നിക്ഷപങ്ങൾ വിവിധ തരത്തിലുണ്ട്. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങൾക്ക് നിക്ഷേപങ്ങളുണ്ടായിരിക്കും. എന്നാൽ നിലവിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വല്ലാതെ ഇടംപിടിച്ചതിനാൽ ഡിജിറ്റൽ ഫിനാൻഷ്യൽ പ്ലാറ്റ്ഫോമുകളും നിരവധിയുണ്ട്. ഇത് പെട്ടെന്നുള്ള നിക്ഷേപങ്ങൾ നേടാൻ സഹായിക്കും. ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്‌ഫോമായ MobiKwik അതിൻ്റെ മൊബൈൽ ആപ്പിൽ ഇൻസ്റ്റന്റ് എഫ്.ഡി അല്ലെങ്കിൽ സ്ഥിരനിക്ഷേപം ആരംഭിക്കുന്നതിന് ചെറുകിട ധനകാര്യ ബാങ്കുകളുമായി പങ്കാളിത്തം സ്വീകരിച്ചു.
നിക്ഷേപകർക്ക് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ഒരു എഫ്.ഡി തുറക്കാൻ കഴിയും. ഇതൊരു മികച്ച ആനുകൂല്യമാണല്ലോ...? കാരണം ബാക്ക് അക്കൗണ്ടില്ലാതെ തന്നെ എഫ്.ഡി അക്കൗണ്ട് ലഭിക്കും. പക്ഷേ എവിടേയാണ് ഈ തുക നിക്ഷേപിക്കേണ്ടത്? ഇതൊരു ചോദ്യ ചിന്ഹമാണ്. പരിശോധിക്കാം...
നിങ്ങൾക്ക് നിക്ഷേപിക്കാവുന്ന എഫ്.ഡികൾ
MobiKwik വെബ്‌സൈറ്റ് പ്രകാരം, മഹീന്ദ്ര ഫിനാൻസ്, ശ്രീറാം ഫിനാൻസ് , ബജാജ് ഫിൻസെർവ് എന്നിവയാണ് എഫ്.ഡി സ്കീമുകൾ ഓഫർ ചെയ്യുന്നത്. മാത്രമല്ല, ആർ.ബി.ഐ നിയന്ത്രിത എസ്.എഫ്.ബി കളുമായും എൻ.ബി.എഫ്.സി കളായ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് , ബജാജ് ഫിനാൻസ് , ടെക്നോളജി സേവന ദാതാക്കളായ ബ്ലോസ്റ്റം എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ, MobiKwik എഫ്.ഡി ബുക്കിംഗുകളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഇത്തരത്തിൽ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു എസ്.എം.എസ് അല്ലെങ്കിൽ ഇ-മെയിലും എഫ്.ഡി ഉറപ്പ് നൽകുന്ന ഫിനാൻസ് കമ്പനിയിൽ നിന്ന് ഒരു രസീതും ലഭിക്കും.

സവിശേഷതകൾ
- ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ MobiKwik ൽ എഫ്.ഡി എടുക്കുവാൻ പുതിയ ബാങ്ക് അക്കൗണ്ട് ആവശ്യമില്ല.
- ഉയർന്ന പലിശ നിരക്ക്: 9.2% വരെ നിങ്ങളുടെ എഫ്.ഡിക്ക് പലിശ ലഭിക്കും. ഇതുവഴി മികച്ച വരുമാനം ഉറപ്പാക്കാം. കണക്ക് പ്രകാരം മിക്ക ബാങ്കുകളും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ പലിശയാണ് MobiKwik നഷകുന്നത്.
- ഫ്ലെക്‌സിബിൾ കാലാവധികൾ: സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസൃതമായി ഏത് കാലാവധിയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അതിനുള്ള ഓപ്ഷനുണ്ട്.
ബെസ്റ്റ് എഫ്.ഡി പ്ലാനുകൾ
1 വർഷം - 7.59% പലിശ (ബെസ്റ്റ് സെല്ലർ) : ഒരു വർഷത്തെ കാലാവധി പ്രതീക്ഷിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്. ഉറപ്പുള്ള റിട്ടേണും ലഭിക്കുന്നു.
1 വർഷം 3 മാസം - 7.75% പലിശ : മികച്ച പലിശ നിരക്കുണ്ട്
2 വർഷം 6 മാസം - 8.05% പലിശ: ഉയർന്ന റിട്ടേൺ ലഭിക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ സമ്പാദ്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്.
3 വർഷം - 8.38% പലിശ : ഇത് ഒരു ദീർഘകാല നിക്ഷേപ ഓപ്ഷനാണ്.
3 വർഷം 6 മാസം - 8.42% പലിശ: മികച്ച പലിശ നൽകുന്നു.
4 വർഷം 2 മാസം - 8.47% പലിശ: മികച്ച പലിശ നിരക്കോടെ കൂടുതൽ കാലയളവിലേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്ഷനാണ്.
ഈ എഫ്.ഡി എങ്ങനെ ബുക്ക് ചെയ്യാം?
1: MobiKwik ആപ്പ് തുറന്ന് "ഫിക്സഡ് ഡിപ്പോസിറ്റുകൾ" വിഭാഗത്തിലേക്ക് പോവുക
2: പ്ലാനുകളുടെ ലിസ്റ്റുകൾ പരിശോധിക്കുക, ശേഷം അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക.
3: ബുക്ക് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. എന്നിട്ട് നിങ്ങളുടെ ആധാർ ഉപയോഗിച്ച് eKYC പ്രക്രിയ പൂർത്തിയാക്കുക.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളുടെ സ്ഥിര നിക്ഷേപത്തിനുള്ള അക്കൗണ്ട് തുറക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
