ഈ വർഷത്തെ ഓണാഘോഷങ്ങൾ പൊടിപൊടിക്കുന്നുണ്ട്, ഒപ്പം ഓണം ബമ്പറിൻ്റെ വിൽപ്പനയും തകൃതിയായി മുന്നേറുന്നു. ഓണം പോലെ ഓണം ബമ്പറും ഏറെ ആഘോഷിക്കപ്പെടാറുണ്ട്. അതിൻ്റെ കാരണം സമ്മാനത്തുക തന്നെയാണ്. കാരണം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്ന ഏറ്റവും വലിയ ബമ്പർ ലോട്ടറിയാണ് ഓണം ബമ്പർ. 25 കോടിയാണ് ഒന്നാം സമ്മാനം. ഇത്തവണ ഭാഗ്യപരീക്ഷണത്തിനായി നിങ്ങളും ഓണം ബമ്പർ ടിക്കറ്റ് വാങ്ങിയോ?
സെപ്റ്റംബർ 27നാണ് ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ടിക്കറ്റുകൾ ഇത്തവണ വിറ്റു പോകുമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. വിൽപ്പനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പാലക്കാട് ജില്ലയാണ്. 500 രൂപയാണ് ഓണം ബമ്പറിന്റെ ടിക്കറ്റ് വില. 500 രൂപയുടെ ടിക്കറ്റെടുത്താൽ 25 കോടി അടിക്കുമെന്ന് ഉറപ്പുണ്ടോ? ഇല്ലെങ്കിലും രണ്ടാം സമ്മാനവും മൂന്നാം സമ്മാനവുമൊന്നും നിങ്ങളെ നിരാശരാക്കില്ല.
സമ്മാനഘടന
രണ്ടാം സമ്മാനം 1 കോടി രൂപ. മൂന്നാം സമ്മാനം 50 ലക്ഷം രൂപ. നാലാം സമ്മാനം 5 ലക്ഷം രൂപ. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ. ആറാം സമ്മാനം മുതൽ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെയാണ് സമ്മാനഘടന. ഇതിൽ രണ്ടാം സമ്മാനമായ 1 കോടി 20 പേർക്ക് ലഭിക്കും. ഒപ്പം ഒന്നാം സമ്മാനം അടിച്ച ലോട്ടറിയുടെ ഏജൻ്റ് കമ്മീഷൻ 2.5 കോടി രൂപയാണ്. അതായത് ഓണം ബമ്പറിലൂടെ മൊത്തം 22 കോടീശ്വരൻമാർ ജനിക്കുന്നുണ്ട്.

നികുതി
- 25 കോടി ഒന്നാം സമ്മാനമടിച്ചാൽ അതിൽ നികുതി അടക്കേണ്ടി വരും. ആദ്യം ഈ തുകയിൽ നിന്നും ഏജന്റ് കമ്മീഷന്‍ 10 ശതമാനം ഈടാക്കും. 2.5 കോടി രൂപയായിരിക്കും ഇത്.
- ബാക്കി 22.50 കോടി രൂപയില്‍ നിന്നും 30 ശതമാനം നികുതി അടക്കണം. അതായത് 6.75 കോടിയായിരിക്കും ഇത്.
- ഇനി ബാക്കിയുള്ള 15.75 കോടി രൂപ 25 കോടി ബമ്പറടിച്ച വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തും. ഇതില്‍ നിന്നും നികുതി അടക്കേണ്ടി വരും.
- 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നികുതിക്ക് പുറമെ സര്‍ചാര്‍ജ് നല്‍കണം. നിലവിൽ 15 ലക്ഷം അക്കൗണ്ടിലുള്ളതിനാൽ 37 ശതമാനമായിരിക്കും സര്‍ചാര്‍ജ്. ഇത് ഏകദേശം 2,49,75,000 രൂപയായിരിക്കും.
- അതില്‍ നിന്നും ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം അടക്കണം. ഇത് ഏകദേശം 36,99,000 രൂപയായിരിക്കും.
ഇത്രയും കാര്യങ്ങൾ തീർത്താൽ ബാക്കി ലഭിക്കുന്നത് 12.89 കോടി രൂപയാണ്. ഈ തുക നിങ്ങൾക്ക് ചിലവഴിക്കാം. പക്ഷേ ഈ പണം ചെലവഴിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ!
ബമ്പർ തുക എങ്ങനെ ചിലവഴിക്കണം?
ലോട്ടറി അടിച്ചാൽ ഉടൻ തന്നെ അത് ചിലവഴിക്കാനാണ് എല്ലാവരും നോക്കുന്നത്. എന്നാൽ ഈ തുക മൊത്തമായി ചിലവഴിക്കാൻ വരട്ടെ. പുതിയ വീട്, കാറ് തുടങ്ങി ചെയ്യാൻ ബാക്കി വെച്ച ആഗ്രഹങ്ങളുടെ ലിസ്റ്റ് നീളും. പക്ഷേ ഇതെല്ലാം ഒറ്റയടിക്ക് ചെയ്താൽ പണം പെട്ടെന്ന് തീരും. അതിനാല്‍ തന്നെ 15 കോടി രൂപ അക്കൗണ്ടിലെത്തിയാൽ അത് അടിച്ചു പൊളിക്കാൻ നിൽക്കരുത്. നിങ്ങൾക്ക് കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടായിരിക്കണം.
ആദ്യത്തെ ഒരു വര്‍ഷത്തില്‍ ഈ പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. ഈ തുക പലിശക്ക് നൽകുകയോ, അല്ലെങ്കിൽ മറ്റേതെങ്കിലും നികുതിരഹിത നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുകയോ ചെയ്യാം. അതിൽ നിന്നും വലിയ തുക പലിശയായും സ്വന്തമാക്കാം. ഇതെല്ലാം നിങ്ങളുടെ പണം വളരാൻ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications