ജിഎസ്ടി ഇളവ് ലഭിക്കാൻ വാർഷികമായി പേയ്മെൻ്റ് നടത്തുക.

ടേം ഇൻഷുറൻസ് vs ആരോഗ്യ ഇൻഷുറൻസ്

നിങ്ങളുടെയും കുടുംബത്തിന്റെയും ആരോ​ഗ്യവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിന് ഈ രണ്ട് തരത്തിലുള്ള ഇൻഷുറൻസുകളും ആവശ്യമാണ്. പ്രധാനമായ വ്യത്യാസം എന്തെന്നാൽ നിങ്ങൾ മരിക്കുകയാണെങ്കിൽ ടേം ഇൻഷുറൻസ് നിങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി പരിരക്ഷിക്കുന്നു. എന്നാൽ ആരോഗ്യ ഇൻഷുറൻസ് നിങ്ങളുടെ ചികിത്സാ ചെലവുകൾ വഹിക്കുന്നു. ടേം ഇൻഷുറൻസ് പോളിസികൾ ആരോഗ്യ ഇൻഷുറൻസിനേക്കാൾ കുറവാണ്.

ആശുപത്രി ബില്ലുകൾ, മരുന്ന്, ശസ്ത്രക്രിയകൾ തുടങ്ങിയ മെഡിക്കൽ ചെലവുകൾക്ക് ആരോ​ഗ്യ ഇൻഷുറൻസ് പണം നൽകുന്നു. എന്നാൽ പോളിസി കാലയളവിൽ നിങ്ങൾ മരിച്ചാൽ ടേം ഇൻഷുറൻസ് ഒരു വലിയ തുക നോമിനിക്ക് നൽകും. ഈ പണം കടങ്ങൾ വീട്ടാനോ അല്ലെങ്കിൽ മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X