ശമ്പളം 20,000 രൂപയോ? 2.55 കോടി ആദായം നേടാം - അറിയണം ഈ 'നുറങ്ങുവഴി'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവി ജീവിതം സുരക്ഷിതമാക്കുവാന്‍ പലരും പലവിധ നിക്ഷേപ മാര്‍ഗങ്ങളാവും തെരഞ്ഞെടുക്കുക. മിക്കപ്പോഴും ഒന്നിലധികം രീതിയിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതുമുണ്ടാകും. എന്നാല്‍, നിങ്ങളൊരു സ്ഥിര വരുമാനമുള്ള ജോലിക്കാരനും എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പദ്ധതിയില്‍ (ഇപിഎഫ്ഒ) അംഗവുമായ വ്യക്തിയാണെങ്കില്‍ ഈ ലേഖനം ഉപകാരപ്പെട്ടേക്കും. ഒന്നിലധികം നിക്ഷേപ രീതിയില്‍ പണം മുടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക്, ഏറ്റവും ഗുണകരമായതും സുരക്ഷിതവുമായ സമ്പാദ്യ മാര്‍ഗങ്ങളിലൊന്നാണ് പിഎഫ് നിക്ഷേപം. ഇത്തരത്തില്‍ 2.50 കോടിയിലേറെ രൂപയുടെ സമ്പാദ്യം കരുപ്പിടിപ്പിക്കുന്നതാണ് ഇവിടെ വിശദീകരിക്കുന്നത്.

ഇപിഎഫ്

ഇപിഎഫ്

രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ചുള്ള നിക്ഷേപ പദ്ധതിയാണ്. തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ ഇപിഎഫ്ഒ എന്ന നിയമപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കുന്നത്. 5 കോടിയിലേറെ അംഗങ്ങളും 11 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തികളും കൈകാര്യം ചെയ്യുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി അധ്യക്ഷനായ ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് പിഎഫ് പലിശ നിരക്ക് വര്‍ഷാവര്‍ഷം നിശ്ചയിക്കുന്നത്.

ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പസ്

ഇപിഎഫ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിരമിക്കലിന് ശേഷമുള്ള ജീവിതത്തിന് സാമ്പത്തിക സുരക്ഷ നല്‍കുക എന്നതാണ്. ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പസ് (നിക്ഷേപ തുക) പിന്‍വലിക്കാതെയും ശരിയായി വളരാനും അനുവദിക്കുകയാണെങ്കില്‍, ഇപിഎഫിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയും. ഇപിഎഫില്‍ ഒരു ജീവനക്കാരന്‍ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുമ്പോള്‍ തൊഴിലുടമ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കും 3.67 ശതമാനം ജീവനക്കാരുടെ ഇപിഎഫിലേക്കും സംഭാവന ചെയ്യുന്നു.

Also Read: ക്രിപ്‌റ്റോ ലോകത്തെ അമ്പരപ്പിച്ച് ടാറ്റ കോയിന്‍; 24 മണിക്കൂറിനിടെ 1,200% ഉയര്‍ച്ച - പരക്കം പാഞ്ഞ് നിക്ഷേപകര്‍!Also Read: ക്രിപ്‌റ്റോ ലോകത്തെ അമ്പരപ്പിച്ച് ടാറ്റ കോയിന്‍; 24 മണിക്കൂറിനിടെ 1,200% ഉയര്‍ച്ച - പരക്കം പാഞ്ഞ് നിക്ഷേപകര്‍!

അച്ചടക്കത്തോടെ സാമ്പത്തികം

അതേസമയം, അച്ചടക്കത്തോടെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന 25 വയസുളള ചെറുപ്പക്കാരന്, താന്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് 2.5 കോടിയിലേറെ രൂപ കരസ്ഥമാക്കാനാകും. എങ്ങനെയെന്നല്ലേ... അടിസ്ഥാന ശമ്പളം 20,000 രൂപയുണ്ടെന്ന് കരുതുക. 7 ശതമാനം വീതം ശമ്പള വര്‍ധനവും പ്രതീക്ഷിക്കുന്നു. നിലവിലെ ഇപിഎഫ് പലിശ 8.5 ശതമാനമാണ്. തൊഴിലുടമയും ജീവനക്കാരനും 12 ശതമാനം വീതം ഇപിഎഫ് പദ്ധതിയില്‍ നിക്ഷേപിക്കുകയും 25 വയസുളളപ്പോള്‍ നിക്ഷേപം ആരംഭിക്കുകയുമാണെങ്കില്‍ വിരമിക്കുന്ന സമയത്ത് 2.55 കോടി രൂപ കയ്യില്‍ ലഭിക്കും. സമാനമായി 15,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാള്‍ക്ക് മേല്‍ സൂചിപ്പിച്ച രീതിയില്‍ റിട്ടയര്‍മെന്റ് സമയത്ത് 1.91 കോടി രൂപ കരസ്ഥമാക്കാനാകും.

ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

  • അത്ര അത്യാവശ്യമില്ലാത്ത ഒരു സാഹചര്യത്തിലും നിക്ഷേപത്തില്‍ നിന്നും തുക പിന്‍വലിക്കരുത്. (30 വയസില്‍ 1 ലക്ഷം രൂപ പിന്‍വലിക്കുന്നുണ്ടെങ്കില്‍ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന തുകയില്‍ ഏകദേശം 11 ലക്ഷത്തോളം രൂപ കുറവുണ്ടാകാം).
  • ജോലി മാറ്റുന്ന സമയത്ത് അതേ പിഎഫ് അക്കൗണ്ട് തുടരുക (എത്രത്തോളം സാവകാശം പിഎഫിനുണ്ടോ അത്രയും നേട്ടം ലഭിക്കും).
  • അക്കൗണ്ട് മാറ്റിയില്ലെങ്കിലും പുതിയ അക്കൗണ്ടില്‍ തുകയ്ക്ക് ആനുപാതികമായ പലിശ ലഭിക്കും. പക്ഷേ പഴയ അക്കൗണ്ടിലെ പലിശ 3 വര്‍ഷത്തിന് ശേഷം നിന്നുപോകും.
  • അതിനാല്‍, യൂണിവേഴ്‌സല്‍ പിഎഫ് അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നേടുക. ഇതിലൂടെ ഇപിഎഫ് അക്കൗണ്ട് മാറ്റം വേഗത്തില്‍ സാധ്യമാകും.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment smart investment
English summary

from basic salary of 20000 one can get over 2.5 crore profit at retirement by epf investment know details

from basic salary of 20000 one can get over 2.5 crore profit at retirement by epf investment know details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X