സാമ്പത്തിക വളർച്ച ആഗ്രഹിക്കുന്നവർ പല തരത്തിലുള്ള പദ്ധതികളിൽ നിക്ഷേപിക്കാറുണ്ട്. സുരക്ഷിതമായ സാമ്പത്തിക ഭാവി സൃഷ്ടിക്കുന്നതിനോ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ മറികടക്കുന്നതിനോ ഇനി സമ്പാദ്യം മാത്രം പോരാ. ഓഹരികൾ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ മുതൽ പിപിഎഫ് പോലുള്ള സർക്കാർ സ്കീമുകൾ വരെ നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ടെങ്കിലും സ്ഥിര നിക്ഷേപങ്ങളോട് ഒരു പ്രത്യേക താത്പര്യം ആളുകൾക്കുണ്ട്.
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിലാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി പ്രവർത്തിക്കുന്നത്. അതിനാൽ ഹ്രസ്വകാല നിക്ഷേപങ്ങളെയും ദീർഘ കാല നിക്ഷേപങ്ങളെയും എഫ്ഡി പ്രോത്സാഹിപ്പിക്കുന്നു. നിലവിൽ എഫ്ഡി പലിശ നിരക്കുകൾ വളരെ കുറവാണ്. അതിനു കാരണം ആർബിഐ റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിനാലാണ്. വലിയ സമ്പാദ്യം ഉറപ്പാക്കണമെങ്കിൽ ഒന്നിലധികം എഫ്ഡിയിൽ നിക്ഷേപിക്കേണ്ടി വരുമോ?
അതായത് നിങ്ങൾ 7 ലക്ഷം രൂപ നിക്ഷേപിക്കുന്നുണ്ടെങ്കിൽ 7 ലക്ഷം രൂപയുടെ ഒരു എഫ്‌ഡിയാണോ അതോ 1 ലക്ഷം രൂപയുടെ ഏഴ് എഫ്‌ഡികളാണോ തിരഞ്ഞെടുക്കേണ്ടത്? വിശദമായി അറിയാം;
ഒരു എഫ്ഡിയാണോ നല്ലത്?
സത്യത്തിൽ 7 ലക്ഷം രൂപ മുഴുവനായും ഒരു എഫ്ഡിയിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. അതായത് ഒരു എഫ്ഡിയിൽ നിക്ഷേപിച്ചാൽ ഒരു മെച്യൂരിറ്റി തുകയായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കുമ്പോൾ ചില പ്രതിസന്ധികളും ഉണ്ടായിരിക്കും. അതായത് നിക്ഷേപ കാലത്ത് നിങ്ങൾക്ക് ചെറിയ തുക ആവശ്യമായി വന്നാൽ ആ തുക മാത്രമായി പിൻവലിക്കാൻ സാധിക്കില്ല.

ഉദാഹരണത്തിന് നിങ്ങൾ 7 ലക്ഷം നിക്ഷേപിച്ചാൽ 50,000 രൂപ പിൻവലിക്കാൻ ആഗ്രഹമുണ്ടെങ്കിലും ആ തുക മാത്രമായി പിൻവലിക്കാൻ സാധിക്കില്ല. അതായത് കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പിൻവലിച്ചാൽ വലിയ തുക പിഴയായി ഈടാക്കും. ഇതിനാൽ വലിയ തുക നഷ്ടമായി വരും.
സുരക്ഷാ ഭീക്ഷണിയും മറുവശത്തുണ്ട്. അതായത് 5 ലക്ഷം വരെ മാത്രമേ ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷ്വർ ചെയ്യുന്നുള്ളൂ. നിങ്ങൾ ഒരു ബാങ്കിൽ 7 ലക്ഷം രൂപ നിക്ഷേപിച്ചാൽ 2 ലക്ഷം രൂപയോളം ഇൻഷ്വർ ചെയ്യില്ല എന്നർത്ഥം.
'സ്മാർട്ട് ഇൻവെസ്റ്റിംഗ്'
നിങ്ങളുടെ നിക്ഷേപത്തെ ഒന്നിലധികം എഫ്‌ഡികളായി വിഭജിക്കുന്നത് മികച്ച തീരുമാനമാണ്. അതായത് 7 ലക്ഷം രൂപയെ 7 എഫ്ഡികളാക്കി മാറ്റിയാൽ ഓരോ എഫ്ഡിയിലും 1 ലക്ഷം വീതം നിക്ഷേപം ഉണ്ടായിരിക്കും. അതായത് ഇവിടെ നിങ്ങൾക്ക് 1 ലക്ഷം രൂപ ആവശ്യമായി വന്നാൽ ഒരു എഫ്ഡി മാത്രം പിൻവലിച്ചാൽ മതി. ബാക്കി 6 ലക്ഷം രൂപ സുരക്ഷിതമായി അക്കൗണ്ടിൽ നിൽക്കും. മാത്രമല്ല കാലാവധിക്കു മുന്നേ പിൻവലിച്ചാൽ 1 ലക്ഷം രൂപയ്ക്ക് മാത്രമേ പിഴ ഈടാക്കുകയുള്ളൂ.
ഈ എഫ്ഡികളെല്ലാം രണ്ട് വ്യത്യസ്ത ബാങ്കുകളിൽ നിക്ഷേപിച്ചാൽ മുഴുവൻ തുകയ്ക്കും സുരക്ഷ ഉറപ്പാക്കാം. എന്നാൽ ഇത്തരത്തിൽ ഒന്നിലധികം എഫ്ഡിയിൽ നിക്ഷേപിക്കുമ്പോൾ അതിന് ചില പോരായ്മകളും ഉണ്ട്.
ഒന്നിലധികം എഫ്ഡികളുടെ പോരായ്മ
നിങ്ങൾ ഒന്നിലധികം എഫ്ഡിയിൽ നിക്ഷേപിച്ചാൽ വ്യത്യസ്ത മെച്യൂരിറ്റി തുകയെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടേണ്ടി വരും. ഒരുവേള ഏതെങ്കിലും മെച്യൂരിറ്റി തിയ്യതി മറന്നു പോയാൽ അതും പ്രശ്നമായി മാറിയേക്കാം. അതിനാൽ നിങ്ങൾക്ക് അനുയോജ്യമായി തോന്നുന്നില്ലെങ്കിൽ ഒന്നിലധികം എഫ്ഡികൾ തിരഞ്ഞെടുക്കാതിരിക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications