വ്യക്തിഗത വായ്പ എടുക്കാൻ നിരവധി കാരണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാം. അത്യാഹിതങ്ങൾക്കോ, ആഡംബര സാധനങ്ങൾ വാങ്ങാനോ, വീട്ടുപണികൾക്കോ വായ്പ എടുക്കാൻ പലരും തയ്യാറാകാറുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ ചിലർ യാത്രകൾക്കോ അല്ലെങ്കിൽ മറ്റു ആഡംബര ആവശ്യങ്ങൾക്കായോ പോലും പേഴ്സണൽ ലോണുകൾ പരിഗണിക്കാറുണ്ട്. യഥാർത്ഥത്തിൽ തിരിച്ചടയ്ക്കാൻ കഴിവുണ്ടെങ്കിൽ എന്ത് ആവശ്യത്തിന് വേണമെങ്കിലും വ്യക്തിഗത വായ്പ എടുക്കാവുന്നതാണ്. എന്നാൽ ചിലരാകട്ടെ ഉള്ള വീടുകൾ പുതുക്കി പണിയാൻ വേണ്ടിയും പേർസണൽ ലോണുകൾ എടുക്കാറുണ്ട്.
ഒരു വീട് പുതുക്കിപ്പണിയുന്നത് ഒരു നിക്ഷേപമായി കണക്കാക്കുന്നതിനാൽ, അതിനായി വ്യക്തിഗത വായ്പ എടുക്കുന്നതിൽ വലിയ പ്രശ്നമില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ വീട് ഒരു ഡെഡ് മണി ആയത് കൊണ്ട് തന്നെ തിരിച്ചടവ് ശേഷി കൂടി നോക്കി വേണം ലോണുകൾ എടുക്കാൻ.
വീട് പുതുക്കിപ്പണിയലിനായി വ്യക്തിഗത വായ്പ എടുക്കേണ്ട പ്രത്യേക അവസ്ഥകൾ:
1. ഹോം ലോൺ പരിധി അവസാനിച്ചപ്പോൾ
വീട് വാങ്ങുന്നതിനായി നിങ്ങൾ ഇതിനകം തന്നെ ഹോം ലോൺ എടുക്കുകയും തുടർന്ന് അതിനൊരു ടോപ്പ്-അപ്പ് ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുമ്പോഴാണ് ഇത്തരം വായ്പകൾ ആവശ്യമായി വരുന്നത്. അത്തരം ഘട്ടത്തിൽ, കുറഞ്ഞ തുകയ്ക്ക് വ്യക്തിഗത വായ്പ എടുക്കുന്നത് പരിഗണിക്കാം.
2. വാങ്ങിയ പഴയ വീട് പുതുക്കേണ്ടി വരുമ്പോൾ
നിങ്ങൾ ഒരു വീട് വാങ്ങിയിട്ടുണ്ടെങ്കിലും അതിൽ താമസിക്കാനോ വാടകയ്ക്ക് കൊടുക്കാനോ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുപക്ഷെ ഒരുക്കേണ്ടി വരും. അപ്പോൾ അത്യാവശ്യമായി പുതുക്കിപ്പണിയാൻ വായ്പകൾ എടുക്കേണ്ടി വന്നേക്കാം.
3. വാടകയ്ക്കായി വീട് തയ്യാറാക്കുമ്പോൾ
നിങ്ങൾക്ക് വാടകയ്ക്ക് കൊടുക്കാൻ പാകത്തിൽ ഒരു വീട് ഉണ്ടെങ്കിലും അതിന് ചെറിയ പുതുക്കലുകൾ ആവശ്യമാണെങ്കിൽ, അതിനായി വ്യക്തിഗത വായ്പ ഉപയോഗിക്കാം. ഇതുവഴി സ്ഥിരമായ വരുമാനം നേടാനും ലോൺ തിരിച്ചടയ്ക്കാനും കഴിയും.
4. വീട് വിൽക്കാൻ വയ്ക്കുമ്പോൾ ആകർഷകമാക്കാൻ
നിങ്ങൾ ഒരു വീട് വിൽക്കാൻ ആഗ്രഹിക്കുമ്പോൾ അതിന് ആവശ്യക്കാരില്ലെങ്കിൽ, അതിനെ കൂടുതൽ ആകർഷകമാക്കുന്നതിന് കുറച്ചു മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരും. ഈ മാറ്റങ്ങൾക്കായി ആവശ്യമായ തുക ഇല്ലെങ്കിൽ, വ്യക്തിഗത വായ്പ പരിഗണിക്കാം.
5. പുതിയ നഗരത്തിലേക്ക് മാറുമ്പോൾ

വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഒരു വീട്ടിലേക്ക് നിങ്ങൾ താമസം മാറുമ്പോൾ ഇത് ഉപയോഗപ്രദമാക്കാൻ അതിനുള്ള പുനരുദ്ധാരണം നിർബന്ധമാവും. അത്യാവശ്യമായ ഈ ചെലവ് ക്രമീകരിക്കാൻ വ്യക്തിഗത വായ്പ ഉപകാരപ്രദമാകാം.
വീട് പുതുക്കിപ്പണിയാൻ ആവശ്യമായ തുക സമാഹരിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെങ്കിൽ മാത്രമേ വ്യക്തിഗത വായ്പ എടുക്കാവൂ. അതിന്റെ തിരിച്ചടവും പലിശയും കണക്കാക്കിക്കൊണ്ടായിരിയ്ക്കണം ഈ തീരുമാനം എടുക്കേണ്ടത്.
വ്യക്തിഗത വായ്പകൾക്ക് കുറഞ്ഞ നിരക്കിൽ പലിശ ഈടാക്കുന്ന ബാങ്കുകൾ
വ്യക്തിഗത വായ്പകൾക്ക് പലിശ നിരക്കുകൾ പൊതുവെ വ്യത്യാസപ്പെട്ടിരിക്കുന്നു. ബാങ്കിന്റെ നയം, വായ്പയുടെ അളവ്, വായ്പ എടുക്കുന്ന ആളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം എന്നിവ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കപ്പെടുന്നത്. ഇന്ത്യയിലെ ചില പ്രധാന ബാങ്കുകളും പലിശ നിരക്കുകളും താഴെ കൊടുത്തിരിക്കുന്നു:
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പലിശ നിരക്ക്: 10.50% മുതൽ 15.75% വരെ.
2. എച്ഡിഎഫ്സി
പലിശ നിരക്ക്: 10.75% മുതൽ 19.00% വരെ.
3. ഐ സി ഐ സി ഐ
പലിശ നിരക്ക്: 10.50% മുതൽ 19.00% വരെ.
4. ആക്സിസ്
പലിശ നിരക്ക്: 10.99% മുതൽ 19.00% വരെ.
5. ബജാജ് ഫിൻസേർവ്
പലിശ നിരക്ക്: 12.99% മുതൽ 15.00% വരെ.
6. കൊടക് മഹിന്ദ്ര
പലിശ നിരക്ക്: 10.99% മുതൽ 19.00% വരെ.
7. ബാങ്ക് ഓഫ് ബറോഡ
പലിശ നിരക്ക്: 10.50% മുതൽ 15.00% വരെ.
8. പഞ്ചാബ് നാഷണൽ
പലിശ നിരക്ക്: 10.85% മുതൽ 14.90% വരെ.
9. ഐ ഡി എഫ് സി
പലിശ നിരക്ക്: 10.49% മുതൽ 15.00% വരെ.
10. ടാറ്റ ക്യാപിറ്റൽ
പലിശ നിരക്ക്: 11.00% മുതൽ 16.00% വരെ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications