മാസം 100 രൂപ വീതം നിക്ഷേപിക്കാം; ഓരോ വര്‍ഷവും 36,000 രൂപ നേടാം

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി പണം കരുതി വയ്ക്കുക എന്നത് നിര്‍ബന്ധമായും എല്ലാവരും ചെയ്യേണ്ടുന്ന ഒരു കാര്യമാണ്. ചെറിയ തുകയാണെങ്കില്‍ പോലും അത് കൃത്യമായി നിക്ഷേപിക്കുന്നത് വഴി നാളെ തൊഴിലെടുക്കാന്‍ സാധിക്കാതെ വരുന്ന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി പണം കരുതി വയ്ക്കുക എന്നത് നിര്‍ബന്ധമായും എല്ലാവരും ചെയ്യേണ്ടുന്ന ഒരു കാര്യമാണ്. ചെറിയ തുകയാണെങ്കില്‍ പോലും അത് കൃത്യമായി നിക്ഷേപിക്കുന്നത് വഴി നാളെ തൊഴിലെടുക്കാന്‍ സാധിക്കാതെ വരുന്ന പ്രായമാകുമ്പോഴും സാമ്പത്തീക സുരക്ഷ ഉറപ്പാക്കുവാന്‍ അതിലൂടെ സാധിക്കും. ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സാമ്പത്തീക ഞെരുക്കത്തിത്തില്‍ നിന്നും ആ നിക്ഷേപം നമുക്ക് സംരക്ഷണം നല്‍കും.

പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന

പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന

കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ തന്നെ ഇത്തരം നിക്ഷേപ പദ്ധതികള്‍ പലതുമുണ്ട്. സാധാരണക്കാര്‍ക്കും അവയുടെ ഉപയോക്താക്കളാകാം. ഒപ്പം ഭാവിയില്‍ സ്ഥിരമായ വരുമാനം ഉറപ്പാക്കാം. അത്തരത്തില്‍ ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം ആരംഭിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന (പിഎം എസ്‌വൈഎം) തെരഞ്ഞെടുക്കാം.

സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി

സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി

രാജ്യത്തെ അസംഘടിത മേഖലകളില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാറിന്റെ സന്നദ്ധ നിക്ഷേപ പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന. 15,000 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ള വ്യക്തികള്‍ക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക.

ആര്‍ക്കൊക്കെ പദ്ധതിയില്‍ ചേരാം?

ആര്‍ക്കൊക്കെ പദ്ധതിയില്‍ ചേരാം?

18 മുതല്‍ 40 വയസ്സു വരെ പ്രായമുള്ള അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന പദ്ധതിയില്‍ ചേരാം. വീട്ട് ജോലിക്കാര്‍, റോഡരികില്‍ വില്‍പ്പന നടത്തുന്നവര്‍, ചുമട്ടു തൊഴിലാളികള്‍, ചെരുപ്പ് നന്നാക്കുന്നവര്‍, പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്നവര്‍, ഗ്രാമീണ മേഖലയിലെ ഭൂമിയില്ലാത്ത തൊഴിലാളികള്‍ തുടങ്ങി സാമ്പത്തീകമായി താഴെ നില്‍ക്കുന്ന വ്യക്തികള്‍ക്ക് സഹായകമാകുന്നതാണ് പദ്ധതി. പദ്ധതിയില്‍ ഉപയോക്താക്കളാകുവാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ആയിരിക്കണം.

മറ്റു നിബന്ധനകള്‍

മറ്റു നിബന്ധനകള്‍

അപേക്ഷന്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്), എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്‌കീം, എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സ്‌കീം തുടങ്ങിയ സര്‍ക്കാറിന്റെ മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താവ് ആയിരിക്കുവാന്‍ പാടുള്ളതല്ല. കൂടാതെ ആദായ നികുതി നല്‍കുന്ന വ്യക്തികള്‍ക്കും പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുകയില്ല.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 15,000 രൂപയ്ക്ക് താഴെ മാത്രം പ്രതിമാസ വരുമാനമുള്ള ഒരു വ്യക്തി പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന പദ്ധതിയുടെ ഉപയോക്താവ് ആകുകയും അയാള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാവുകയും ചെയ്യുന്നത് വരെ ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപം നല്‍കുകയും ചെയ്താല്‍ അയാള്‍ക്ക് ചുരുങ്ങിയത് പ്രതിമാസം 3,000 രൂപ പെന്‍ഷനായി ലഭിക്കും. അതായത് ഒരു വര്‍ഷം 3000x12 = 36,000 രൂപ. പദ്ധതിയുടെ ഉപയോക്താവ് മരണപ്പെട്ടാല്‍ അയാളുടെ പങ്കാളിയ്ക്ക് പ്രതിമാസ കുടുംബ പെന്‍ഷനായി അയാളുടെ പെന്‍ഷന്‍ തുകയുടെ 50 ശതമാനവും ലഭിക്കും.

എത്ര തുക നിക്ഷേപിക്കണം?

എത്ര തുക നിക്ഷേപിക്കണം?

പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടുന്ന തുക നിശ്ചയിക്കപ്പെടുന്നത് നിങ്ങള്‍ ഏത് പ്രായത്തിലാണ് പദ്ധതിയില്‍ ചേരുന്നത് എന്നതിനെ അടിസ്ഥാനമക്കിയാണ്. പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജനയില്‍ ചേരുന്നതിനുള്ള ശരാശരി പ്രായമായി കണക്കാക്കിയിരിക്കുന്നത് 29 വയസ്സാണ്. 29 വയസ്സില്‍ പദ്ധതിയുടെ ഗുണഭോക്താവ് ആകുന്ന ഒരു വ്യക്തി ഓരോ മാസവും നല്‍കേണ്ടുന്ന നിക്ഷേപ തുക 100 രൂപയാണ്.

Read more about: investment
English summary

P M Shram Yogi Maandhan Yojana: Deposit Rs 100 Every Month And Earn Rs 36000 Every Year, Know How | മാസം 100 രൂപ വീതം നിക്ഷേപിക്കാം; ഓരോ വര്‍ഷവും 36,000 രൂപ നേടാം

P M Shram Yogi Maandhan Yojana: Deposit Rs 100 Every Month And Earn Rs 36000 Every Year, Know How
Story first published: Tuesday, June 22, 2021, 11:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X