പണം സമ്പാദിക്കാൻ ആഗ്രഹമില്ലാത്തവർ ആരുമില്ല. എന്നാൽ ഓരോരുത്തരുടേയും സാമ്പത്തിക നില അനുസരിച്ചാണാ് നിക്ഷേപ തുക പ്ലാൻ ചെയ്യേണ്ടത്. 15,000 രൂപ മാസ ശമ്പളം വാങ്ങിക്കുന്ന വ്യക്തിക്കും 1.5 ലക്ഷം രൂപ ലഭിക്കുന്ന വ്യക്തിക്കും വിവിധ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാം. എന്നാൽ പ്രതിമാസം നിശ്ചിത വരുമാനം വാങ്ങുന്നതിനാൽ നിക്ഷേപം എന്ന ചിന്ത പലർക്കും അസാധ്യമാണെന്ന് തോന്നുന്നു. സമ്പാദ്യത്തിലേക്ക് കുറച്ച് പണം നിക്ഷേപിച്ചാൽ ചില പ്രത്യേക സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കില്ലെന്നാണ് പലരും ചിന്തിക്കുന്നത്.
എന്നാൽ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ ചെറിയ പ്രതിമാസ നിക്ഷേപത്തിന് പോലും ഒരു ഭീമൻ റിട്ടയർമെൻ്റ് കോർപ്പസ് സൃഷ്ടിക്കാൻ കഴിയുമെന്ന് ആരും തിരിച്ചറിഞ്ഞിട്ടില്ല. ഇതിൽ കൂട്ടു പലിശയുടെ ശക്തി വരുന്നുണ്ട്. 20,000 രൂപ മുതൽ പ്രതിമാസ വരുമാനം കിട്ടുന്നവർക്ക് 7 കോടി രൂപയുടെ കോർപ്പസ് സൃഷ്ടിക്കുന്നത് അസാധ്യമല്ല. എങ്ങനെ നേടാമെന്ന് നോക്കാം.
എവിടെ നിക്ഷേപിക്കാം?
നിങ്ങളുടെ വരവ് തുകയ്ക്ക് അനുസരിച്ചായിരിക്കണം നിക്ഷേപിക്കേണ്ടത്. മുകളിൽ പറഞ്ഞതു പോലെ ദീർഘ കാലത്തെ നിക്ഷേപം തന്നെ തിരഞ്ഞെടുക്കുക. ഇത് വലിയ നേട്ടം സ്വന്തമാക്കാം. ഇനി ഇത്തരം വലിയ ലക്ഷ്യങ്ങൾക്ക് മ്യൂച്വൽഫണ്ട് എസ്.ഐ.പിയിൽ നിക്ഷേപിക്കുന്നതാവും കൂടുതൽ നല്ലത്. ഇവിടെ ഏകദേശം 12% പലിശയുണ്ട്. കോംബൗണ്ടിംഗിലൂടെ വമ്പൻ തുകയായി നിക്ഷേപം വളരും.

1000 രൂപ നിക്ഷേപിച്ചാൽ എത്ര കോർപ്പസ് കിട്ടും?
20,000 രൂപ വരുമാനമുള്ള വ്യക്തി എല്ലാ മാസവും 1000 രൂപ നിക്ഷേപിച്ചാൽ വലിയ കോർപ്പസായി അത് വളരുമോ? ഒരാൾ 40 വർഷത്തേക്ക് എസ്ഐപി വഴി 1,000 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 4,80,000 രൂപയാവും. എന്നാൽ ഇവിടെ 12% എന്ന നിരക്കിൽ പലിശ കണക്കാക്കിയാൽ അവരുടെ ഏകദേശ കോർപ്പസ് തുക 1,18,82,420 രൂപയാവും.
5 കോടി, 6 കോടി, 7 കോടി കോർപ്പസുകൾ എങ്ങനെ സൃഷ്ടിക്കാം...?
20,000 രൂപ പ്രതിമാസ വരുമാനത്തിൽ നിന്നും 20% നിക്ഷേപത്തിലേക്ക് മാറ്റിവെക്കാം. ഇത് ഏകദേശം 4,000 രൂപയാണ്. സാധാരണയായി ഓരോ വർഷവും വരുമാനം 5% എന്ന നിരക്കിൽ വർദ്ധിക്കും. ഈ അടിസ്ഥാനത്തിൽ കണക്ക് പരിശോധിക്കാം.
4,000 രൂപ പ്രതിമാസ എസ്.ഐ.പിയിലൂടെ 5 കോടി രൂപ വരെ നേടാം...
ഈ ലക്ഷ്യം കൈവരിക്കാൻ ഏകദേശം 37 വർഷമെടുക്കും. 37 വർഷത്തിനുള്ളിൽ നിക്ഷേപം 48,78,151 രൂപയാകും. കണക്കാക്കിയ മൂലധന നേട്ടം 4,63,72,112 രൂപയും റിട്ടയർമെൻ്റ് കോർപ്പസ് 5,12,50,263 രൂപയുമാവും.
4,000 രൂപ പ്രതിമാസ എസ്.ഐ.പിയിലൂടെ 6 കോടി രൂപ വരെ നേടാം...
39 വർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനാകും. 39 വർഷത്തിനുള്ളിൽ നിക്ഷേപം 54,76,561 രൂപയും മൂലധന നേട്ടം 6,02,75,961 രൂപയുമാവും. എങ്കിൽ നിങ്ങളുടെ റിട്ടയർമെൻ്റ് കോർപ്പസ് 6,57,52,522 രൂപയായി വളരും.
4,000 രൂപ പ്രതിമാസ എസ്.ഐ.പിയിലൂടെ 7 കോടി രൂപ വരെ നേടാം...
ഈ ലക്ഷ്യം കൈവരിക്കാൻ ഏകദേശം 40 വർഷമെടുക്കും. 40 വർഷത്തിനുള്ളിൽ നിക്ഷേപം 57,98,389 രൂപയാവും. മൂലധന നേട്ടം 6,86,36,732 രൂപ ലഭിക്കും. ഇവിടെ നിങ്ങളുടെ റിട്ടയർമെൻ്റ് കോർപ്പസ് 7,44,35,121 രൂപയാവും.
ഇവിടെ ഓരോ വർഷവും നിക്ഷേപ തുക വർദ്ധിക്കും. അതായത് ഓരോ വർഷവും വരുമാനം വർദ്ധിക്കുമ്പോൾ അത് നിക്ഷേപത്തിലേക്ക് തന്നെ മാറ്റുക. അതിനാൽ ഇത്രയും വലിയ തുകയിലേക്ക് കോർപ്പസ് വളരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
