ഇന്ത്യയിൽ ഏതൊരു സാമ്പത്തിക പ്രതിസന്ധിയിലും പേഴ്സണൽ ലോണുകൾ വലിയൊരു പരിഹാരമായി മാറുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ നിങ്ങൾക്ക് ധൈര്യമായി സമീപിക്കാവുന്ന ഓപ്ഷനാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഈട് സമർപ്പിക്കാതെ വായ്പ അംഗീകരിക്കും എന്നതാണ്. അതിനാൽ തന്നെ പേഴ്സണൽ ലോണുകൾ സുരക്ഷിതമല്ലാത്ത വായ്പാ മാർഗമാണ്. എന്നിട്ടും പേഴ്സണൽ ലോണുകൾ ഏറെ ജനപ്രീയമാണ്. കാരണം ഇത്തരം വായ്പകൾ പെട്ടെന്ന് തന്നെ അംഗീകരിക്കും.
ഇത്രയും സൗകര്യങ്ങൾ പേഴ്സണൽ ലോണുകൾക്ക് ഉണ്ടെങ്കിലും പലിശ നിരക്ക് താരതമ്യേന കൂടുതലായിരിക്കും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമായേക്കാവുന്ന വിഷയമാണ്. അതിനാൽ ഏതൊരു പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോഴും ആദ്യം പലിശ നിരക്കിനെ കുറിച്ചും മറ്റു അധിക ചാർജുകളേ കുറിച്ചും മനസിലാക്കണം.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാധാരണയായി ചുരുങ്ങിയ ഡോക്യുമെൻ്റേഷനുകളോടെയാണ് പേഴ്സണൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ഈ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചയിക്കുന്നതിന് അനുസരിച്ചാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന പേഴ്സണൽ ലോണുകളുടെ കാലാവധിയും പലിശയുമെല്ലാം.
പേഴ്സണൽ ലോണുകളുടെ മൊത്തം ചിലവ് എത്രയാണ്?
ഓരോ പേഴ്സണൽ ലോണുകളുടെയും പലിശ നിരക്കുകൾ വ്യത്യസ്തമാണ്. എല്ലാ ബാങ്കുകളും എൻ.ബി.എഫ്.സികളും പലിശ നിരക്കിനു പുറമേ അധിക ചാർജുകളും ഏർപ്പെടുത്തിയേക്കാം. അതായത് ജി.എസ്.ടി, പ്രോസസിംഗ് ചാർജുകൾ എന്നിവ വായ്പയ്ക്കൊപ്പം ഈടാക്കാൻ സാധ്യതയുണ്ട്. ഇത് മൊത്തത്തിലുള്ള ചെലവിനെ സാരമായി ബാധിക്കും. ഇത്തരം വായ്പകളുടെ മൊത്തം ചെലവ് പല ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. അവ ഏതെല്ലാമെന്ന് പരിശോധിക്കാം;
നയങ്ങൾ: വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വ്യത്യസ്‌തമായ ഫീസ് ഘടനകളാണ്. അതിനാൽ തന്നെ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുന്നേ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകളെ കുറിച്ചു വിശദമായി പഠിക്കണം.
ലോൺ തുകയും കാലാവധിയും: ഒരു വലിയ തുക വായ്പയായി എടുക്കുമ്പോൾ പലിശയിനത്തിലും വലിയ തുക അടക്കേണ്ടി വരും. ഇവിടെ വായ്പാ തിരിച്ചടവിന് ദൈർഘ്യമേറിയ കാലയളവ് തിരഞ്ഞെടുത്താൽ നിങ്ങളുടെ പ്രതിമാസ ഇ.എം.ഐകൾ കുറയാൻ സാധ്യതയുണ്ട്. പക്ഷേ തിരിച്ചടവ് കാലാവധിയിലുള്ള മൊത്തം പലിശ തുക കൂടുതലായിരിക്കും.
ഉദാഹരണത്തിന്, നിങ്ങൾ പ്രതിവർഷം 12% പലിശ നിരക്കിൽ 5 ലക്ഷം രൂപയ്ക്ക് പേഴ്സണൽ ലോണിന് അപേക്ഷിച്ചാൽ എത്ര വർഷം കൊണ്ട് വായ്പ തിരിച്ചടക്കും? ദീർഘകാലത്തേക്കുള്ള പ്രതിമാസ ഇ.എം.ഐ കൂടുതൽ താങ്ങാനാവുന്നതാണെങ്കിലും നിങ്ങൾ 2 വർഷത്തെ കാലാവധി തിരഞ്ഞെടുത്താൽ നിങ്ങളുടെ മൊത്തം ചെലവ് 5 വർഷത്തെ കാലാവധിയേക്കാൾ വളരെ കുറവായിരിക്കും. അതായത് ഹ്രസ്വ കാലത്തേക്കുള്ള തിരിച്ചടവ് കാലാവധിയാണ് താരതമ്യേന കുറഞ്ഞ ചിലവുള്ളത്.

ഇന്ത്യയിലെ പേഴ്സണൽ ലോണുകളുടെ പലിശ നിരക്കുകളും അധിക ചാർജുകളും പരിശോധിക്കാം;
പേഴ്സണൽ ലോണുകളുടെ അധിക ചെലവുകളെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്;
പലിശ നിരക്കുകൾ: ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പലിശ നിരക്ക്. ഇന്ത്യയിൽ 10% നും 15% നും ഇടയിലാണ് സാധാരണയായി പലിശ നിരക്കുകൾ ഈടാക്കുന്നത്. എങ്കിലും അതിൽ കൂടുതൽ പലിശ ഈടാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ട്.
പ്രോസസ്സിംഗ് ഫീസ്: വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പല സ്ഥാപനങ്ങളും പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നു. ഈ ഫീസ് സാധാരണയായി ലോൺ തുകയുടെ 0.5% മുതൽ 2.5% വരെ വ്യത്യാസപ്പെടുന്നു.
ജി.എസ്.ടി: ഡോക്യുമെൻ്റേഷനും വെരിഫിക്കേഷനും പോലെ ലോണിന് അപേക്ഷിക്കുമ്പോൾ ജി.എസ്.ടി ബാധകമാണ്. ഈ നികുതി ഒരു അധിക ചിലവായിരിക്കും.
വെരിഫിക്കേഷൻ ചാർജ്: നിങ്ങളുടെ വായ്പ അംഗീകാരിക്കുന്നതിനു മുൻപേ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തുന്നതിന് ബാങ്കുകൾ രേഖകൾ പരിശോധിക്കും. വായ്പയ്ക്കൊപ്പം ഈ ചിലവും ഈടാക്കും.
വൈകിയ പേയ്‌മെൻ്റുകൾക്കുള്ള പിഴ: പ്രതിമാസ തിരിച്ചടവ് അടക്കാതിരിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ പിഴ ഈടാക്കും. ഇത് നിങ്ങളുടെ ലോണിൻ്റെ മൊത്തത്തിലുള്ള ചിലവ് വർദ്ധിപ്പിക്കും.
ഫോർക്ലോഷർ പെനാൽറ്റി: കാലാവധി അവസാനിക്കുന്നതിന് മുമ്പ് മുഴുവൻ ലോൺ തുകയും മുൻകൂട്ടി അടച്ചാൽ, ചില ബാങ്കുകൾ പിഴ ചുമത്തുന്നു. ഇത്തരത്തിൽ നേരത്തെ പണം അടച്ചാൽ അധിക പലിശ ഒഴിവാകുമെങ്കിലും കുടിശ്ശികയുള്ള പ്രിൻസിപ്പലിൻ്റെ 2% മുതൽ 4% വരെ പെനാൽറ്റി നൽകേണ്ടി വരും.
നിങ്ങൾ എത്ര രൂപ പേഴ്സണൽ ലോണിനായി അപേക്ഷിച്ചാലും നിരവധി ചാർജുകൾ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഓരോ ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന വായ്പാ പലിശയും കാലാവധിയും പരിശോധിക്കുകയും അധിക ചാർജുകൾ ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. അതിനു ശേഷം മാത്രം പേഴ്സണൽ ലോൺ തിരഞ്ഞെടുക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications