വ്യക്തമായ സാമ്പത്തിക ആസൂത്രണവും അച്ചടക്കവുമാണ് സമ്പാദ്യ ശീലത്തിന്റെ അടിസ്ഥാനം. എന്നാൽ അത്തരമൊരു സാഹചര്യത്തിലേക്ക് എത്തുന്നത് അത്ര എളുപ്പവുമല്ല. അതിന് ഉറച്ച മനസും ദീർധവീക്ഷണവും വേണം. അല്ലെങ്കിൽ സമ്പാദ്യ ശീലത്തിൽ നമ്മുടെ ഏറ്റവും വലിയ എതിരാളി നമ്മൾ തന്നെയായി മാറും. പലരും നേരിടുന്ന പ്രധാന പ്രശ്നമാണിത്. അതുകൊണ്ട് തന്നെയാണ് ഫിനാൻസ് പ്രെഫഷണലുകൾ ആദ്യം നിക്ഷേപത്തിലേക്ക് മാത്രം ശ്രദ്ധിക്കാതെ പണം കൈകാര്യം ചെയ്യുന്നത് മനസിലാക്കാൻ ഉപദേശിക്കുന്നത്. എന്നാൽ സമ്പദ്യമുണ്ടാക്കേണ്ടതിനെക്കുറിച്ച് അതോടൊപ്പം തന്നെ ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിക്കാതെ വരുമ്പോഴാണ് പലപ്പോഴും നമ്മൂടെ സാമ്പത്തിക ആസൂത്രണം പാളിപോകുന്നത്. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന നിങ്ങളുടെ തന്നെ വ്യക്തി താൽപര്യങ്ങളുണ്ട്. അവ പൊളിക്കേണ്ടത് അനിവാര്യമാണ്.
1. ഭയവും സംശയങ്ങളും: സമ്പാദിച്ച് തുടങ്ങികഴിഞ്ഞാൽ നിക്ഷേപത്തിലേക്ക് എത്തുമ്പോൾ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭയവും സംശയങ്ങളും. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളെ ഇത് രണ്ടും നിയന്ത്രിക്കുന്നത് ശരിയായതും ഫലപ്രദവുമായ തീരുമാനങ്ങളെടുക്കുന്നതിന് തടസമാകുന്നു. നിങ്ങളുടെ ഭയങ്ങളെയും സംശയങ്ങളെയും മറികടക്കുക എന്നത് നിക്ഷേപത്തിന് നിങ്ങൾ നൽകേണ്ട വിലയാണ്. പ്രത്യേകിച്ച് ഓഹരി വിപണി പോലെയുള്ള നിക്ഷേപ മാർഗങ്ങളിൽ നിന് പണമുണ്ടാക്കാൻ ഇവ ആവശ്യമാണ്.

2. അമിതമായ ശുഭാപ്തിവിശ്വാസം: ആദ്യം പറഞ്ഞതിന്റെ നേരെ വിപരിതമായ സാഹചര്യമാണിത്. അമിതമായ ശുഭാപ്തിവിശ്വാസവും സാമ്പത്തികമായി ദോഷം ചെയ്തേക്കാം. അപ്രതീക്ഷിതമായി എന്തും സംഭവിക്കാം. അത് മനസിലുണ്ടാകണം. അതിനാൽ, ഒരാൾ എളിമയുള്ളവരായിരിക്കാനും മൂലധന സംരക്ഷണത്തിന് കുറച്ച് പ്രാധാന്യം നൽകാനും ഉപദേശിക്കുന്നു. ഭാവിയിൽ സംഭവിക്കാനിടയുള്ളതി തയ്യാറാകുകയും അതിനനുസരിച്ച് സാമ്പത്തിക പദ്ധതികൾ തയ്യാറാക്കുകയും വേണം.
3. സമ്പാദിക്കുന്നതിന്റെ ആനന്ദത്തേക്കാൾ വലുതാണ് നഷ്ടപ്പെടുന്നതിന്റെ വേദന: വ്യക്തികൾ പലപ്പോഴും സമ്പാദ്യത്തിലെ നേട്ടത്തേക്കാൾ വലുതായി കാണുന്നത് നഷ്ടത്തെയാണ്. അതുകൊണ്ട് തന്നെ സമ്പത്ത് നേടുന്നതിനേക്കാൾ അവർ പ്രാധാന്യം നൽകുന്നത് നഷ്ടം ഒഴിവാക്കാനാണ്. ഓഹരി വിപണിയിൽ പല നിക്ഷേപകരെയും സ്വാധീനിക്കുന്നതും അവർ തിരഞ്ഞെടുക്കുന്നതും ഇതേ മാർഗമാണ്. ഭയത്തിന്റെയും സംശയങ്ങളുടെയും മറ്റൊരു തലമാണിത്.
4. സമ്പത്ത് വേഗത്തിൽ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്നത്: നിങ്ങൾ എത്ര വൈദഗ്ധ്യമുള്ളവരാണെങ്കിലും, സമ്പത്ത് കെട്ടിപ്പടുക്കാൻ സമയം ആവശ്യമാണ്. പണം സമ്പാദിക്കാൻ നിരവധി മാർഗങ്ങൾ മുന്നിലുണ്ടാകും എന്നാൽ പല വള്ളത്തിൽ ചവിട്ടാനുള്ള ശ്രമങ്ങൾ ആലോചിച്ചുവേണമെടുക്കാൻ. നിങ്ങളുടെ ആരോഗ്യത്തെയും സ്ഥിര വരുമാനത്തെയും ബാധിക്കുന്ന തരത്തിലുള്ളവ ഒഴിവാക്കണം. സാധ്യതയുള്ള നഷ്ടങ്ങൾക്കും വിപണിയിലെ ചാഞ്ചാട്ടത്തിനും ഒരാൾ തയ്യാറാകുകയും വേണം.
5. വികാരങ്ങൾക്ക് ഇരയാകാം: വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന ഒരു പ്രതിഭ സാമ്പത്തിക ദുരന്തമായിരിക്കും. സാമ്പത്തിക വിദ്യാഭ്യാസം ഇല്ലാത്ത സാധാരണ ആളുകൾക്ക് അവരുടെ പെരുമാറ്റ വൈദഗ്ദ്ധ്യം നിയന്ത്രിക്കാൻ കഴിയുന്നിടത്തോളം സമ്പന്നരാകാം, ഇതിന് ബുദ്ധിയുടെ പരമ്പരാഗത പാരാമീറ്ററുകളുമായി യാതൊരു ബന്ധവുമില്ല.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications