ഈ വർഷത്തെ ഓണം ബമ്പറിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഭാഗ്യശാലിക്ക് കിട്ടുന്നത് 25 കോടിയുടെ ബമ്പർ സമ്മാനമാണ്. ഏതൊരു മലയാളിയുടെയും സ്വപ്നമാണ് ബമ്പറടിക്കുന്നത്. ഓണം ബമ്പർ ടിക്കറ്റിൻ്റെ 500 രൂപയാണ്. 25 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്താൽ 500 രൂപ മാത്രമാണ് ചിലവാകുന്നത്. എല്ലാ വർഷത്തേതും പോലെ ഇത്തവണയും ബമ്പർ വിൽപ്പനയിൽ കാര്യമായ ഇടിവൊന്നും ഇല്ല.
2022ലാണ് ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 25 കോടിയായത്. അതുവരെയും ഒന്നാം സമ്മാനം 12 കോടിയായിരുന്നു. ഒന്നാം സമ്മാനത്തിനു പുറമേ എല്ലാ വർഷവും മികച്ച സമ്മാനങ്ങളാണ് ഓണം ബമ്പർ നൽകുന്നത്. ജൂലായ് 28ന് ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ പ്രകാശനം നടത്തിയത്. അതിനു ശേഷം പിന്നീട് ടിക്കറ്റുകൾ മിനിറ്റുകൾ കൊണ്ടാണ് വിറ്റഴിയുന്നത്.
സെപ്റ്റംബർ 27നാണ് ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് പ്രഖ്യാപിക്കുന്നത്. ഇനി വെറും 9 ദിവസം മാത്രമേ നറുക്കെടുപ്പിനായിട്ടുള്ളൂ. ഈ 9 ദിവസങ്ങളും ഏറെ നിർണാണായകവുമാണ്. കാരണം പലപ്പോഴും അവസാന ഘട്ടത്തിലാണ് ലോട്ടറിയുടെ വിൽപ്പന കൂടുതൽ കുതിക്കുന്നത്. ഇത്തവണ 90 ലക്ഷം ബമ്പർ ലോട്ടറികളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം ഇത് 80 ലക്ഷമായിരുന്നു.

വിൽപ്പന കുതിച്ചുയരുന്നു
ഓണം ബമ്പർ ലോട്ടറി വിപണിയിൽ എത്തിയിട്ട് ഇപ്പോൾ 50 ദിവസം പിന്നിടുന്നു. ഈ കാലത്തിനുള്ളിൽ ഓണം ബമ്പർ ലോട്ടറിയുടെ മൊത്തം വിൽപ്പന 56,67,570 കടന്നിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ അപ്രതീക്ഷിത കുതിപ്പ് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം മൊത്തം 71,43,008 ടിക്കറ്റുകൾ വിറ്റിരുന്നു. ഇത്തവണ അതിലും കൂടുതൽ വിൽപ്പന സംഭവിക്കുമെന്നാണ് കരുതുന്നത്.
ഇത്തവണ വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. 10,66,720 എണ്ണം ടിക്കറ്റുകളാണ് ഇതുവരെ പാലക്കാട് ജില്ലയിൽ വിറ്റത്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലും വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്.
25 കോടിയുടെ ബമ്പർ
25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കും സ്വന്തമാക്കാം. മൊത്തം സമ്മാനത്തുക 140 കോടിയാണ്. ഇതിനു പുറമേ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഓണം ബമ്പറിലൂടെ ഉറപ്പാക്കാം.
സെപ്റ്റംബർ 27ന് ആർക്കായിരിക്കും ഓണം ബമ്പർ അടിക്കുന്നത്? കാത്തിരിക്കാം. കേരളത്തിലെ 14 ജില്ലകളിലും വിൽപ്പന കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം വയനാട് ജില്ലയിലാണ് ബമ്പർ ടിക്കറ്റ് അടിച്ചത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications