പാനും ആധാറും ഇനിയും ലിങ്ക് ചെയ്തില്ലേ? മുടങ്ങുന്നത് നിരവധി കാര്യങ്ങള്‍

നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കുകയാണ്. ഇതുവരേക്കും ആധാര്‍ പാന്‍ ലിങ്കിംഗ് നടത്താത്തവര്‍ സമയ പരിധി അവസാനിക്കും മുമ്പ് ഉടന്‍ തന്നെ ലിങ്ക് ചെയ്യുക.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കുകയാണ്. ഇതുവരേക്കും ആധാര്‍ പാന്‍ ലിങ്കിംഗ് നടത്താത്തവര്‍ സമയ പരിധി അവസാനിക്കും മുമ്പ് ഉടന്‍ തന്നെ ലിങ്ക് ചെയ്യുക. ഇല്ലെങ്കില്‍ നാളെ മുതല്‍ മുതല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ നിരവധിയായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതൊന്നും മുന്‍പത്തേ പോലെ എളുപ്പമാകില്ല.

പാന്‍ കാര്‍ഡുകള്‍ പവര്‍ത്തന രഹിതമാകും

പാന്‍ കാര്‍ഡുകള്‍ പവര്‍ത്തന രഹിതമാകും

ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍ പാന്‍ കാര്‍ഡുകള്‍ നാളെ മുതല്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍ ഉപയോഗിച്ച് സാധാരണ ഗതിയില്‍ നടത്തിവരുന്ന സാമ്പത്തിക ഇടപാടുകളൊന്നും പ്രവര്‍ത്തന രഹിതമായ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ചെയ്യുവാന്‍ സാധിക്കില്ല. മാത്രവുമല്ല ഇത്തരം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ക്ക് മുതിരുമ്പോള്‍ ഒപ്പം കനത്ത പിഴയും നല്‍കേണ്ടതായി വരും. അതിലുപരി പാന്‍ നിര്‍ബന്ധമായ വിവിധ പണമിടപാടുകള്‍ നിങ്ങള്‍ക്ക് നടത്തുവാന്‍ സാധിക്കാതെയുമാകും. നിലവില്‍ പുതിയൊരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും, മ്യൂച്വല്‍ ഫണ്ടുകളോ ഷെയറുകളോ വാങ്ങുന്നതിനും , 50,000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ നടത്തുന്നതിനും അങ്ങനെ നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല

എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല

ഇനി മണിക്കൂറുകള്‍ മാത്രമാണ് ആധാര്‍ - പാന്‍ ലിങ്കിങ്ങിനായി ബാക്കിയുള്ളത്. ആധാര്‍ - പാന്‍ ലിങ്കിംഗ് നടത്താത്തവര്‍ക്ക് നാളെ മുതല്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല എന്ന് നമുക്ക് നോക്കാം. ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ നാളെ മുതല്‍ പ്രവര്‍ത്തന രഹിതമാകും. പ്രവര്‍ത്തന രഹിതമായ പാന്‍ കാര്‍ഡ് എന്നത് നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ല നിലയിലാണ് വിലയിരുത്തപ്പെടുക.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ സാധിക്കില്ല

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ സാധിക്കില്ല

അത്തരം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ടിഡിഎസ് ഇടപാടുകള്‍ നടത്തുമ്പോള്‍ 30 ശതമാനം നിരക്കിലുള്ള നികുതി നിര്‍ബന്ധമായും ഈടാക്കും. ഒപ്പം നിങ്ങള്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാനും സാധിക്കില്ല. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. പുതിയൊരു ബിസിനസ് തുടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട. ഇരു ചക്രവാഹനങ്ങള്‍ മാത്രമാണ് വാങ്ങാനും വില്‍ക്കാനും സാധിക്കുക. അവയല്ലാതെ മറ്റൊരു വാഹനവും വാങ്ങിക്കുവാനോ കൈയ്യിലുള്ളത് വില്‍ക്കുവാനോ സാധിക്കുകയില്ല.

50,000 രൂപയില്‍ കൂടുതലുള്ള തുക ബാങ്കുകളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കില്ല

50,000 രൂപയില്‍ കൂടുതലുള്ള തുക ബാങ്കുകളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കില്ല

ഒരു പാര്‍ടി നടത്താന്‍ പ്ലാനുണ്ടെങ്കില്‍ അതും മാറ്റി വയ്‌ക്കേണ്ടി വരും. എന്തെന്നാല്‍ 25,000 രൂപയില്‍ അധികം വരുന്ന ഹോട്ടല്‍, റസ്‌റ്റോറന്റ് ബില്ലുകള്‍ അടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. 25,000 രൂപയില്‍ കൂടുതല്‍ ചിലവഴിക്കേണ്ടി വരുന്ന വിദേശ യാത്രകളും ഒഴിവാക്കേണ്ടി വരും.

കൈയ്യിലുള്ള തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ പോവുകയാണോ? അതും സാധിക്കില്ലല്ലോ. 50,000 രൂപയില്‍ കൂടുതലുള്ള തുക ബാങ്കുകളില്‍ നിക്ഷേപം നടത്തുവാനോ അതുപയോഗിച്ച് ബോണ്ടുകള്‍ വാങ്ങിക്കുവാനോ സാധിക്കില്ല. ഇനി അതുപയോഗിച്ച് ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കാമെന്ന് കരുതിയാലോ? അതും നടക്കില്ല. 50,000 യില്‍ കവിഞ്ഞുള്ള തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുവാനും സാധിക്കില്ല.

ഇന്ത്യയ്ക്ക് പുറത്തേക്ക് പണം അയയ്ക്കാന്‍ സാധിക്കില്ല

ഇന്ത്യയ്ക്ക് പുറത്തേക്ക് പണം അയയ്ക്കാന്‍ സാധിക്കില്ല

 ഓഹരി വിപണിയിലേക്ക് തിരിഞ്ഞു നോക്കുകയേ വേണ്ട. ഒരു തരത്തിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും പ്രവര്‍ത്തന രഹിതമായ നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് സാധിക്കില്ല. ഇനി സ്വര്‍ണം വാങ്ങിക്കുവാന്‍ ചെന്നാലോ? ബില്ല് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ അതും സാധിക്കില്ല. ഇന്ത്യയ്ക്ക് പുറത്തേക്ക് എന്തെങ്കിലും കാരണത്താല്‍ പണം അയക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അതിനും നിങ്ങള്‍ക്ക് സാധിക്കാതെ വരും.

വേഗമാകട്ടെ, ഇനി സമയമില്ല

വേഗമാകട്ടെ, ഇനി സമയമില്ല

ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും തടസ്സങ്ങളുണ്ടാകും. അതുകൊണ്ട് പാനും ആധാറും ഇത് വരെ ലിങ്ക് ചെയ്യാത്തവര്‍ ഉടന്‍ തന്നെ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ പാന്‍ ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതാണ്. വളരെ എളുപ്പത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിങ്ങള്‍ക്കിത് ചെയ്യാനാകും. എങ്കില്‍ വേഗമാകട്ടെ.

ആധാർ- പാൻകാർഡ് ബന്ധിപ്പിക്കൽ: മാർച്ച് 31 ശേഷം പിഴ, എങ്ങനെ ആധാറും പാൻകാർഡും ബന്ധിപ്പിക്കാം? ആധാർ- പാൻകാർഡ് ബന്ധിപ്പിക്കൽ: മാർച്ച് 31 ശേഷം പിഴ, എങ്ങനെ ആധാറും പാൻകാർഡും ബന്ധിപ്പിക്കാം?

Read more about: pan
English summary

PAN - Aadhar linking ; last date is today - if fails many financial transactions may interrupt

PAN - Aadhar linking ; last date is today - if fails many financial transactions may interrupt
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X