നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. എന്നാൽ സ്ഥിരമായി ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നിക്ഷേപ മാർഗമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അഥവാ പി.പി.എഫ്. സമ്പാദ്യശീലം വളർത്തുന്നതോടൊപ്പം ഭാവി ജീവിതം സുരക്ഷിതമാക്കാനും പി.പി.എഫ് വഴി സാധിക്കും. ദീർഘകാലത്തേക്കുള്ള സമ്പാദ്യ രീതി ആയതിനാൽ നേരത്തെ തന്നെ നിക്ഷേപം തുടങ്ങുന്നതാണ് എപ്പോഴും നല്ലത്. നിങ്ങളും പി.പി.എഫ് നിക്ഷേപ പദ്ധതിയിൽ അംഗമാണോ.? എങ്കിൽ ഈ കാര്യം നിങ്ങൾക്കും അറിയാമോ?
15 വർഷത്തെ കാലാവധിക്കു ശേഷം പിന്നീട് നിക്ഷേപം നടത്താതെ തന്നെ ഉറപ്പുള്ള റിട്ടേൺ ലഭിക്കുന്നു. ഇതൊരു വലിയൊരു ആനുകൂല്യമാണ്. ഈ ഒരു പോയിന്റാണ് പി.പി.എഫ് അക്കൗണ്ടുകളെ ഇത്രയും ജനകീയമാക്കുന്നത്. സാധാരണയായി പി.പി.എഫ് പദ്ധതിയുടെ കാലാവധി 15 വർഷമാണ്. അതിനാൽ ഈ ദീർഘകാല നിക്ഷേപ പദ്ധതിക്ക് മികച്ച പലിശ നിരക്കും ലഭിക്കുന്നു.
നിക്ഷേപിക്കാം...
നിക്ഷേപകർക്ക് പ്രതിവർഷം 500 മുതൽ 1.5 ലക്ഷം രൂപ വരെ പി.പി.എഫിൽ നിക്ഷേപിക്കാം. നിക്ഷേപത്തിന്റെ സ്വഭാവം വ്യക്തിഗത ശേഷിയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. നിങ്ങൾക്ക് ഉയർന്ന തുക നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ വലിയ തുക റിട്ടേൺ ലഭിക്കുമെന്നതിൽ സംശയമില്ല. നിലവിൽ 7.1 ശതമാനം പലിശയാണ് പി.പി.എഫ് വാഗ്ദാനം ചെയ്യുന്നത്.
ആനുകൂല്യങ്ങൾ
പി.പി.എഫ് അക്കൗണ്ടുകൾ നിരവധി ആനുകൂല്യങ്ങളാണ് ഉറപ്പ് നൽകുന്നത്. നിക്ഷേപം, പലിശ/ആദായം, കാലാവധി പൂർത്തിയാക്കൽ എന്നീ കാരണങ്ങളാണ് പ്രധാനമായും പി.പി.എഫ് അക്കൗണ്ടുകൾ തുറക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നത്. 15 വർഷത്തിന് ശേഷം പി.പി.എഫ് സ്കീം അതിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം നിങ്ങൾ പണം പിൻവലിക്കുന്നില്ല എങ്കിൽ ചില ആനുകൂല്യങ്ങൾ ലഭിക്കും. അതായത്, പണം പിൻവലിക്കാതെ തന്നെ അതിന്റെ പലിശ ലഭിച്ചു കൊണ്ടേയിരിക്കും.

ഈ പലിശ പി.പി.എഫ് നിയമങ്ങൾക്കനുസരിച്ചാണ് കണക്കാക്കുന്നത്. മാത്രമല്ല ഈ സ്കീമിന് നികുതി ഇളവുകൾ ബാധകമാണ്. 7.1 പലിശ നിരക്കിൽ കാലാവധി കഴിഞ്ഞാലും നിങ്ങൾക്ക് തുക ലഭിക്കും. മാത്രമല്ല സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ നിക്ഷേപകർക്ക് അവർ ആഗ്രഹിക്കുന്ന പോലെ പണം പിൻവലിക്കാനാവും. അതിനുള്ള സൗകര്യം പി.പി.എഫ് ഒരുക്കുന്നുണ്ട്.
ഒരു പക്ഷേ മുഴുവൻ തുകയും എടുക്കാം, അല്ലെങ്കിൽ കുറച്ച് തുക മാത്രം പിൻവലിക്കാം. ശേഷിക്കുന്ന ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കുകയാണെങ്കിൽ ഭാവിയിലെ പലിശ നിരക്കുകളിൽ നിന്ന് പ്രയോജനം നേടും.
നിക്ഷേപ കാലാവധി
നിക്ഷേപം തുടരുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പി.പി.എഫ് അക്കൗണ്ട് കാലാവധി വർദ്ധിപ്പിക്കാൻ സാധിക്കും. നിക്ഷേപം തുടരുന്നതിന് നിലവിലെ അക്കൗണ്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങൾ ഒരു അപേക്ഷ സമർപ്പിക്കണം. കാലാവധി പൂർത്തിയാവുമ്പോൾ ഒരു വർഷത്തിനുള്ളിൽ ഈ അപേക്ഷ സമർപ്പിക്കണം. നിക്ഷേപത്തിന്റെ കാലാവധി നീട്ടുവാനായി നിങ്ങൾ ഒരു ഫോമും പൂരിപ്പിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ പി.പി.എഫ് അക്കൗണ്ട് തുറന്ന അതേ ബ്രാഞ്ചിൽ സമർപ്പിക്കേണ്ടതാണ്. 5 വർഷത്തെ കാലാവധി പ്രകാരം ഒന്നിലധികം തവണ നിങ്ങൾക്ക് കാലാവധി നീട്ടാൻ സാധിക്കും.
1 ലക്ഷം നിക്ഷേപിച്ചാൽ...
പ്രതി വർഷം 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൊത്തം പലിശ 12,12,139 ലക്ഷം രൂപ ലഭിക്കും. അതായത് ഓരോ വർഷവും 80,000 രൂപക്ക് മുകളിൽ പലിശ മാത്രം നേടും. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 27,12,139 ലക്ഷം രൂപയാവും. 5 വർഷത്തേക്ക് കാലാവധി നീട്ടിയാൽ 24,38,859 ലക്ഷം രൂപ മൊത്തം പലിശ ലഭിക്കും. അങ്ങനെയെങ്കിൽ 20 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 44,38,859 ലക്ഷം രൂപയാവും.
അക്കൗണ്ട് തുറക്കാം...
വളരെ എളുപ്പത്തിൽ നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്). പ്രമുഖ ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങാം. ഓണ്‍ലൈനായും പി.പി.എഫ് അക്കൗണ്ട് തുറക്കാം. ബാങ്കിന്റെ നെറ്റ്ബാങ്കിംഗ് സേവനത്തിലൂടെ ഇത് സാധ്യമാവുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications