ജോലിയിൽ നിന്ന് വിരമിച്ചാലും സാമ്പത്തിക സ്വാതന്ത്ര്യം ആവശ്യമാണ്. അതിനാൽ റിട്ടയർമെന്റിനു ശേഷമുള്ള ജീവിതം സുരക്ഷിതമാക്കാൻ നിക്ഷേപങ്ങൾ നേരത്തെ ആരംഭിക്കണം. എവിടെ നിക്ഷേപിക്കും എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല റിട്ടയർമെന്റിനു ശേഷം നിങ്ങൾക്ക് എത്ര രൂപ കോർപ്പസ് കിട്ടണമെന്ന പ്ലാനിംഗും നേരത്തെ തീരുമാനിക്കുക. ഒരു വലിയ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത് സമ്പാദ്യത്തിലൂടെയും നിക്ഷേപത്തിലൂടെയും നേടിയെടുക്കാം.
നേരത്തെ സമ്പാദിക്കാൻ തുടങ്ങിയാൽ റിട്ടയർമെന്റ് സമയത്തേക്ക് പണം വളരും. മാത്രമല്ല ഇത് നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാം. വിമിക്കുമ്പോൾ കുറഞ്ഞത് 5 കോടി രൂപ കോർപ്പസ് കെട്ടിപ്പടുക്കാൻ സാധിക്കുമോ? എങ്കിൽ നിങ്ങളുടെ ജീവിതം കൂടുതൽ സുരക്ഷിതമാവും. ഇങ്ങനെ 5 കോടി നേടാൻ നിങ്ങൾ പ്രതിമാസം 15,000 രൂപയെങ്കിൽ മാറ്റി വെക്കേണ്ടി വരും. എന്നാൽ ഇത്രയും വലിയ തുക കോർപ്പസായി ലഭിക്കുന്നതെങ്ങനെ? അറിയാം....
റിട്ടയർമെന്റ് പ്ലാൻ ചെയ്യാം....
ജീവിതനിലവാരം നിലനിർത്താനും സാമ്പത്തിക ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനും റിട്ടയർമെന്റ് പ്ലാൻ ആസൂത്രണം ചെയ്യണം. ജോലിയിൽ പ്രവർത്തിക്കുമ്പോൾ തന്നെ റിട്ടയർമെന്റിനു വേണ്ടി പ്ലാൻ ചെയ്യാം. നേരത്തെ പ്ലാൻ ചെയ്താൽ പണം വളരും, ഒപ്പം വലിയ റിട്ടേണായി മാറും എന്നത് ഉറപ്പാണ്. നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ വമ്പൻ നേട്ടം ലഭിക്കാൻ എസ്.ഐ.പിയിൽ നിക്ഷേപിക്കുന്നതാണ് ഉചിതം.
റിട്ടയർമെന്റ് പ്ലാനിംഗ് എസ്.ഐ.പി വഴി...
എസ്.ഐ.പി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരു മികച്ച തീരുമാനമായിരിക്കും. റിട്ടയർമെന്റിലേക്ക് വലിയൊരു തുക റിട്ടേണായി കിട്ടും. നിങ്ങളുടെ ഇഷ്ടാനുസരണം ദിവസേന, പ്രതിവാരം, പ്രതിമാസം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷികം എന്നിങ്ങനെ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിങ്ങൾക്ക് നിക്ഷേപിക്കാം. ഇത് കാലക്രമേണ നിക്ഷേപിക്കുന്നതിലും ഇരട്ടിയായി കിട്ടും.

റിട്ടയർമെന്റ് പ്ലാൻ തയ്യാറാക്കുമ്പോൾ ആദ്യം നിങ്ങളുടെ ലക്ഷ്യം തിരിച്ചറിയുക. ശേഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കി ഒരു പ്ലാൻ തിരഞ്ഞെടുക്കാം.
15,000 രൂപയ്ക്ക് 5 കോടി സമ്പാദിക്കാൻ സാധിക്കുമോ?
നിങ്ങൾ 25 വയസ്സിൽ നിക്ഷേപം ആരംഭിക്കുന്നുവെങ്കിൽ എളുപ്പത്തിൽ ലക്ഷ്യത്തിലേക്ക് എത്താം. അതായത് നിക്ഷേപകർക്ക് 15,000 രൂപയുടെ പ്രതിമാസ എസ്.ഐ.പി ഉപയോഗിച്ച് 12 ശതമാനം വാർഷിക റിട്ടേണിൽ 5 കോടി രൂപയുടെ റിട്ടയർമെൻ്റ് കോർപ്പസ് ഉറപ്പാക്കാൻ ഏകദേശം 30 വർഷമെടുക്കും. ഇത് 10 വർഷം കൊണ്ടും 20 വർഷം കൊണ്ടും 30 വർഷം കൊണ്ടും എത്ര രൂപ കോർപ്പസ് നേടാമെന്ന് പരിശോധിക്കാം.
10 വർഷത്തിനുള്ളിൽ റിട്ടയർമെൻ്റ് കോർപ്പസ് എത്രയാകും?
10 വർഷത്തിനുള്ളിൽ, പ്രതിമാസ എസ്.ഐ.പി വഴിയുള്ള നിക്ഷേപ തുക 18,00,000 രൂപയായിരിക്കും. കണക്കാക്കിയ മൂലധന നേട്ടം 16,85,086 രൂപയുമാണ്. അതായത് 10 വർഷം കൊണ്ട് 34,85,086 ലക്ഷം രൂപയായിരിക്കും നിങ്ങളുടെ റിട്ടയർമെൻ്റ് കോർപ്പസ്.
20 വർഷത്തിനുള്ളിൽ റിട്ടയർമെൻ്റ് കോർപ്പസ് എത്രയാകും?
20 വർഷം കൊണ്ടി നിങ്ങളുടെ നിക്ഷേപിച്ച തുക 36,00,000 രൂപയായിരിക്കും. ഇതിൽ മൂലധന നേട്ടം 1,13,87,219 രൂപയാവുന്നു. അതായത് നിങ്ങളുടെ മൊത്തം റിട്ടയർമെൻ്റ് കോർപ്പസ് 1,49,87,219 കോടി രൂപയാവുന്നു.
30 വർഷത്തിനുള്ളിൽ റിട്ടയർമെൻ്റ് കോർപ്പസ് എത്രയാകും?
ഈ കാലയളവിൽ നിങ്ങൾ നിക്ഷേപിച്ച തുക 54,00,000 രൂപയാവുന്നു. 4,75,48,707 രൂപയാണ് മൂലധന നേട്ടമായി കണക്കാക്കുന്നത്. എന്നാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ റിട്ടയർമെൻ്റ് കോർപ്പസ് 5,29,48,707 രൂപയാവുന്നു. അതായത് 30 വർഷം കൊണ്ട് 5 കോടിയ്ക്ക് മുകളിൽ സമ്പാദിക്കാം.....
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
