ജനുവരി 1 മുതല്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് പുതിയ നിയമം! അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനുവരി ഒന്ന് മുതല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് രീതികള്‍ മാറുകയാണ്. പുതുവത്സരം തൊട്ട് ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര, സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. ഇനിയങ്ങോട്ട് 'ടോക്കണൈസേഷന്‍' എന്ന പുതിയ സംവിധാനം വഴിയായിരിക്കും കാര്‍ഡ് പെയ്‌മെന്റുകള്‍ നടക്കുക.

ജനുവരി 1 മുതല്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് പുതിയ നിയമം! അറിയേണ്ടതെല്ലാം

കാര്‍ഡ് ടോക്കണൈസേഷന്‍

നാളിതുവരെ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചായിരുന്നു ഉപഭോക്താക്കള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ 16 അക്ക ഡിജിറ്റല്‍ കാര്‍ഡ് നമ്പറും കാലാവധിയും സേവ് ചെയ്തുവെയ്ക്കും. ആവശ്യമായ സമയത്ത് കാര്‍ഡിന് പിറകിലെ സിവിവി നമ്പറും ഒറ്റത്തവണ പാസ്‌വേഡും (ഒടിപി) നല്‍കിയാണ് ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പൂര്‍ത്തീകരിച്ചിരുന്നത്. ജനുവരി ഒന്നു മുതല്‍ ഈ കീഴ്‌വഴക്കം മാറും.

ടോക്കണൈസേഷന്‍ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ഓരോ തവണയും പ്രത്യേക കോഡുകള്‍ ജനറേറ്റ് ചെയ്ത് ഓണ്‍ലൈന്‍ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാം. ഇതുവഴി കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റുകളുമായി പങ്കിടേണ്ട സാഹചര്യമില്ല.

ജനുവരി 1 മുതല്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് പുതിയ നിയമം! അറിയേണ്ടതെല്ലാം

ജനുവരി 1 മുതല്‍ കാര്‍ഡ് ഉടമകള്‍ ചെയ്യേണ്ടതെന്ത്?

ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ നിന്നും പതിവുപോലെ പര്‍ച്ചേസ് ആരംഭിക്കുക

പെയ്‌മെന്റ് പൂര്‍ത്തീകരിക്കാനായി നിങ്ങളുടെ അനുമതിയോടെ ടോക്കണൈസേഷന്‍ നടപടി വെബ്‌സൈറ്റ് തുടങ്ങും

അനുമതി നല്‍കുന്നപക്ഷം കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്ക് ടോക്കണൈസേഷന്‍ റിക്വസ്റ്റ് വെബ്‌സൈറ്റ് അയക്കും

കാര്‍ഡ് നെറ്റ്‌വര്‍ക്കാണ് ടോക്കണ്‍ അഥവാ പ്രത്യേക കോഡ് ജനറേറ്റ് ചെയ്യുക.

ഈ കോഡ് നിങ്ങളുടെ കാര്‍ഡ് നമ്പറിനെ പ്രതിനിധീകരിക്കും

ഈ കോഡാണ് മുന്നോട്ടുള്ള ഇടപാടുകള്‍ക്കായി വെബ്‌സൈറ്റ് സൂക്ഷിച്ചുവെയ്ക്കുക

തുടര്‍ന്ന് ബന്ധപ്പെട്ട കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് സിവിവിയും ഒറ്റത്തവണ പാസ്‌വേഡും നല്‍കിയാല്‍ മതി

മറ്റൊരു വെബ്‌സൈറ്റില്‍ നിന്നോ മറ്റൊരു കാര്‍ഡില്‍ നിന്നോ ആണ് അടുത്തതവണ പെയ്‌മെന്റ് നടത്താന്‍ ശ്രമിക്കുന്നതെങ്കില്‍ ടോക്കണൈസേഷന്‍ നടപടി വീണ്ടും ആവര്‍ത്തിക്കണം

ബാങ്കുകള്‍ക്ക് ആശങ്ക

പുതിയ മാറ്റം ഉള്‍ക്കൊള്ളാന്‍ റിസര്‍വ് ബാങ്ക് സാവകാശം നല്‍കിയില്ലെന്നതാണ് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും ബാങ്കുകളുടെയും പ്രധാന പരാതി. ടോക്കണൈസേഷന്‍ നടപ്പിലായാല്‍ ഉപഭോക്താക്കള്‍ക്ക് ഓരോ തവണയും കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതായി വരും. പലര്‍ക്കും ഇതു ബുദ്ധിമുട്ടായി തോന്നാം. ഓരോ തവണയും കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ മടിച്ച് കാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ മുതിര്‍ന്നേക്കാം. ഇങ്ങനെ സംഭവിച്ചാല്‍ കാര്‍ഡ് ഇടപാടുകള്‍ കുറയുന്നതിനൊപ്പം കാഷ് സര്‍ക്കുലേഷനും വര്‍ധിക്കുമെന്ന് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

2021 സെപ്തംബറിലാണ് ടോക്കണൈസേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2022 ജനുവരി 1 -ന് മുന്‍പായി ഇതുവരെ കൈവശം വെച്ചിട്ടുള്ള എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും നീക്കം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് ഇന്ത്യയിലെ എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Read more about: reserve bank
English summary

Online Card Payment Rule To Change From January 1 .— All You Need To Know About RBI's Tokenisation

Online Card Payment Rule To Change From January 1 — All You Need To Know About RBI's Tokenisation. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X