മാസം 2 ലക്ഷം രൂപ പെന്‍ഷനായി കിട്ടും! 100% സുരക്ഷിതമായ പദ്ധതി നിക്ഷേപത്തിനായി പരിഗണിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി കാലയളവ് പൂര്‍ത്തിയാക്കി വിരമിക്കുന്നതിന് ശേഷമുള്ള വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍പിഎസ് വിഭാവനം ചെയ്തിരിക്കുന്നത്. വാര്‍ദ്ധക്യത്തില്‍ സാമ്പത്തിക സ്ഥിരതയും സുരക്ഷയും ഈ പെന്‍ഷന്‍ പദ്ധതി ഉറപ്പാക്കുന്നു. എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുക ഓഹരി വിപണിയിലടക്കമുള്ള സാമ്പത്തിക ആസ്തികളില്‍ വീതിച്ചും നിക്ഷേപിക്കാം.

എന്‍പിസ്

എന്‍പിസ്

തുടക്കത്തില്‍ ഈ പദ്ധതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് 2009-ഓടെ എല്ലാ പൗരന്മാര്‍ക്കുമായി എന്‍പിഎസ് പദ്ധതി തുറന്നു കൊടുത്തു. 18 മുതല്‍ 70 വയസുവരെ ഉള്ളവര്‍ക്ക് എന്‍പിഎസില്‍ അംഗമാകാം. 65-നും 70-നും ഇടയില്‍ എന്‍പിഎസില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ പദ്ധതിയില്‍ തുടരാനും സാധിക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് എന്‍പിഎസ് പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.

Also Read: പലിശ വരുമാനത്തിൽ നിന്ന് ചില്ലിക്കാശ് നികുതി പിടിക്കില്ല; മുൻകരുതലെടുക്കാം; ഇതാണ് വഴിAlso Read: പലിശ വരുമാനത്തിൽ നിന്ന് ചില്ലിക്കാശ് നികുതി പിടിക്കില്ല; മുൻകരുതലെടുക്കാം; ഇതാണ് വഴി

പൂര്‍ത്തിയാകുമ്പോള്‍

പൂര്‍ത്തിയാകുമ്പോള്‍

എന്‍പിഎസില്‍ ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നു. എന്നിരുന്നാലും ഓഹരിയില്‍ എന്‍പിഎസ് അക്കൗണ്ടിലെ 75 ശതമാനത്തിലധികം തുക നിക്ഷേപിക്കാന്‍ അനുവദിക്കില്ല. ഏതെങ്കിലും നിശ്ചിത നിരക്കു പ്രകാരമല്ല, ഈ നിക്ഷേപത്തിന്റെ വളര്‍ച്ച അനുസരിച്ചാണ് ആദായം കിട്ടുക. എന്‍പിഎസില്‍ പ്രതിവര്‍ഷം 1,50,000 രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് പൂര്‍ത്തിയാകുന്നപക്ഷം, ആദായ നികുതി ഇളവുകള്‍ നേടാന്‍ അര്‍ഹതയുണ്ട്.

പിഎഫ്ആര്‍ഡി

അതേസമയം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ വളര്‍ച്ച ഉള്‍പ്പെടെയുള്ള തുകയുടെ 60 ശതമാനം മൊത്തമായി പിന്‍വലിക്കാം. ഇങ്ങനെ ലഭിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്. ബാക്കിയുള്ള 40 ശതമാനം തുക പിഎഫ്ആര്‍ഡി നിശ്ചയിച്ചിട്ടുള്ള അന്യൂറ്റി സ്മീലേക്ക് മാറ്റപ്പെടുകയും പെന്‍ഷനായി തിരികെ ലഭിക്കുകയും ചെയ്യും. അതേസമയം മെച്യൂരിറ്റി തുക വിവേകപൂര്‍വം ഉപയോഗിച്ചാല്‍ വാര്‍ധക്യ കാലത്ത വരുമാനം വളരെയധികം വര്‍ധിപ്പിക്കാന്‍ സാധിക്കും.

മാസം 2 ലക്ഷം പെന്‍ഷന്‍

മാസം 2 ലക്ഷം പെന്‍ഷന്‍

ഒരു വ്യക്തി 20-ആം വയസില്‍ എന്‍പിഎസ് പദ്ധതിയില്‍ ചേര്‍ന്നുവെന്ന് സങ്കല്‍പിക്കുക. അന്നു മുതല്‍ മാസം തോറും 5,000 രൂപ വീതം അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് പ്രായമായ 60 വയസു വരെ എന്‍പിഎസ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു എന്നും കരുതുക. ഈ തുകയുടെ 60 ശതമാനം ഓഹരിയിലും 40 ശതമാനം കടപ്പത്രങ്ങളിലുമാണ് നിക്ഷേപിച്ചതെങ്കില്‍ ദീര്‍ഘകാലയളവില്‍ അദ്ദേഹത്തിന് 10 ശതമാനം നിരക്കില്‍ ആദായം ലഭിക്കാം.

മെച്യൂറിറ്റി തുക

അങ്ങനെയെങ്കില്‍ എന്‍പിഎസ് കാല്‍ക്കുലേറ്ററില്‍ കാണിക്കുന്നത് പ്രകാരം പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് മെച്യൂറിറ്റി തുകയായി 1.91 കോടി രൂപയും പെന്‍ഷന്‍ ഉറപ്പാക്കുന്നതിനുള്ള അന്യൂറ്റി സ്‌കീമിലേക്ക് 1.27 കോടി രൂപ മാറ്റപ്പെടുകയും ചെയ്യും. നിലവിലെ ഘടന പ്രകാരം ചുരുങ്ങിയത് 6 ശതമാനം ആദായം അന്യൂറ്റി തുകയുടെ മുകളില്‍ ലഭിക്കും. അതായത് 1.27 കോടിയിന്മേല്‍ പ്രതിമാസം പെന്‍ഷനായി 63,768 രൂപ ലഭിക്കും.

Also Read: 4 ലക്ഷം അടച്ച് 9.5 ലക്ഷം രൂപ നേടാൻ കെഎസ്എഫ്ഇ മൾട്ടിഡിവിഷൻ ചിട്ടി; നേട്ടം ഈ ഭാ​​ഗ്യവാന്മാർക്ക്Also Read: 4 ലക്ഷം അടച്ച് 9.5 ലക്ഷം രൂപ നേടാൻ കെഎസ്എഫ്ഇ മൾട്ടിഡിവിഷൻ ചിട്ടി; നേട്ടം ഈ ഭാ​​ഗ്യവാന്മാർക്ക്

എസ്ഡബ്ല്യൂപി

അതേസമയം നേരത്തെ സൂചിപ്പിച്ച മെച്യൂറിറ്റി തുകയിനത്തില്‍ ലഭിച്ച 1.91 കോടി രൂപ എസ്ഡബ്ല്യൂപി (SWP- Systematic Withdrawal Plan) പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസ പെന്‍ന്‍ഷന്‍ വരുമാനം 2 ലക്ഷം രൂപയിലേക്ക് ഉയര്‍ത്താനാകും. ഒരാളുടെ സമ്പാദ്യം പ്രതിമാസ കണക്കില്‍ നിശ്ചിത തുകയായി പിന്‍വലിക്കാന്‍ അനുവദിക്കുന്ന നിക്ഷേപ പദ്ധതിയാണ് എസ്ഡബ്ല്യൂപി. അതായത് മെച്യൂരിറ്റി തുക ഒരു എസ്ഡബ്ല്യൂപി പദ്ധതിയില്‍ 25 വര്‍ഷത്തേക്ക് നിക്ഷേപിക്കുക. ചുരുങ്ങിയത് 8 ശതമാനം പലിശ ലഭിക്കുകയാണെങ്കില്‍ പ്രതിമാസം 1.43 ലക്ഷം രൂപ കൈയില്‍ ലഭിക്കും.

അന്യൂറ്റി അക്കൗണ്ട്

ചുരുക്കത്തില്‍ എന്‍പിഎസ് പദ്ധതി പൂര്‍ത്തിയായപ്പോള്‍ ലഭിച്ച മെച്യൂരിറ്റി തുക 1.91 കോടി രൂപ എസ്ഡബ്ല്യൂപി പദ്ധതിയില്‍ 25 വര്‍ഷത്തേക്ക് നിക്ഷേപിച്ചതിലൂടെ പ്രതിമാസം ലഭിക്കുന്ന 1.43 ലക്ഷം രൂപയും സാധാരണ ഗതിയില്‍ തന്നെ എന്‍പിഎസ് അന്യൂറ്റി അക്കൗണ്ട് മുഖേന ലഭിക്കുന്ന 63,768 രൂപ പെന്‍ഷനും കൂടി ഒത്തുചേര്‍ത്താല്‍ ഏകദേശം 2 ലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കും. അതായത് പ്രതിമാസ പെന്‍ഷനെന്ന നിലയില്‍ 2 ലക്ഷം രൂപവരെ ലഭിക്കുമെന്ന സാരം.

Read more about: nps investment pension
English summary

Pension Scheme: Wisely Used NPS Can Offers Up To Monthly 2 Lakh As Income Know The Detail

Pension Scheme: Wisely Used NPS Can Offers Up To Monthly 2 Lakh As Income Know The Detail
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X