കോളേജ് ജീവിതം ആരംഭിക്കുമ്പോഴോ വീട്ടിൽ നിന്ന് മാറി ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോഴോ ഒക്കെയാകാം പലരും സ്വന്തമായി കാശ് ചെലവാക്കാനും പണമിടപാടുകൾ നടത്താനും ആരംഭിക്കുന്നത്. കോളേജ് ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ വലിയ വിഭാഗം വിദ്യാർത്ഥികൾക്കും അവരുടെ പ്രതിമാസ ബജറ്റുകൾ കണക്കു കൂട്ടുന്നതിനേക്കാൾ കവിയാൻ സാധ്യതയുണ്ട്. തുടർന്ന് മാതാപിതാക്കളിൽ നിന്നോ മുതിർന്ന സഹോദരങ്ങളിൽ നിന്നോ അല്ലെങ്കിൽ കൂട്ടുകാരിൽ നിന്നോ ഒക്കെ പണം കടം വാങ്ങേണ്ടിയും വന്നേക്കാം.
പ്രശ്നം ഗുരുതരമാകുന്നത് എപ്പോൾ
കോളേജ് പഠന കാലത്ത് പ്രതിമാസ ബജറ്റ് കവിയുന്നത് അപൂർവമായാണ് സംഭവിക്കുന്നതെങ്കിൽ അത് ഒരു തെറ്റായ കാര്യമല്ല. എന്നാൽ വിദ്യാർത്ഥികൾ അവരുടെ ബജറ്റിനപ്പുറം ആവർത്തിച്ച് ചെലവഴിക്കുമ്പോൾ പ്രശ്നങ്ങൾ കൂടി വരും. കോളേജ് വിദ്യാർത്ഥികൾക്കായി ചില ധനകാര്യ ടിപ്പുകൾ ഇതാ..
ബജറ്റിനുള്ളിൽ നിൽക്കുക
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓരോ മാസവും ബജറ്റിന് അനുസരിച്ച് ചെലവഴിക്കാൻ ശ്രമിക്കുക എന്നതാണ്. ഹോസ്റ്റലിലാണ് നിൽക്കുന്നതെങ്കിൽ വീട്ടിൽ നിന്ന് അയച്ചു തരുന്ന പണത്തിന് ഓരോ മാസവും ഉപയോഗിക്കുന്നതിന് നിശ്ചിത കണക്ക് പാലിക്കണം. നിങ്ങൾ അനാവശ്യമായി എന്തിനാണ് പണം ചെലവഴിക്കുന്നതെന്ന് കണ്ടെത്തി അത് ഒഴിവാക്കാൻ ശ്രമിക്കുക.
അമിതമായ ചെലവഴിക്കലുകൾ
അമിതമായി ചെലവഴിക്കുന്ന രീതികളും ശീലങ്ങളും വിദ്യാർത്ഥികൾ തുടക്കം മുതൽ ഒഴിവാക്കുക. അതായത് പ്രതിമാസ ബജറ്റുകളിൽ അധിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കണം.
കടം വാങ്ങലുകൾ
വിദ്യാർത്ഥികൾ ഒരിയ്ക്കലും താൽക്കാലിക ആവശ്യകതകൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന മറ്റ് പണ സ്രോതസുകളെ ആശ്രയിക്കരുത്. അതായത് കൂട്ടുകാരിൽ നിന്നുള്ള കടം വാങ്ങലുകൾ. സുഹൃത്തുക്കൾ പരസ്പരം സാമ്പത്തികമായി സഹായിക്കുന്ന നിരവധി സന്ദർഭങ്ങൾ കോളേജ് പഠന കാലത്ത് ഉണ്ടായേക്കാം. എന്നാൽ ഒരു സുഹൃത്തിൽ നിന്ന് ഉയർന്ന തുക കടമായി വാങ്ങരുത്. അത് പിന്നീട് സൗഹൃദം തന്നെ ഇല്ലാതാകാൻ കാരണമായേക്കാം.
പുസ്തകങ്ങൾ വാങ്ങൽ
ബോർഡുകളോ സർവ്വകലാശാലകളോ നിർദ്ദേശിക്കുന്ന ഉയർന്ന വിലയുള്ള വായനാ സാമഗ്രികളും മറ്റും സ്വന്തമായി വാങ്ങാൻ ചില വിദ്യാർത്ഥികൾക്ക് താത്പര്യമുണ്ടാകും. ഇത്തരത്തിൽ അമിതമായി പുസ്തകങ്ങളും മറ്റും വാങ്ങുന്നത് പ്രതിമാസ ബജറ്റുകളെ ബാധിച്ചേക്കാം, മാത്രമല്ല വിദ്യാർത്ഥികൾക്ക് പണം നൽകുന്ന രക്ഷിതാക്കൾക്കും ഇത് കൂടുതൽ സമ്മർദ്ദം ചെലുത്തും. കൂടുതൽ പുസ്തകങ്ങൾ വാങ്ങുന്നതിനുപകരം, വിദ്യാർത്ഥികൾ പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പികൾ, ലൈബ്രറി വായന തുടങ്ങിയ മറ്റ് ബദൽ മാർഗങ്ങൾ തേടണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications