നിങ്ങൾ എവിടെ , എപ്പോൾ ജീവിച്ചാലും കയ്യിൽ പണം ഇല്ലാതെ ഇല്ലാതെ ഗുണമേന്മയുള്ള ജീവിതം നയിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള ജീവിതം നയിക്കണമെങ്കിൽ ശ്രദ്ധാപൂർവ്വം സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യണം. ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. 'സമ്പത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്തുകാലത്ത് കാപത്ത് തിന്നാം എന്നാണല്ലോ ' അതുകൊണ്ടുതന്നെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിരവധി പോളിസികൾ ഉണ്ട്.സാധാരണ 60 വയസ്സ് മുതലാണ് പെൻഷൻ ലഭിക്കുന്നതെങ്കിലും, 40 വയസ്സു മുതൽ കൃത്യമായി പെൻഷൻ തുക ലഭിക്കുന്ന എൽഐസി പോളിസിയാണ് സരൾ പെൻഷൻ യോജന.

എന്താണ് സരൽ പെൻഷൻ യോജന...?
നിങ്ങൾ ഒരിക്കൽ മാത്രം പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ സമ്പാദിക്കാം , അതാണ് സരൽ പെൻഷൻ യോജന. പ്രധാനമായും രണ്ടു തരത്തിലാണ് സരൾ പെൻഷൻ യോജനയിൽ ചേരാൻ കഴിയുക.
1. സിംഗിൾ ലൈഫ്-- ഇതിൽ പോളിസി ഉടമയുടെ പേരിൽ തന്നെ തുടരും. ഏത് സാഹചര്യത്തിലും, പോളിസി മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല. പെൻഷൻകാരൻ ജീവിച്ചിരിക്കുന്നിടത്തോളം പെൻഷൻ തുടർന്നും ലഭിക്കും. അദ്ദേഹത്തിന്റെ മരണശേഷം, അടിസ്ഥാന പ്രീമിയം തുക അവന്റെ നോമിനിക്ക് തിരികെ നൽകും.
2. ജോയിന്റ് ലൈഫ്-- ഇതിൽ രണ്ട് പങ്കാളികൾക്കും കവറേജ് ഉണ്ട്. പ്രാഥമിക പെൻഷൻകാർ ജീവിച്ചിരിക്കുന്നിടത്തോളം പെൻഷൻ തുടർന്നും ലഭിക്കും. അദ്ദേഹത്തിന്റെ മരണശേഷം, ജീവിതപങ്കാളിക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നത് തുടരും. അദ്ദേഹത്തിന്റെ മരണശേഷം, അടിസ്ഥാന പ്രീമിയം തുക അവന്റെ നോമിനിക്ക് കൈമാറും.
പെൻഷൻ സ്കീം
എല്ലാ മാസവും പണം വേണമെങ്കിൽ 1000 രൂപയെങ്കിലും പെൻഷൻ എടുക്കണം. ഇതിൽ ഏറ്റവും കുറഞ്ഞ പെൻഷൻ 12000 രൂപ തിരഞ്ഞെടുക്കണം. 10 ലക്ഷം രൂപ ഒറ്റ പ്രീമിയം നിക്ഷേപിച്ചാൽ പ്രതിവർഷം 50,250 രൂപ ലഭിച്ചു തുടങ്ങും. ഇതുകൂടാതെ, നിങ്ങൾ നിക്ഷേപിച്ച തുക മധ്യത്തിൽ തിരികെ വേണമെങ്കിൽ, 5 ശതമാനം കുറച്ചതിന് ശേഷം, നിക്ഷേപിച്ച തുക നിങ്ങൾക്ക് തിരികെ ലഭിക്കും.
സരൽ പെൻഷൻ യോജനയുടെ പ്രത്യേകതകൾ എന്തൊക്കെ...?
1. സരൾ പെൻഷൻ യോജന പ്രകാരം നിങ്ങൾക്ക് കുറഞ്ഞത് 1000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.
2. നിക്ഷേപിച്ച തുകയ്ക്ക് അനുസരിച്ച് പെൻഷൻ ലഭിക്കും
3. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക പെൻഷൻ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം.
ഉദാ: 42 വയസ്സുള്ള ഒരാൾ 30 ലക്ഷം രൂപയുടെ പോളിസിയെടുത്താൽ അവർക്ക് പ്രതിമാസം 12,388 രൂപ അല്ലെങ്കിൽ ഏകദേശം 12,400 രൂപ പെൻഷൻ ലഭിക്കും.
4. സരൾ പെൻഷൻ പോളിസി ആരംഭിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം എപ്പോൾ വേണമെങ്കിലും സറണ്ടർ ചെയ്യാം.
കുറഞ്ഞ പ്രായപരിധി 40 വയസ്സും കൂടിയത് 80 വയസ്സുമാണ്. കേന്ദ്രസർക്കാരിന്റെ പങ്കാളിത്തം ഉള്ളതുകൊണ്ടുതന്നെ നിങ്ങളുടെ പണം നഷ്ടപ്പെടും എന്ന ആശങ്കയും വേണ്ട. സുന്ദരമായ ജീവിതത്തിന് കൃത്യമായ പണ വിനിയോഗം തന്നെയാണ് വേണ്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications