വ്യാവസായിക വായ്പകള്‍, വാഹന വായ്പകള്‍, ഭവന വായ്കള്, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങി വിവിധങ്ങളായ വായ്പകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പയായി നല്‍കാനാവശ്യമായ ഈ തുക ബാങ്കുകള്‍ കണ്ടെത്തുന്നത് നാം നടത്തുന്ന നിക്ഷേപങ
വ്യാവസായിക വായ്പകള്‍, വാഹന വായ്പകള്‍, ഭവന വായ്കള്, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങി വിവിധങ്ങളായ വായ്പകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പയായി നല്‍കാനാവശ്യമായ ഈ തുക ബാങ്കുകള്‍ കണ്ടെത്തുന്നത് നാം നടത്തുന്ന നിക്ഷേപങ്ങളിലൂടെയും. ബാങ്കുകളില്‍ നിക്ഷേപം നടത്തുന്ന തുക ആവശ്യക്കാര്‍ക്ക് പല തരത്തിലുള്ള വായ്പകളായി നല്‍കിക്കൊണ്ട് വലിയ ലാഭമാണ് ബാങ്കുകള്‍ സ്വന്തമാക്കുന്നത്.
ഫിന്‍ടെക് കമ്പനികള്‍
അതേ സമയം നമ്മുടെ നിക്ഷേപങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ആദായമോ? നാമമാത്രമായ പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ ഇപ്പോള്‍ നല്കി വരുന്നത് എന്നത് യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഫിന്‍ടെക് കമ്പനികള്‍ മുഖേന ആവശ്യക്കാരായ ഉപയോക്താക്കള്‍ക്ക് വായ്പകള്‍ നല്കുന്ന രീതി ഏറെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം തുകയില്‍ ഉയര്‍ന്ന പലിശ നേടുവാന്‍ സാധിക്കുമെന്ന സവിശേഷതയാണ് ഇവ കൂടുതല്‍ ജനകീയമായി മാറുന്നതിന് കാരണം.
പിയര്‍ ടൂ പിയര്‍
പിയര്‍ ടൂ പിയര്‍ (Peer to Peer, P2P) അഥവാ പിടുപി എന്നാണ് ഈ പുതിയ രീതിയ്ക്ക് പറയുന്ന പേര്. നിങ്ങള്‍ക്ക് താത്പര്യമുള്ള എത്ര തുക വേണമെങ്കില്‍ ഇതില്‍ നിങ്ങള്‍ നിക്ഷേപം നടത്താവുന്നതാണ്. നിങ്ങളുടെ ഈ നിക്ഷേപ തുക ക്രെഡിറ്റ് സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഫിനാന്‍സ് കമ്പനികള്‍ അപ്ലിക്കേഷന്‍ മുഖേന ആവശ്യക്കാരായ വ്യക്തികള്‍ക്ക് വായ്പയായി നല്‍കും. ഇതുവഴി നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന പലിശ നിരക്ക് സ്വന്തമാക്കാനും നിങ്ങള്‍ക്ക് സാധിക്കും.
പിയര്‍ ടു പിയര്‍ വായ്പാ സംവിധാനം
അടുത്തിടെ രണ്ട് പ്രമുഖ ഫിന്‍ടെക് കമ്പനികള്‍ പിയര്‍ ടു പിയര്‍ വായ്പാ സംവിധാനം പ്രഖ്യാപിച്ചിരുന്നു. ഫിന്‍ടെക് കമ്പനിയായ ക്രെഡ് അവരുടെ പിടുപി പ്ലാറ്റ്ഫോമായ ക്രെഡ് മിന്റ് ലോഞ്ച് ചെയ്യുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പിടുപി ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടുള്ള ലിക്വിഡ് ലോണ്‍സുമായി ചേര്‍ന്നാണ് ക്രെഡ് മിന്റ് ഇടപാടുകള്‍ നടത്തുക. അതേ സമയം പിടുപി വായ്പാ സംരംഭം ആരംഭിക്കുവാന്‍ ഭാരത് പേയും തയ്യാറെടുക്കുകയാണ്. 12% ക്ലബ് എന്ന അപ്ലിക്കേഷനിലൂടെയായിരിക്കും ഭാരത് പേയുടെ പിടുപി വായ്പാ സംവിധാനം നടപ്പാക്കുന്നത്.
പിടുപി പ്ലാറ്റ്ഫോമുകളിലെ ആദായം
പിടുപി പ്ലാറ്റ്ഫോമുകളിലെ വായ്പാ ദാതാക്കള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള പലിശാദായം നേടുവാനുള്ള അവസരമാണുള്ളത്. ഭാരത് പേ പറയുന്നത് വായ്പാ ദാതാക്കള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം നിരക്കില്‍ ആദായം ലഭിക്കുമെന്നാണ്. അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വായ്പാ ദാതാക്കള്‍ക്ക് 9 ശതമാനം വരെ ആദായം ലഭിക്കുമെന്നാണ് ക്രെഡ് അവകാശപ്പെടുന്നത്. തങ്ങളുടെ പ്ലാറ്റ്ഫോമിലെ വായ്പാ ദാതാക്കള്‍ക്ക് അനായാസം 10 മുതല്‍ 12 ശതമാനം വരെ വാര്‍ഷിക ആദായം ലഭ്യമാകുമെന്ന് ട്രാന്സാക്ഷന് ക്ലബ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, സഹ സ്ഥാപകനുമായ ഭവിന് പട്ടേല്‍ പറയുന്നു.
വായ്പ നല്‍കുന്നത് ഇങ്ങനെ
വായ്പാ പ്ലാറ്റ്ഫോമുകള് വായ്പയായി നല്കുന്ന തുകയ്ക്ക് മേല്‍ സുരക്ഷിതത്വം നല്കുകയില്ല. എന്നാല്‍ വായ്പ തുക സുരക്ഷിതമാക്കുവാനുള്ള പല തരത്തിലുള്ള നടപടികള്‍ പ്ലാറ്റ്ഫോമുകള് സ്വീകരിക്കുന്നുണ്ട്. അതായത് തിരിച്ചടവ് വീഴ്ചാ സാധ്യത പരമാവധി കുറഞ്ഞ വ്യക്തികള്‍ക്കാണ് വായ്പ പ്ലാറ്റ്ഫോമുകള് വായ്പകള്‍ നല്‍കുന്നത്. അതു കൂടാതെ, നിങ്ങളുടെ നിക്ഷേപ തുക പല ചെറു തുകകളായി വിഭജിച്ച് പല വ്യക്തികള്‍ക്കാണ് വായ്പാ പ്ലാറ്റ്ഫോമുകള് വായ്പ നല്‍കുന്നത്. അതുവഴി റിസ്ക് സാധ്യത വലിയ അളവില്‍ കുറയ്ക്കുവാനും സാധിക്കും.
ട്രാന്സാക്ഷന് ക്ലബില്‍
ഓട്ടോ ഇന്‍വസ്റ്റ് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ നിക്ഷേപം നടത്തുന്ന തുക 400 -500 വ്യക്തികളില്‍ ഒരു അല്‍ഗരിതം പ്രകാരം വിതരണം ചെയ്യപ്പെടുകയാണ് ചെയ്യുകയെന്ന് പട്ടേല്‍ വ്യക്തമാക്കുന്നു. ഇനി പ്ലാറ്റ്ഫോമില്‍ വായ്പയായി നിക്ഷേപിക്കുന്ന വ്യക്തിയ്ക്ക് താത്പര്യമുണ്ട് എങ്കില്‍ കുറഞ്ഞ എണ്ണം വ്യക്തികളിലേക്ക് മാത്രം തുക വിതരണം ചെയ്യുവാനും സാധിക്കും.
ക്രെഡില്‍
അതു പോലെ ക്രെഡ് തങ്ങളുടെ വായ്പാ ഉത്പ്പന്നമായ ക്രെഡ് ക്യാഷ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമായി വായ്പ പരിമിതപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഉപയോക്താക്കള്‍ ഉയര്‍ന്ന ക്രെഡ്റ്റ് സ്കോര്‍ ഉള്ള വ്യക്തികളായതിനാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുവാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ 1 വര്‍ഷത്തില്‍ ക്രെഡ് ക്യാഷിന്റെ ഡീഫാള്‍ട്ട് റേറ്റ് 1 ശതമാനത്തില്‍ താഴെയാണ്.
റിസ്ക് സാധ്യകള്‍
സാധാരണയായി താഴ്ന്ന ക്രെഡിറ്റ് സ്കോള്‍ ഉള്ള, മറ്റ് സ്ഥലങ്ങളില്‍ നിന്നും വായ്പ ലഭിക്കുവാന്‍ പ്രയാസപ്പെടുന്ന വ്യക്തികളായിരിക്കും ഇത്തരം പ്ലാറ്റ്ഫോമുകളില്‍ വായ്പയ്ക്കായി അന്വേഷിച്ചു വരുന്നവരില്‍ കൂടുതലും. ഇക്കാരണം കൊണ്ടാണ് ഉയര്‍ന്ന പലിശ നല്‍കിയും വായ്പ എടുക്കുവാന്‍ അവര്‍ തയ്യാറാകുന്നതും. എന്നാല്‍ അത്തരം ഉപഭോക്താക്കളില്‍ നിന്നും വായ്പാ തിരിച്ചടവില്‍ വീഴ്ച വരുവാനുള്ള സാധ്യതകളും ഏറെയാണ്. അതിനാല്‍ തന്നെ വലിയ അളവില്‍ റിസ്ക് എടുക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം ഇത്തരം പ്ലാറ്റ്ഫോമുകളിലെ നിക്ഷേപത്തിന് തയ്യാറെടുക്കുക.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications