ബാങ്കിംഗ് മേഖലയിൽ ഓൺലൈൻ സേവനങ്ങൾ എത്തിയതോടെ ആളുകളുടെ സമ്പാദ്യ ശീലം കൂടുതൽ എളുപ്പമാവുന്നു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലും ഈ മാറ്റങ്ങൾ വരുന്നു. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയയും അൽപം സമയമെടുത്തു ചെയ്യേണ്ടി വരുന്നു എന്നായിരുന്നു പൊതുവേയുള്ള പരാതികൾ. എന്നാൽ ഇനി മുതൽ വേഗത്തിൽ തന്നെ നിങ്ങളുടെ ആവശ്യങ്ങൾ പൂർത്തിയാക്കാം. ചില നിക്ഷേപങ്ങൾക്ക് പൂർണമായും ഡിജിറ്റൽ പ്രക്രിയ അവതരിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പ്.
ആധാർ ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി), കിസാൻ വികാസ് പത്ര (കെവിപി), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) തുടങ്ങിയ തിരഞ്ഞെടുത്ത സേവിംഗ്സ് സ്കീമുകൾ ഡിജിറ്റലാക്കുന്നു. അതായത് ഈ സ്കീമുകളെല്ലാം ഡിജിറ്റൽ പ്രക്രിയയിലൂടെ വളരം വേഗത്തിൽ ആരംഭിക്കാം. മാത്രമല്ല ഇനി മുതൽ ഫിസിക്കൽ ഡെപ്പോസിറ്റ് സ്ലിപ്പിൻ്റെ ആവശ്യമില്ല.
2025 ഏപ്രിൽ 23 മുതൽ ആധാർ അധിഷ്ഠിത ഇ-കെവൈസി പ്രക്രിയയിലൂടെ ഈ പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ ആരംഭിക്കാൻ തുടങ്ങി. പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി (ഉപഭോക്തൃ വിവര ഫയൽ (CIF), സിംഗിൾ & വ്യക്തിഗത തര പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾ) 2025 ജനുവരി 6 മുതൽ സേവിംഗ്സ് അക്കൗണ്ടുകൾക്കായി ആധാർ അധിഷ്ഠിത ഇ-കെവൈസി രാജ്യവ്യാപകമായി നടപ്പിലാക്കിയതിനെ തുടർന്നാണ് ഈ പുതിയ മാറ്റങ്ങൾ.
"23.04.2025 മുതൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി), കിസാൻ വികാസ് പത്ര (കെവിപി), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) എന്നീ അക്കൗണ്ടുകൾ തുറക്കുന്നതിന് ആധാർ അടിസ്ഥാനമാക്കിയ ഇകെവൈസി പ്രക്രിയ പൂർത്തിയാക്കണം. ഇപ്പോൾ പോസ്റ്റ് ഓഫീസുകൾക്ക് ഇ-കെവൈസി സിഐഎഫ് ഉപയോഗിച്ച് ആധാർ പ്രാമാണീകരണത്തിലൂടെ ഈ ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകൾ തുറക്കാൻ കഴിയും" കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് ബുധനാഴ്ച ഏപ്രിൽ 30, 2025ന് ഒരു സർക്കുലറിൽ വ്യക്തമാക്കി.

പേപ്പർ അധിഷ്ഠിത ഇടപാടുകൾ
ഡെപ്പോസിറ്റ് വൗച്ചറുകളും ഫിസിക്കൽ ഫോമുകളും ഉൾപ്പെടുന്ന പരമ്പരാഗത രീതിയിൽ അക്കൗണ്ട് തുറക്കാൻ ഇപ്പോഴും സാധിക്കും. അത്തരം പ്രക്രിയ ഇഷ്ടമുള്ളവർക്ക് ഇത് സ്വീകരിക്കാം. ഡിജിറ്റൽ രീതിയോ അല്ലെങ്കിൽ പരമ്പരാഗത രീതിയോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം....
ആധാർ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കുന്നു?
ഫോമുകളിലെ എല്ലാ ആധാർ നമ്പറുകളും മറയ്ക്കുന്നതാണ്. അഥവാ മാസ്ക് ചെയ്യാത്ത ആധാർ ദൃശ്യമായാൽ അവയുടെ ആദ്യത്തെ 8 അക്കങ്ങൾ സ്വമേധയാ കറുപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കുന്നു. എല്ലാ പോസ്റ്റ് ഓഫീസുകളിലും സിബിഎസ് സെന്ററുകളിലും ഭൗതിക രൂപത്തിലുള്ളതും, ഡിജിറ്റൽ രേഖകളിലുള്ളതുമായ ആധാർ നമ്പറുകൾ മറയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനും ആധാർ ബയോമെട്രിക്
ആധാർ ബയോമെട്രിക് പ്രക്രിയ വഴി അക്കൗണ്ട് അവസാനിപ്പിക്കൽ, അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യൽ, നാമനിർദ്ദേശവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ തുടങ്ങിയ സവിശേഷതകളെല്ലാം ഉടൻ തന്നെ ഈ ഡിജിറ്റൽ പ്രക്രിയയിൽ അവതരിപ്പിക്കും. അതിനാൽ ഈ കാര്യങ്ങളെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കും.
ആധാർ ബയോമെട്രിക്‌സ് എങ്ങനെ പ്രവർത്തിക്കുന്നു
പോസ്റ്റൽ അസിസ്റ്റന്റ് (PA) അക്കൗണ്ട് തുറക്കുന്നതിനായി ആദ്യം ആധാർ ഇ-കെവൈസി പൂർത്തിയാക്കുന്നതിന് നിക്ഷേപകന്റെ ബയോമെട്രിക് ഡാറ്റ (വിരലടയാളം) ശേഖരിക്കുന്നു. ശേഷം പേര്, സ്കീം തരം, നിക്ഷേപ തുക തുടങ്ങിയ ആവശ്യമായ അക്കൗണ്ട് വിശദാംശങ്ങൾ ഓൺലൈൻ ഫോമിൽ പൂരിപ്പിക്കുന്നു. ഈ പ്രക്രിയ പൂർത്തിയാക്കുന്നതിനു മുന്നേ രണ്ടാമത്തെ വിരലടയാളം എടുക്കുന്നു. ഇ-കെവൈസി അക്കൗണ്ട് തുറക്കുന്ന ഫോമിൽ നിക്ഷേപ തുക നൽകിയിരിക്കുന്നതിനാൽ ഉപഭോക്താക്കൾ ഒരു ഡെപ്പോസിറ്റ് സ്ലിപ്പും പൂരിപ്പിക്കേണ്ടതില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
