നിങ്ങള്‍ എസ്ഐപി രീതിയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്ന വ്യക്തിയാണോ? എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ജൂണ്‍ 30ാം തീയ്യതിയ്ക്ക് മുമ്പ് നിങ്ങളുടെ ആധാര്‍ കാര്‍ഡ്
നിങ്ങള്‍ എസ്ഐപി രീതിയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്ന വ്യക്തിയാണോ? എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ജൂണ്‍ 30ാം തീയ്യതിയ്ക്ക് മുമ്പ് നിങ്ങളുടെ ആധാര്‍ കാര്‍ഡ് പാന്‍ നമ്പറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ നിങ്ങളുടെ എസ്ഐപി നിക്ഷേപം തടസ്സപ്പെടും. നിങ്ങളുടെ പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ നിങ്ങളുടെ കെവൈസി അപൂര്‍ണമാവുകയും അതുവഴി എസ്ഐപി പ്രാബല്യമില്ലാത്തതാവുകയോ പ്രവര്‍ത്തനക്ഷമമല്ലാതാവുകയോ ചെയ്യും.
പാന്‍ ആധാര്‍ ലിങ്കിംഗ്
2021 ജൂണ്‍ 30 വരെയാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുവാനുള്ള അവസാന സമയ പരിധിയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ ആ സമയ പരിധിയ്ക്കുള്ളില്‍ ആധാര്‍ പാന്‍ ലിങ്കിംഗ് നടത്തിയില്ല എങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവായാണ് ജൂലൈ 1 മുതല്‍ കണക്കാക്കുക. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് കെവൈസിയും അസാധുവായി മാറും. അതിനാല്‍ നിര്‍ബന്ധമായും ജൂണ്‍ 30ന് മുമ്പ് സര്‍ക്കാര്‍ നിര്‍ദേശം പോലെ പാന്‍ ആധാര്‍ ലിങ്കിംഗ് നടത്തുക.
പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്ങനെ?
എങ്ങനെയാണ് പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
- www.incometax.gov.in എന്ന ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ചെല്ലുക.
- നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
- നിങ്ങളുടെ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ആയിരിക്കും നിങ്ങളുടെ യൂസര്‍ ഐഡി
- നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേഡ്, ജനനത്തീയതി എന്നിവ നല്‍കിക്കൊണ്ട് ലോഗ് ഇന്‍ ചെയ്യുക
- പാന്‍ ആധാറുമായി ലിങ്ക് ചെയ്യുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു പോപ് അപ്പ് വിന്‍ഡോ നിങ്ങള്‍ക്ക് മുന്നില്‍ ദൃശ്യമാകും.
- ഇനി പോപ് അപ്പ് വിന്‍ഡോ വന്നില്ല എങ്കില്‍ ഞങ്ങളുടെ സേവനങ്ങള്‍ എന്നതില്‍ നിന്നും ലിങ്ക് ആധാര്‍ തെരഞ്ഞെടുക്കാം.
- പേര്, ജനനത്തീയ്യതി, ലിംഗം തുടങ്ങിയ വിവരങ്ങള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ പ്രകാരം നേരത്തേ തന്നെ നല്കിയിട്ടുണ്ടാകും.
നിഷ്ക്രിയമായ പാന്‍ കാര്‍ഡ്
നിഷ്ക്രിയമായ പാന്‍ കാര്‍ഡ് ഒരു വ്യക്തിയുടെ ബാങ്ക് നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കും. ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല നിഷ്ക്രിയ പാന്‍ കാര്‍ഡ് ആണെങ്കില്‍ ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടായി മാറും. നിക്ഷേപത്തിന്മേല് 10,000 രൂപയ്ക്ക് മേല്‍ പലിശ നേടുന്ന വ്യക്തിയാണെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ ടിഡിഎസ് (ടാക്സ് ഡിഡക്ഷന് അറ്റ് സോഴ്സ്) രണ്ടിരിട്ടിയാണ് ഈടാക്കുക. അതായത് പാന്‍ കാര്‍ഡ് ഉള്ള ബാങ്ക് അക്കൗണ്ടു ഉടമകളുടെ പക്കല്‍ നിന്നും 10 ശതമാനം ടിഡിഎസ് ഈടാക്കുമ്പോള്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത നിഷ്ക്രിയ പാന്‍ കാര്‍ഡ് കൈവശമുള്ള ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്നും 20 ശതമാനമാണ് ടിഡിഎസ് ഈടാക്കുക.
പിഴ ഈടാക്കിയേക്കാം
നിഷ്ക്രിയ പാന്‍കാര്‍ഡ് കൈവശം വച്ച് കൊണ്ട് ഒരു ബാങ്ക് അക്കൗണ്ട് ഉടമ 50,000 രൂപയോ അതിന് മുകളിലോ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പ് 10,000 രൂപ പിഴയായി ഈടാക്കും. അതിനാല്‍ തന്നെ പ്രയാസങ്ങളില്ലാത്ത സുഗമമായ ബാങ്കിംഗിനായി ജൂണ്‍ 30 എന്ന സമയ പരിധിയ്ക്കുള്ളില്‍ തന്നെ പാന്‍ കാര്‍ഡ് ആധാറുമായി എല്ലാ ബാങ്ക് ഉപയോക്താക്കളും നിര്‍ബന്ധമായും ലിങ്ക് ചെയ്യേണ്ടതാണ്. അത് നിങ്ങളുടെ മറ്റ് ബാങ്ക് ഇടപാടുകളും തടസ്സപ്പെടാതിരിക്കാന്‍ സഹായകമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
