പുതിയ കാലത്തെ പുതിയ വായ്പാ സമ്പ്രദായം, നേടാം വലിയ ആദായം

ക്രെഡിറ്റ് സ്ഥാപനങ്ങള്‍ അഥവാ ഫിന്‍ടെക് കമ്പനികള്‍ മുഖേന ആവശ്യക്കാരായ ഉപയോക്താക്കള്‍ക്ക് വായ്പകള്‍ നല്‍കുന്ന രീതി ഏറെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം തുകയില്‍ ഉയര്‍ന്ന പലിശ നേടുവാന്‍ സാധിക്കുമെന്ന സവിശേഷത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് സ്ഥാപനങ്ങള്‍ അഥവാ ഫിന്‍ടെക് കമ്പനികള്‍ മുഖേന ആവശ്യക്കാരായ ഉപയോക്താക്കള്‍ക്ക് വായ്പകള്‍ നല്‍കുന്ന രീതി ഏറെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം തുകയില്‍ ഉയര്‍ന്ന പലിശ നേടുവാന്‍ സാധിക്കുമെന്ന സവിശേഷതയാണ് ഇവ കൂടുതല്‍ ജനകീയമായി മാറുന്നതിന് കാരണം. പിയര്‍ ടൂ പിയര്‍ (Peer to Peer, P2P) അഥവാ പിടുപി എന്നാണ് ഈ പുതിയ രീതിയ്ക്ക് പറയുന്ന പേര്. നിങ്ങള്‍ക്ക് താത്പര്യമുള്ള എത്ര തുക വേണമെങ്കില്‍ ഇതില്‍ നിങ്ങള്‍ നിക്ഷേപം നടത്താവുന്നതാണ്.

നിങ്ങളുടെ ഈ നിക്ഷേപ തുക ക്രെഡിറ്റ് സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഫിനാന്‍സ് കമ്പനികള്‍ അപ്ലിക്കേഷന്‍ മുഖേന ആവശ്യക്കാരായ വ്യക്തികള്‍ക്ക് വായ്പയായി നല്‍കും. ഇതുവഴി നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന പലിശ നിരക്ക് സ്വന്തമാക്കാനും നിങ്ങള്‍ക്ക് സാധിക്കും.

Also Read : പിപിഎഫ് നിക്ഷേപത്തിന്റെ ഈ ഒളിഞ്ഞിരിക്കുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കറിയാംAlso Read : പിപിഎഫ് നിക്ഷേപത്തിന്റെ ഈ ഒളിഞ്ഞിരിക്കുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കറിയാം

പിയര്‍ ടു പിയര്‍ വായ്പാ സംവിധാനം

പിയര്‍ ടു പിയര്‍ വായ്പാ സംവിധാനം

അടുത്തിടെ രണ്ട് പ്രമുഖ ഫിന്‍ടെക് കമ്പനികള്‍ പിയര്‍ ടു പിയര്‍ വായ്പാ സംവിധാനം പ്രഖ്യാപിച്ചിരുന്നു. ഫിന്‍ടെക് കമ്പനിയായ ക്രെഡ് അവരുടെ പിടുപി പ്ലാറ്റ്ഫോമായ ക്രെഡ് മിന്റ് ലോഞ്ച് ചെയ്യുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പിടുപി ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടുള്ള ലിക്വിഡ് ലോണ്‍സുമായി ചേര്‍ന്നാണ് ക്രെഡ് മിന്റ് ഇടപാടുകള്‍ നടത്തുക. അതേ സമയം പിടുപി വായ്പാ സംരംഭം ആരംഭിക്കുവാന്‍ ഭാരത് പേയും തയ്യാറെടുക്കുകയാണ്. 12% ക്ലബ് എന്ന അപ്ലിക്കേഷനിലൂടെയായിരിക്കും ഭാരത് പേയുടെ പിടുപി വായ്പാ സംവിധാനം നടപ്പാക്കുന്നത്.

ഉയര്‍ന്ന നിരക്കിലുള്ള പലിശാദായം

ഉയര്‍ന്ന നിരക്കിലുള്ള പലിശാദായം

പിടുപി പ്ലാറ്റ്ഫോമുകളിലെ വായ്പാ ദാതാക്കള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള പലിശാദായം നേടുവാനുള്ള അവസരമാണുള്ളത്. ഭാരത് പേ പറയുന്നത് വായ്പാ ദാതാക്കള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം നിരക്കില്‍ ആദായം ലഭിക്കുമെന്നാണ്. അതേ സമയം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വായ്പാ ദാതാക്കള്‍ക്ക് 9 ശതമാനം വരെ ആദായം ലഭിക്കുമെന്നാണ് ക്രെഡ് അവകാശപ്പെടുന്നത്. തങ്ങളുടെ പ്ലാറ്റ്ഫോമിലെ വായ്പാ ദാതാക്കള്‍ക്ക് അനായാസം 10 മുതല്‍ 12 ശതമാനം വരെ വാര്‍ഷിക ആദായം ലഭ്യമാകുമെന്ന് ട്രാന്‍സാക്ഷന്‍ ക്ലബ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, സഹ സ്ഥാപകനുമായ ഭവിന്‍ പട്ടേല്‍ പറയുന്നു.

വായ്പാ പ്ലാറ്റ്ഫോമുകള്‍

വായ്പാ പ്ലാറ്റ്ഫോമുകള്‍

വായ്പാ പ്ലാറ്റ്ഫോമുകള്‍ വായ്പയായി നല്‍കുന്ന തുകയ്ക്ക് മേല്‍ സുരക്ഷിതത്വം നല്‍കുകയില്ല. എന്നാല്‍ വായ്പ തുക സുരക്ഷിതമാക്കുവാനുള്ള പല തരത്തിലുള്ള നടപടികള്‍ പ്ലാറ്റ്ഫോമുകള്‍ സ്വീകരിക്കുന്നുണ്ട്. അതായത് തിരിച്ചടവ് വീഴ്ചാ സാധ്യത പരമാവധി കുറഞ്ഞ വ്യക്തികള്‍ക്കാണ് വായ്പ പ്ലാറ്റ്ഫോമുകള്‍ വായ്പകള്‍ നല്‍കുന്നത്. അതു കൂടാതെ, നിങ്ങളുടെ നിക്ഷേപ തുക പല ചെറു തുകകളായി വിഭജിച്ച് പല വ്യക്തികള്‍ക്കാണ് വായ്പാ പ്ലാറ്റ്ഫോമുകള്‍ വായ്പ നല്‍കുന്നത്. അതുവഴി റിസ്‌ക് സാധ്യത വലിയ അളവില്‍ കുറയ്ക്കുവാനും സാധിക്കും.

ഓട്ടോ ഇന്‍വസ്റ്റ് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ നിക്ഷേപം നടത്തുന്ന തുക 400 -500 വ്യക്തികളില്‍ ഒരു അല്‍ഗരിതം പ്രകാരം വിതരണം ചെയ്യപ്പെടുകയാണ് ചെയ്യുകയെന്ന് പട്ടേല്‍ വ്യക്തമാക്കുന്നു. ഇനി പ്ലാറ്റ്ഫോമില്‍ വായ്പയായി നിക്ഷേപിക്കുന്ന വ്യക്തിയ്ക്ക് താത്പര്യമുണ്ട് എങ്കില്‍ കുറഞ്ഞ എണ്ണം വ്യക്തികളിലേക്ക് മാത്രം തുക വിതരണം ചെയ്യുവാനും സാധിക്കും.

Also Read : മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?Also Read : മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

ക്രെഡ് ക്യാഷ്

ക്രെഡ് ക്യാഷ്

അതു പോലെ ക്രെഡ് തങ്ങളുടെ വായ്പാ ഉത്പ്പന്നമായ ക്രെഡ് ക്യാഷ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമായി വായ്പ പരിമിതപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഉപയോക്താക്കള്‍ ഉയര്‍ന്ന ക്രെഡ്റ്റ് സ്‌കോര്‍ ഉള്ള വ്യക്തികളായതിനാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുവാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ 1 വര്‍ഷത്തില്‍ ക്രെഡ് ക്യാഷിന്റെ ഡീഫാള്‍ട്ട് റേറ്റ് 1 ശതമാനത്തില്‍ താഴെയാണ്. സാധാരണയായി താഴ്ന്ന ക്രെഡിറ്റ് സ്‌കോള്‍ ഉള്ള, മറ്റ് സ്ഥലങ്ങളില്‍ നിന്നും വായ്പ ലഭിക്കുവാന്‍ പ്രയാസപ്പെടുന്ന വ്യക്തികളായിരിക്കും ഇത്തരം പ്ലാറ്റ്ഫോമുകളില്‍ വായ്പയ്ക്കായി അന്വേഷിച്ചു വരുന്നവരില്‍ കൂടുതലും.

ഇക്കാരണം കൊണ്ടാണ് ഉയര്‍ന്ന പലിശ നല്‍കിയും വായ്പ എടുക്കുവാന്‍ അവര്‍ തയ്യാറാകുന്നതും. എന്നാല്‍ അത്തരം ഉപഭോക്താക്കളില്‍ നിന്നും വായ്പാ തിരിച്ചടവില്‍ വീഴ്ച വരുവാനുള്ള സാധ്യതകളും ഏറെയാണ്. അതിനാല്‍ തന്നെ വലിയ അളവില്‍ റിസ്‌ക് എടുക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം ഇത്തരം പ്ലാറ്റ്ഫോമുകളിലെ നിക്ഷേപത്തിന് തയ്യാറെടുക്കുക.


മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: investment
English summary

Peer to Peer or P2P loan; know how to earn higher interest from this

Peer to Peer or P2P loan; know how to earn higher interest from this
Story first published: Wednesday, October 27, 2021, 14:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X