മുതിർന്ന പൗരന്മാർക്ക് പ്രായമാകുന്നതിനനുസരിച്ച് സ്ഥിരമായ ചില വരുമാന മാർഗം ആവശ്യമാണ്. ദൈനംദിന ചെലവുകൾക്കോ മെഡിക്കൽ ആവശ്യങ്ങൾക്കോ ഉതകുന്നതിന് ഈ വരുമാനം അവരെ ഏറെ സഹായിക്കും. ജോലിയിൽനിന്നും വിരമിക്കുന്ന സമയത്തോ ചിലപ്പോൾ ഒറ്റയ്ക്കാകുമ്പോഴോ സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകുമ്പോഴോ സ്ഥിരമായ ഒരു വരുമാന സ്രോതസിന്റെ ആവശ്യകത കൂടുതലായി അനുഭവപ്പെടുന്നു. ഈ ചെലവുകൾ നിറവേറ്റുന്നതിനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് പെൻഷൻ അല്ലെങ്കിൽ സേവിങ്സ് സ്കീം. ഈ സ്കീമിൽ അവർക്ക് ഒറ്റത്തവണ നിക്ഷേപം നടത്തി പലിശ ഇനത്തിൽ വരുമാനം നേടാനാകും.
നിക്ഷേപത്തിന് അനുസരിച്ച് ലഭിക്കുന്ന വരുമാനം സ്ഥിരമായതിനാൽ, മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിനനുസരിച്ച് ജീവിതചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. അത്തരം നിക്ഷേപ പദ്ധതികൾ പലപ്പോഴും മാർക്കറ്റുമായി ബന്ധമില്ലാത്തവയാണ്, അവിടെ മുതിർന്ന പൗരന്മാർക്ക് പലിശ ഇനത്തിൽ ഉറപ്പുള്ള വരുമാനം ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് ഒറ്റത്തവണ നിക്ഷേപിക്കാനും അഞ്ച് വർഷത്തേക്ക് ത്രൈമാസ പെൻഷൻ നേടാനും സാധിക്കുന്ന ഒരു ഉറപ്പുള്ള റിട്ടേൺ സ്കീമാണ് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം (SCSS). ഇതൊരു ചെറിയ സേവിങ്സ് സ്കീം ആണ്. നിരവധി ബാങ്കുകളിൽ ഈ സ്കീം നിലവിലുണ്ട്.

പദ്ധതിയുടെ കാലാവധി പൂർത്തിയാകുമ്പോൾ, മുഴുവൻ തുകയും തിരികെ ലഭിക്കും. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ ഒരാൾക്ക് 2,46,000 രൂപ വാർഷിക വരുമാനം നേടാം. സ്കീമിന്റെ സവിശേഷതകളും ഈ സ്കീമിൽ നിങ്ങൾക്ക് എങ്ങനെ 2,46,000 രൂപ വരെ സമ്പാദിക്കാമെന്നും അറിയാം.
ഈ സ്കീം 8.20 ശതമാനം വാർഷിക പലിശ നിരക്ക് നൽകുന്നു. പോസ്റ്റ് ഓഫീസ് സ്കീമുകളിൽ സുകന്യ സമൃദ്ധി യോജനയ്ക്ക് (എസ്എസ്വൈ) ശേഷം രണ്ടാമത്തെ മികച്ച സ്കീമാണിത്. 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, 55 വയസിന് മുകളിലും 60 വയസിന് താഴെയുമുള്ള വിരമിച്ച സിവിലിയൻ ജീവനക്കാർ, 50 വയസിന് മുകളിലുള്ള, 60 വയസിന് താഴെയുള്ള വിരമിച്ച പ്രതിരോധ ജീവനക്കാർ എന്നിവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപം 1000 രൂപയും പരമാവധി 30 ലക്ഷം രൂപയുമാണ്.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം SCSS-ലെ നിക്ഷേപങ്ങൾക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവിന് അർഹതയുണ്ട്. സ്കീമിൽ ഒരാൾ ഒറ്റത്തവണ നിക്ഷേപം നടത്തുന്നു, പലിശ ത്രൈമാസ അടിസ്ഥാനത്തിൽ നൽകുന്നതാണ്. നിക്ഷേപ തീയതി മുതൽ മാർച്ച് 31/ജൂൺ 30/സെപ്റ്റംബർ 30/ഡിസംബർ 31 വരെ ഇത് ബാധകമാണ്.
എല്ലാ SCSS അക്കൗണ്ടുകളിലെയും മൊത്തം പലിശ ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയിൽ കൂടുതലാണെങ്കിൽ പലിശയ്ക്ക് നികുതി ബാധകമാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടാതെ, പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് പ്രകാരം മൊത്തം പലിശയിൽ നിന്ന് നിശ്ചിത നിരക്കിൽ TDS കുറയ്ക്കും. ഒരാൾക്ക് എസ്.സി.എസ്.എസ് അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിനു മുൻപേ ക്ലോസ് ചെയ്യാം അല്ലെങ്കിൽ കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ 3 വർഷത്തേക്ക് നീട്ടാം.
സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം വഴി ഒരു വർഷം 2,46,000 രൂപ എങ്ങനെ നേടാമെന്ന് നോക്കാം. അതിനായി സ്കീമിൽ 30 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തണം. 8.2 ശതമാനം പലിശ നിരക്കിൽ ഒരാൾക്ക് മൂന്നുമാസത്തിലൊരിക്കൽ 61,500 രൂപ പലിശ ലഭിക്കും. ഒരു വർഷം പൂർത്തിയാകുമ്പോൾ ഒരാൾക്ക് 2,46,000 രൂപ ലഭിക്കും. ഒരാൾ അഞ്ച് വർഷം പൂർത്തിയാക്കുകയാണെങ്കിൽ, അവരുടെ തുടക്ക നിക്ഷേപമായ 30 ലക്ഷം രൂപയ്ക്ക് 12 ലക്ഷം രൂപ തിരികെ ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications