നികുതി ബാധ്യത കണക്കാക്കുന്നതിനായി ജീവനക്കാര്‍ തിരഞ്ഞെടുത്ത നികുതി വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ തൊഴിലുടമകള്‍ അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു. കുറഞ്ഞ സ്ലാബ് നിരക്കുകളുള്ളതും എന്നാല്‍, കുറവ് ഇളവുകളുള്ളതുമായ ഒരു പുതിയ നികുതി വ്യവസ്ഥ 2020 ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജീവനക്കാരില്‍ നിന്ന് ഒരു അറിയിപ്പ് നേടാന്‍ എല്ലാ തൊഴിലുടമകളോടും നിര്‍ദേശിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ഏപ്രില്‍ 13 -ന് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
പുത്തന്‍ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഡിക്ലറേഷന്‍ ഫോമില്‍ ഒപ്പിട്ട് നിങ്ങളുടെ തൊഴിലുടമയുമായി ബന്ധപ്പെട്ട് വേണം ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍. നിങ്ങള്‍ തിരഞ്ഞെടുത്ത ഓപ്ഷന് അനുസരിച്ച്, നിങ്ങളുടെ തൊഴിലുടമ നിലവിലെ സാമ്പത്തിക വര്‍ഷത്തേക്കുള്ള നിങ്ങളുടെ നികുതി ബാധ്യത കണക്കാക്കുകയും അതിനനുസരിച്ച് ടിഡിഎസ് കുറയ്ക്കുകയും ചെയ്യും. തൊഴിലുടമയ്ക്ക് നിങ്ങള്‍ ഇതുസംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ നല്കിയിട്ടില്ലെങ്കില്, പഴയ നികുതി വ്യവസ്ഥ അനുസരിച്ച് സ്ഥിരസ്ഥിതിയായി നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ നികുതി ബാധ്യത കണക്കാക്കും.
ഒരിക്കല്‍ നിങ്ങളിത് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍, നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്കിത് മാറ്റാന്‍ സാധിക്കില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത്, പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറണോ അതോ പഴയ വ്യവസ്ഥയില്‍ നില്‍ക്കണോ എന്നത് തീരുമാനിക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്. ചില ഇളവുകള്‍ തൊഴിലുടമയിലൂടെ മാത്രമെ ക്ലെയിം ചെയ്യാന്‍ കഴിയൂ, അതിനാല്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ ഈ ഓപ്ഷനുകള്‍ ലഭ്യമായേക്കില്ലെന്നതും ഇവിടെ പരാമര്‍ശിക്കുന്നു. ആയതിനാല്‍, നിങ്ങളുടെ നികുതി വ്യവസ്ഥ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നതാവും നല്ലത്. കൂടുതല്‍ തുക ടിഡിഎസ് കുറച്ചതായി നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, ഐടിആര്‍ ഫയല്‍ ചെയ്യുന്ന സമയത്ത് റീഫണ്ട് ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ക്ക് ഓപ്ഷനുണ്ട്.
കുറഞ്ഞ നികുതി നിരക്കുകളുള്ള പുതിയ നികുതി വ്യവസ്ഥയുടെ ലക്ഷ്യമെന്നത് നികുതിദായകരുടെ കൈയില്‍ ഉയര്‍ന്ന പണം നല്‍കുകയെന്നതാണ്. എന്നാല്‍, സാധാരണയായി നികുതിദായകര്‍ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവകാശപ്പെടുന്ന നികുതി ഇളവുകളും കിഴിവുകളും പുത്തന്‍ നികുതി വ്യവസ്ഥ അനുവദിക്കുന്നില്ല. വ്യക്തികളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പരിഹരിക്കുന്നതിനായി പഴയ നികുതി വ്യവസ്ഥയില്‍ ലഭ്യമായ കിഴിവുകള്‍ താഴെ നല്കുന്നു;
ഹൗസ് റെന്റ് അലവന്‍സ് (എച്ചആര്‍എ)
മിക്ക ആളുകളും താമസിക്കുന്നത് വാടകയ്ക്കായിരിക്കും. അതിനാല്‍, ഈ കിഴിവ് നികുതിദായകര്‍ അടച്ച വാടകയ്ക്ക് ഇളവ് അവകാശപ്പെടാന്‍ സഹായിക്കുന്നു. അതുവഴി വാടക മൂലമുണ്ടാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കുന്നു.
സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള സമ്പാദ്യം
വകുപ്പ് 80 സി പ്രകാരം ലഭ്യമായ കിഴിവുകള്‍ വ്യക്തികളെ വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം/ വിവാഹം പോലുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സഹായിക്കുന്നു. ജീവന് രക്ഷാ പോളിസികള്‍ക്കായി അടച്ച പ്രീമിയം പോലും പഴയ നികുതി വ്യവസ്ഥയില്‍ വകുപ്പ് 80 സി പ്രകാരം കിഴിവ് നേടാന്‍ യോഗ്യമാണ്.
വീട് വാങ്ങല്‍/ നിര്‍മ്മിക്കല്‍ എന്നിവയ്ക്കുള്ള കിഴിവുകള്‍
ഒരു വീട് സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാല്‍, പുതിയ നികുതി വ്യവസ്ഥയില്‍, ഭവന വായ്പയ്ക്ക് നല്കുന്ന പലിശ പഴയ നികുതി വ്യവസ്ഥയിലെന്നപോലെ നികുതിയിളവിന് അര്‍ഹമല്ല. അതുപോലെ പ്രധാന തിരിച്ചടവ് തുകയും പുത്തന്‍ നികുതി വ്യവസ്ഥയില്‍ കിഴിവ് നേടാന്‍ യോഗ്യമല്ല.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം
ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കുന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളവും നിര്‍ബന്ധമായി ചെയ്തിരിക്കേണ്ട കാര്യമാണ്. അത്യാഹിതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നുള്ളത് തന്നെയാണ് ഇതിനുള്ള കാരണവും. വകുപ്പ് 80 ഡി പ്രകാരം ഇളവുകള്‍ നല്കി ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാന്‍ വ്യക്തികളെ പഴയ നികുതി വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നു. മെഡിക്കല്‍ പരിരക്ഷ ഇല്ലാതെ, ലഭ്യമായ ഏറ്റവും മികച്ച ചികിത്സ താങ്ങാന്‍ ഒരാള്‍ക്ക് കഴിഞ്ഞേക്കില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications