ഓണം ബമ്പർ ഷെയറിട്ട് എടുക്കുകയാണോ? 500 രൂപ മുടക്കുന്നതിനു മുന്നേ ഈ കാര്യങ്ങളും അറിഞ്ഞിരിക്കാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളിൽ ഏറ്റവും വലിയ ബമ്പർ ലോട്ടറിയാണ് ഓണം ബമ്പർ. 25 കോടിയാണ് ഒന്നാം സമ്മാനം. ജൂലൈ 28നാണ് ഓണം ബമ്പർ വിപണിയിൽ എത്തിയത്. ആദ്യ ​ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കെത്തി. അതിൽ ഏകദേശം 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോ​ഗിക വിവരം. ഓണാഘോഷം കഴിയുമ്പോഴേക്കും ബമ്പർ സ്വന്തമാക്കാം. സെപ്റ്റംബർ 27ന് ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് നടക്കും.

25 കോടി ലഭിക്കണമെന്നായിരിക്കും ഏതൊരു മലയാളിയും ആ​ഗ്രഹിക്കുന്നത്. പക്ഷേ ടിക്കറ്റ് വിലയാണ് സാധാരണക്കാരനെ പിന്നിലേക്ക് വലിക്കുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. സാധാരണ ലോട്ടറി ടിക്കറ്റുകൾക്ക് പോലും 50 രൂപ മാത്രമാണ്. അതായത് സാധാരണ ലോട്ടറി ടിക്കറ്റുകൾ 10 എണ്ണം എടുത്താലാണ് 500 രൂപയാവുന്നത്.

ഓണം ബമ്പറിൻ്റെ സമ്മാനഘടന

ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 25 കോടിയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് സ്വന്തമാക്കാം. ഓരോ സീരീസിലും രണ്ട് ടിക്കറ്റുകൾക്ക് ഒരു കോടി വീതം ഉറപ്പാക്കാം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക് കിട്ടും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് കിട്ടും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും സ്വന്തമാക്കാം. ആറാം സമ്മാനം മുതൽ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും നിങ്ങൾക്ക് സ്വന്തമാക്കാം.

ഓണം ബമ്പർ ഷെയറിട്ട് എടുക്കുകയാണോ? 500 രൂപ മുടക്കുന്നതിനു മുന്നേ ഈ കാര്യങ്ങളും അറിഞ്ഞിരിക്കാം

ഓണം ബമ്പറിൻ്റെ സമ്മാനഘടനയിൽ മാറ്റമൊന്നുമില്ല. എങ്കിലും സാധാരണക്കാരന് ഒറ്റക്ക് 500 രൂപ മുടക്കാൻ പലപ്പോഴും സാധിക്കണമെന്നില്ല. അത്തരം ഘട്ടങ്ങളിൽ ഒന്നിലധികം ആൾക്ക് ഒരുമിച്ച് പണം ഷെയറിട്ട് ഓണം ബമ്പറെടുക്കാം. ഇത് പുതിയ രീതിയല്ല. പലപ്പോഴും 500 രൂപ എടുക്കാൻ സാധിക്കാത്തവർ ​ഗ്രൂപ്പായിട്ടാണ് ടിക്കറ്റ് എടുക്കുന്നത്.

Take a Poll

​ഗ്രൂപ്പായിട്ട് എടുത്താൽ എങ്ങനെ പണം കിട്ടും?

ഓണം ബമ്പ‍ർ പോലെ എല്ലാ ബമ്പറുകളും ചിലര്‍ ​ഗ്രൂപ്പായിട്ട് എടുക്കാറുണ്ട്. ചിലർ ഓരോ ജില്ലയില്‍ നിന്നും ഓരോ ടിക്കറ്റുകള്‍ വീതം എടുക്കാറുമുണ്ട്. പലപ്പോഴും ​ഗ്രൂപ്പായിട്ട് എടുക്കുന്നവർക്ക് ബമ്പറടിച്ചാൽ ഈ സമ്മാനത്തുക എങ്ങനെ ലഭിക്കുമെന്ന സംശയം പലർക്കും ഉണ്ടായിരിക്കും. എന്നാൽ അതിന് കൃത്യമായ നിയമങ്ങളുണ്ട്

അതായത് നിങ്ങൾ ഒന്നിൽ കൂടുതൽ ആളുകൾക്കൊപ്പം ചേർന്ന് ഓണം ബമ്പർ എടുക്ക് അതിന് ഒന്നാം സമ്മാനം അടിച്ചാൽ ഈ ഏറ്റുവാങ്ങാൻ ​ഗ്രൂപ്പായി പോവാൻ സാധിക്കില്ല. ബമ്പറടിച്ചാൽ അപ്പോൾ തന്നെ ഈ തുക ഏറ്റുവാങ്ങുന്നതിനായി കൂട്ടത്തിലെ ഒരാളെ നിങ്ങൾ ചുമതലപ്പെടുത്തണം. ആ വ്യക്തിയുടെ അക്കൗണ്ടിലേക്കായിരിക്കും പണം എത്തുന്നത്.

സമ്മാനത്തുക വാങ്ങുന്നതിനായി ഒരാളെ ചുമതലപ്പെടുത്തി എന്നതിനും കൃത്യമായ രേഖ നൽകേണ്ടി വരും. ഈ വിവരം 50 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി കേരള ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ നൽകണം. ഇതിനു വേണ്ടി ജോയിന്റ് അക്കൗണ്ടും തുടങ്ങാം. എങ്കിലും ഒരാൾക്ക് മാത്രമേ പണം സ്വീകരിക്കാന്‍ അനുവാദമുള്ളൂ.

ഇത്തവണ ബമ്പറടിക്കുന്നത് നിങ്ങൾക്കാണോ? ടിക്കറ്റ് ഇനിയും എടുത്തിട്ടില്ലെങ്കിൽ വേ​ഗം തന്നെ എടുത്തോളൂ. ഷെയറിട്ട് എടുക്കുന്നവർ മറക്കാതെ ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X