ഇനി പെന്‍ഷന്‍കാര്‍ക്കും പേഴ്‌സണല്‍ ലോണ്‍ കിട്ടുമല്ലോ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചുമക്കളുടെ വിവാഹത്തിനോ, അവരുടെ വിദ്യാഭ്യാസത്തിന് സഹായിക്കുവാനോ, ആശുപത്രി ആവശ്യങ്ങള്‍ക്കായോ അങ്ങനെ എന്തെങ്കിലും ഒരു അത്യാവശ്യം കാര്യം മുന്നിലെത്തുമ്പോള്‍ പെന്‍ഷന്‍ വരുമാനം മാത്രമുളള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പണത്തിനായി മറ്റുള്ളവരോട് ചോദിക്കേണ്ട. അവര്‍ക്കിനി തങ്ങളുടെ പെന്‍ഷന്‍ വരുമാനത്തിന്റെ ഈടില്‍ ലോണ്‍ ലഭിക്കും.

 
ഇനി പെന്‍ഷന്‍കാര്‍ക്കും പേഴ്‌സണല്‍ ലോണ്‍ കിട്ടുമല്ലോ!

സാധാരണ ഗതിയില്‍ പെന്‍ഷന്‍ വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്ന വ്യക്തികള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കാറില്ല. പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് ഈ നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സ്ഥിരമായി പെന്‍ഷന്‍ വരുമാനമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ബാങ്ക് വ്യക്തിഗത വായ്പ അനുവദിക്കുക. 9.75 ശതമാനമാണ് വായ്പയുടെ പലിശ നിരക്ക്. അപേക്ഷകന് അനുയോജ്യമായ ഇഎംഐ സംവിധാനമായിരിക്കും ബാങ്ക് നല്‍കുക.

ഒരു എസ്എംഎസ് സന്ദേശത്തിലൂടെ വായ്പയ്ക്കായി അപേക്ഷിക്കാം. 7208933145 എന്ന നമ്പറിലേക്ക് എന്ന് എസ്എം എസ് സന്ദേശം അയക്കുകയാണ് ചെയ്യേണ്ടത്. ഇനി ബ്രാഞ്ചില്‍ നേരിട്ട് ചെന്നും അപേക്ഷിക്കാം. തിരിച്ചറിയല്‍ രേഖയുടെ അസലും അഡ്രസ് പ്രൂഫും അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കണം. ഒപ്പം മേല്‍വിലാസം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കാം.

76 വയസില്‍ താഴെയുള്ള, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്ന ഏവര്‍ക്കും ഈ വായ്പയ്ക്കായി അപേക്ഷിക്കാം. പെന്‍ഷന്‍ എസ്ബിഐ ബാങ്ക് വഴിയായിരിക്കണം ലഭിക്കുന്നത്. പ്രതിരോധ സേനാംഗങ്ങളായി വിരമിച്ചവരും അര്‍ധ സൈനീക വിഭാഗങ്ങളില്‍പ്പെട്ടവരും ഈ വായ്പാ ആനുകൂല്യത്തിന് അര്‍ഹരാണ്.

Read more about: personal loan
English summary

pensioner will also get personal loan

pensioner will also get personal loan
Story first published: Tuesday, March 23, 2021, 19:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X