ആർബിഐ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചതോടെ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ലിക്വിഡ് ഫണ്ടുകളിൽ നിന്നും ലഭിക്കുന്ന വരുമാനവും ഗണ്യമായി കുറയും. രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം വളരെ കുറഞ്ഞ പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് നൽകുന്നത്. അതായത് 2.5% മുതൽ 3 ശതമാനം വരെ മാത്രമേ നിലവിൽ വരുമാനം ലഭിക്കുന്നുള്ളൂ.
നിലവിലെ സാഹചര്യത്തിൽ ഈ സേവിംഗ്സ് അക്കൗണ്ടുകളിൽ വലിയ തുകകളൊന്നും സൂക്ഷിക്കാൻ സാധിക്കില്ല. അത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇതിലും വലിയ നിക്ഷേപ ഓപ്ഷനുകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ സേവിംഗ്സ് അക്കൗണ്ടുകൾ ഒരു ഹ്രസ്വകാല എമർജൻസി ഫണ്ടുകളായി മാത്രം കരുതാം എന്നു മാത്രം.
സേവിംഗ് അക്കൗണ്ട് പലിശ നിരക്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടിന് 2.5% പലിശ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.
എയു സ്മോൾ ഫിനാൻസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടിന് 2.8% പലിശ വാഗ്ദാനം ചെയ്യുന്നു.
ഐഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ 3% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഈ പലിശ നിരക്കിൽ സേവിംഗ്സ് അക്കൗണ്ടിൽ ലിക്വിഡ് മണി സൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കില്ല. എന്നാൽ അതിനു മറ്റു പല നിക്ഷേപ മാർഗങ്ങളും ഉണ്ട്. അവയെ കുറിച്ച് വിശദമായി അറിയാം;

ലിക്വിഡ് പണം എവിടെ നിക്ഷേപിക്കാം
ജെർമിനേറ്റ് ഇൻവെസ്റ്റർ സർവീസസിന്റെ സ്ഥാപകനായ സന്തോഷ് ജോസഫ് ചില നിക്ഷേപ ഓപ്ഷനുകൾ നിർദ്ദേശിക്കുന്നു. വ്യത്യസ്ത അപകട സാധ്യതകളുള്ള ഓപ്ഷനുകളാണ് ഇവ്. ഇതിൽ നിന്നും നിങ്ങളുടെ താത്പര്യം അനുസരിച്ച് തിരഞ്ഞെടുക്കാം;
കുറഞ്ഞ റിസ്ക് ആഗ്രഹിക്കുന്നവർക്ക്, സാധാരണയായി 5.75 ശതമാനത്തിനും, 6 ശതമാനത്തിനും ഇടയിൽ വരുമാനം നൽകുന്ന ലിക്വിഡ് ഫണ്ടുകൾ, മണി മാർക്കറ്റ് ഫണ്ടുകൾ എന്നിവ അദ്ദേഹം ശുപാർശ ചെയ്യുന്നു. പരിമിതമായ റിസ്ക് സാധ്യതയിൽ ഉയർന്ന റിട്ടേൺ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് 6.5% വരെ വരുമാനം നൽകുന്ന ആർബിട്രേജ് ഫണ്ടുകൾ മികച്ച ഓപ്ഷനാണ്. അധിക നികുതി ആനുകൂല്യങ്ങളോടെ ഏകദേശം 7.5% വരുമാനം വാഗ്ദാനം ചെയ്യുന്ന ഫണ്ടുകൾ ആഗ്രഹിക്കുന്നവർക്ക് ആർബിട്രേജ് ഇൻകം ഫണ്ടുകൾ പരിഗണിക്കാം.
എന്നാൽ ദീർഘമായ നിക്ഷേപിക്കാൻ പ്ലാൻ ചെയ്യുന്നവർ 7.5% വരുമാനം നൽകുന്ന കോർപ്പറേറ്റ് ബോണ്ട് ഫണ്ട്, ക്രെഡിറ്റ് റിസ്ക് ഫണ്ട് എന്നിവ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.
എത്ര സമയം കൊണ്ട് ലിക്വിഡ് പണം പിൻവലിക്കാം?
ഈ നിക്ഷേപ മാർഗങ്ങളിൽ നിന്നും രണ്ട് ദിവസത്തിനുള്ളിൽ തന്നെ പണം പിൻവലിക്കാൻ സാധിക്കും. ആർബിട്രേജ് ഫണ്ടുകൾ രണ്ട് ദിവസത്തിനുള്ളിൽ റിഡീം ചെയ്യാം. എന്നാൽ അപേക്ഷ നൽകി അടുത്ത ദിവസത്തിനുള്ളിൽ തന്നെ ആർബിട്രേജ് ഇൻകം ഫണ്ടിൽ നിന്നും റിഡീം ചെയ്യാവുന്നതാണ്. മണി മാർക്കറ്റ്, ലിക്വിഡ് ഫണ്ട്, കോർപ്പറേറ്റ് ബോണ്ട് ഫണ്ട്, ക്രെഡിറ്റ് റിസ്ക് ഫണ്ട് എന്നിവയും ഒരു ദിവസത്തിനുശേഷം ആക്‌സസ് ചെയ്യാൻ കഴിയും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
