ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ചെലവ് സമീപകാലങ്ങളിൽ വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ, പുസ്‌തകങ്ങൾ, വിവിധ ചെലവുകൾ എന്നിവ ഉൾപ്പെടെ കുതിച്ചുയരുകയാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾക്ക് കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യവശ്യമാണ്. ചിലവുകൾ കൃത്യമായി കണക്കാക്കുകയും അതിനനുസരിപ്പുള്ള സാമ്പത്തിക ആസൂത്രണം നടപ്പിലാക്കുകയുമാണ് വേണ്ടത്. സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കുന്ന ചില സുരക്ഷിത നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം.
1. സുകന്യ സമൃദ്ധി യോജന
പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങൾക്കുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. സർക്കാർ പിന്തുണയുള്ള ഈ പദ്ധതി സാമ്പത്തിക അച്ചടക്കം വളർത്തുകയും നിങ്ങളുടെ കുട്ടി വളരുന്നതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപം വളർത്താനും സഹായിക്കുകയും ചെയ്യുന്നു.

സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിക്കുന്നതിന് പെൺകുട്ടിക്ക് കുറഞ്ഞ പ്രായം അഞ്ച് വയസും ഉയർന്ന പ്രായപരിധി 10 വയസുമാണ്. 250 രൂപയാണ് എസ് എസ് വൈയിൽ ഏറ്റവു കുറഞ്ഞ നിക്ഷേപം. അതേസമയം ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. 8 ശതമാനം പലിശയാണ് പദ്ധതിക്ക് ലഭിക്കുക. സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മെച്വേർഡ് ആകുന്നത് പെൺകുട്ടിക്ക് 21 വയസാകുമ്പോഴാണ്. എന്നാൽ, പെൺകുട്ടിക്ക് 18 വയസ് തികഞ്ഞാൽ വിദ്യാഭ്യാസ അവശ്യങ്ങൾക്കോ വിവാഹ കാര്യങ്ങൾക്കോ ആയി പണം പിൻവലിക്കാവുന്നതാണ്.
2. വിദ്യാഭ്യാസ വായ്പകൾ
ബാങ്കുകളും എൻബിഎഫ്‌സികളും (ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ) വിദ്യാഭ്യാസ വായ്പകൾ നൽകുന്നുണ്ട്. എന്നാൽ അപേക്ഷാ രീതികളും നൽകേണ്ടി വരുന്ന ഡോക്യുമെന്‍റുകളിലും വ്യത്യാസമുണ്ടാകും. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുൻപ് വിവരങ്ങൾ കൃത്യമായി തിരക്കുകയും മനസിലാക്കുകയും വേണം. എന്നാൽ മാത്രമേ ഏറ്റവും അനുയോജ്യമായ വായ്പ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. സമയബന്ധിതവും കൃത്യവുമായ രേഖകൾ സമർപ്പിക്കുന്നത് സുഗമമായി ലോൺ നേടാൻ സഹായിക്കും. അതോടൊപ്പം പലിശ നിരക്കുകളും തിരിച്ചടവ് നിബന്ധനകളും വ്യവസ്ഥകളും മറ്റ് വിശദാംശങ്ങളും താരതമ്യം ചെയ്യണം.
3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
വിദ്യാഭ്യാസത്തിന് മാത്രമായി രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിലും, വിശ്വസനീയമായ ദീർഘകാല നിക്ഷേപ ഓപ്ഷനായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് മാറിയിട്ടുണ്ട്. ആകർഷകമായ പലിശ നിരക്കുകളും നികുതി ആനുകൂല്യങ്ങളും ഉപയോഗിച്ച്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ ഫണ്ട് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലൂടെ കണ്ടെത്താം. സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സെക്ഷൻ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. ചില നിബന്ധനകൾക്ക് വിധേയമായി 7-ാം വർഷം മുതൽ ഭാഗിക പിൻവലിക്കലുകൾ പിപിഎഫ് അനുവദിക്കുന്നുണ്ട്. 3 മുതൽ 6 വർഷം കാലയളവിൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാം.
4. ദീർഘകാല സ്ഥിര നിക്ഷേപങ്ങൾ
സർക്കാരിന്റെയോ ബാങ്കുകളുടെയോ പിന്തുണയുള്ളതിനാൽ ഏറ്റവും സുരക്ഷിത നിക്ഷേപ ഓപ്ഷനാണ് സ്ഥിര നിക്ഷേപങ്ങൾ. വിദ്യാഭ്യാസം പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾക്കായി സംരക്ഷിക്കുമ്പോൾ ഈ സുരക്ഷ വളരെ പ്രധാനമാണ്. ദീർഘകാല എഫ്ഡികൾക്കൊപ്പം നിക്ഷേപസമയത്ത് പലിശ നിരക്ക് ലോക്ക് ഇൻ ചെയ്യപ്പെടും. ഈ നിശ്ചിത നിരക്ക് നിക്ഷേപത്തെ വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് സംരക്ഷിക്കുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങൾ വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിരനിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത് ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്ക് തിര നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
5. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
5 അല്ലെങ്കിൽ 10 വർഷ ലോക്ഇൻ പിരിയഡുള്ള ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപമാണിത്. കൂടാതെ ആകർഷകമായ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. 1,000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം.നിക്ഷേപം ഈടായി നൽകി വായ്പ സ്വീകരിക്കാൻ സാധിക്കും. എൻഎസ്‌സിയിൽ നിക്ഷേപിച്ച പ്രധാന തുക ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് യോഗ്യമാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ബാങ്കുകളിലെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലെയും സുരക്ഷിതമായ വായ്പകൾക്കുള്ള സാധുവായ ഈട് അല്ലെങ്കിൽ സെക്യൂരിറ്റി ആയി അംഗീകരിക്കപ്പെടുന്നു.
സുകന്യ സമൃദ്ധി യോജന, വിദ്യാഭ്യാസ വായ്പകൾ എന്നിവ പോലുള്ള നിക്ഷേപ ഉപകരണങ്ങൾ തന്ത്രപരമായി തിരഞ്ഞെടുക്കുന്നതിലൂടെ, ലോകത്തെവിടെയും മികച്ച സ്ഥാപനങ്ങളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം തങ്ങളുടെ കുട്ടികൾക്ക് ഉറപ്പാക്കാൻ രക്ഷിതാക്കൾക്ക് കഴിയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
