പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായാണ് വ്യക്തിഗത വായ്പകളെ പലരും തിരഞ്ഞെടുക്കുന്നത്. ഉയർന്ന പലിശ നിരക്കാണെങ്കിലും അത്യാവശ്യം തന്നെയാണ് ഇത്തരം വായ്പയിലേക്ക് എത്തിക്കുന്നത്. എന്നാൽ ഈടില്ലാത്ത അൺസെക്യൂർഡ് വായ്പകളായതിനാൽ ബാങ്കുകൾ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തിഗത വായ്പകൾ അനുവദിക്കുകയുള്ളൂ. ഇതിന് എന്തൊക്കെ ശ്രദ്ധിക്കാം. അപേക്ഷകൾ നിരസിക്കാതെ വ്യക്തിഗത വായ്പ എങ്ങനെ സ്വന്തമാക്കാം എന്ന് നോക്കാം.
ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ
ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ 30 ശതമാനമുള്ളവർക്കാണ് ബാങ്കുകൾ വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും അനുവദിക്കുക. ആകെ ക്രെഡിറ്റ് ലിമിറ്റിൽ എത്രത്തോളം ക്രെഡിറ്റ് വിനയോഗിച്ചു എന്നതാണ് ക്രെഡിറ്റ് വിനയോഗ അനുപാതം വഴി അർഥമാക്കുന്നത്. ക്രെഡിറ്റ് വിനിയോഗ അനുപാതം ശതമാനമായാണ് കണക്കാക്കുക. ഉപയോഗിക്കുന്ന റിവോൾവിംഗ് ക്രെഡിറ്റിനെ ലഭ്യമായ മൊത്തം ക്രെഡിറ്റ് ഹരിച്ചാണ് ഇത് കണ്ടെത്തുക. നിലവിലുള്ള വായാപ എത്ര നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് നിർണയിക്കാൻ ബാങ്കുകൾക്ക് ക്രെഡിറ്റ് ഉപയോഗ അനുപാതം ഉപയോഗിക്കാം.
അപേക്ഷിക്കേണ്ട ബാങ്ക്
വായ്പ ലഭിക്കാൻ സാധ്യത വർധിപ്പിക്കുന്നതിന് നിലവിൽ നിക്ഷേപമുള്ളതോ വായ്പ, ക്രെഡിറ്റ് കാർഡുകൾ എടുത്തിട്ടുള്ളതോ ആയ ധനകാര്യ സ്ഥാപനത്തെ സമീപിക്കാം. ഇത് നിലവിലുള്ള ഉപഭോക്താക്കൾ എന്ന പരിഗണനയിൽ ബാങ്കിൽ നിന്ന് മുൻഗണനാ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ ലഭിക്കാൻ സഹായിക്കും. അതോടൊപ്പം കുറഞ്ഞ പലിശ നിരക്ക് അറിയാൻ വിവിധ ബാങ്കുകളിലെ നിരക്കുകളെ താരതമ്യം ചെയ്യണം.

ക്രെഡിറ്റ് സ്കോർ
വായ്പ യോഗ്യതയും പലിശ നിരക്കും നിർണയിക്കുന്നതിന് ക്രെഡിറ്റ് സ്കോർ നിർണായകമാണ്. അൺസെക്യൂർഡ് വായ്പകളായതിനാൽ 750 ക്രെഡിറ്റ് സ്കോറുള്ളവരെയാണ് ബാങ്കുകൾ പരിഗണിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ കാരണം ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾ സുരക്ഷിതമായ വായ്പകളോ മറ്റ് ഓപ്ഷനുകളോ പരിഗണിക്കാം.
അപേക്ഷകൾ കുറയ്ക്കുക
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. നേരിട്ടുള്ള വായ്പാ അപേക്ഷകൾ ഹാർഡ് എൻക്വയറിയായി കണക്കാക്കുകയും ക്രെഡിറ്റ് ബ്യൂറോകൾ വായ്പ അപേക്ഷകരുടെ ക്രെഡിറ്റ് സ്‌കോറിൽ നിന്ന് കുറച്ച് പോയിന്റുകൾ കുറയ്ക്കുകയും ചെയ്യും. അതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ബാങ്കുകളിൽ വായ്പാ അപേക്ഷകൾ നടത്തുന്നത് ക്രെഡിറ്റ് സ്‌കോറുകളിൽ കുത്തനെ കുറയുന്നതിന് ഇടയാക്കും.
ഒന്നിലധികം വായ്പയുള്ളവരെ അപകടസാധ്യതയുള്ളവരായാണ് ബാങ്കുകൾ കണക്കാക്കുന്നത്. ഇവരിൽ നിന്ന് ഉയർന്ന പലിശ നിരക്ക് ഈടാക്കും. ട്രാൻസ്‍യൂണിയൻ സിബിലിന്റെ കണക്ക് പ്രകാരം ഈ വർഷം ജൂൺ വരെയുള്ള ചെറുകിട വ്യക്തിഗത വായ്പകളെടുത്ത 50 ശതമാനം ഉപഭോക്താക്കൾക്കും പുതിയ വായ്പ ലഭിക്കുന്ന സമയത്ത് നാലിൽ കൂടുതൽ ക്രെഡിറ്റ് ഉത്പ്പന്നങ്ങളുണ്ടായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications