പണത്തിന് ആവശ്യം വരുമ്പോൾ ആളുകൾ വ്യക്തിഗത വായ്പകളെ സമീപിക്കുന്നു. ബാങ്കുകൾ വഴി വായ്പകൾ എടുക്കുമ്പോൾ നിരവധി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. പലർക്കും അത്തരത്തിൽ ബാങ്ക് ആവശ്യപ്പെടുന്ന രേഖകൾ കൈവശം ഉണ്ടായിരിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ എളുപ്പത്തിൽ വായ്പക്ക് അപേക്ഷിക്കാവുന്ന നിരവധി ഫിൻടെക് കമ്പനികളുണ്ട്. ഇതിലൂടെ നിങ്ങൾക്ക് കുറഞ്ഞ രേഖകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ വായ്പക്ക് അപേക്ഷിക്കാൻ സാധിക്കും.
എന്താണ് ഒരു ഫിൻടെക് പ്ലാറ്റ്‌ഫോം?
നിങ്ങളുടെ ഫോണിൽ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടത്താൻ സഹായിക്കുന്ന ഒരു ആപ്പോ വെബ്‌സൈറ്റോ ആണ് ഫിൻടെക് പ്ലാറ്റ്ഫോം. ഈ സൗകര്യത്തിലൂടെ ബാങ്കിൽ പോകാതെ തന്നെ പണം കൈകാര്യം ചെയ്യാം. നിലവിൽ നിരവധി ആപ്പുകളുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ വാണിജ്യ ബാങ്കുകൾ ഈടാക്കുന്നതിനേക്കാൾ കൂടുതൽ പലിശയാണ് ഫിൻടെക്കുകൾ ഈടാക്കുന്നത്.
വ്യക്തിഗത വായ്പയ്ക്ക് ആവശ്യമുള്ള രേഖകൾ...
- കെ.വൈ.സിക്കുള്ള പാൻ കാർഡ്
- വൈദ്യുതി ബിൽ, ബാങ്ക് സ്റ്റേറ്റ്മെന്റ് പോലുള്ള മേൽവിലാസം തെളിയിക്കുന്ന രേഖകൾ
- വോട്ടർ ഐ.ഡി അല്ലെങ്കിൽ ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖ
- മൂന്ന് മാസത്തെ ശമ്പള സ്ലിപ്പുകൾ
മികച്ച 10 ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ ഏതെല്ലാമെന്ന് നോക്കാം...
1. അപ്‌വേർഡ്‌സ് : 5 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പകൾ അപ്‌വേർഡ്‌സ് വാഗ്ദാനം ചെയ്യുന്നു . 2,500 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ ചെലവിലുള്ള ഇ.എം.ഐകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. സിബിൽ സ്കോർ അടിസ്ഥാനമാക്കി പ്രതിവർഷം 18 ശതമാനം മുതൽ 32 ശതമാനം വരെയാണ് അപ്‌വേർഡ്‌സ് പലിശ ഈടാക്കുന്നത്. ലോൺ തുകയുടെ 2 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് പ്ലാറ്റ്‌ഫോം ഈടാക്കുന്നു. തിരിച്ചടവ് കാലാവധി 6 മുതൽ 24 മാസം വരെയാണ്.
2. പേടിഎം: 10,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ വായ്പക്ക് അപേക്ഷിക്കാം. ഈ പ്ലാറ്റ്ഫോമിൽ വായ്പാ അപേക്ഷ വളരെ ലളിതമാണ്. നിമിഷ നേരം കൊണ്ട് വായ്പ ഉറപ്പാക്കാനും സാധിക്കും.

3. ഡി.എം.ഐ ഫിനാൻസ് : വ്യക്തിഗത വായ്പ പെട്ടെന്ന് തന്നെ വിതരണം ചെയ്യും. ഇവിടെ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. കാലാവധിക്കു മുന്നേ വായ്പ ക്ലോസ് ചെയ്താൽ 2 ശതമാനം മുതൽ 4 ശതമാനം വരെ പ്രീ-ക്ലോഷർ ചാർജുകൾ ഈടാക്കും. വായ്പയുടെ കാലാവധി 3 മാസം മുതൽ 48 മാസം വരെയാകാം.
4. മണി ടാപ്പ് : പ്രതിമാസം 1.08 ശതമാനം പലിശ നിരക്കിലാണ് മണിടാപ്പ് വായ്പകൾ ആരംഭിക്കുന്നത്. ഒരാൾക്ക് 5 ലക്ഷം വരെ വായ്പ ഉറപ്പാക്കാം.
5. ബ്രാഞ്ച് ഇന്റർനാഷണൽ : സ്മാർട്ട്‌ഫോണിലൂടെ നിങ്ങൾക്ക് 2 ലക്ഷം വരെ വായ്പകൾ ലഭിക്കും. തുടക്കത്തിൽ ഒരു ചെറിയ തുകയാണ് ബ്രാഞ്ച് ഇന്റർനാഷണൽ നൽകുന്നത്. പിന്നീട് പരിധി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
6. സത്യ മൈക്രോകാപ്പിറ്റൽ: 45,000 രൂപ മുതൽ 1,25,000 ലക്ഷം വരെയുള്ള തുകയ്ക്ക് മൈക്രോ ലോണുകൾ വാഗ്ദാനം ചെയ്യുന്നു . ലോൺ കാലാവധി 2-3 വർഷമാണ്. പ്രോസസ്സിംഗ് ഫീസ് 1.5 ശതമാനവും 18 ശതമാനം ജി.എസ്.ടിയും ഈടാക്കും.
7. ക്രെഡിറ്റ്ബീ : ഇവിടെ 17 ശതമാനം മുതൽ 29.95 ശതമാനം വരെ വാർഷിക പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭിക്കും. 1,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് വ്യക്തിഗത വായ്പ ഉറപ്പാക്കാം. വെറും 10 മിനിറ്റിനുള്ളിൽ വായ്പാ തുക നിങ്ങളുടെ അക്കൗണ്ടിലെത്തും.
8. പേസെൻസ് : 5,000 രൂപ മുതൽ 5 ലക്ഷം വരെ വ്യക്തിഗത വായ്പകൾ നൽകുന്നു. 3 ശതമാനം വരെ പ്രോസസ്സിംഗ് ഫീസ് ഈടാക്കും. 3 മുതൽ 60 മാസം വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി.
9. ഫിൻസി: 10.99 ശതമാനം വാർഷിക പലിശ നിരക്കിൽ വായ്പകൾ ലഭിക്കും. 25,000 രൂപ മുതൽ 5 ലക്ഷം വരെ വായ്പ ലഭിക്കും. വായ്പാ കാലാവധി 6 മാസം മുതൽ 36 മാസം വരെയാണ്.
10. ഗ്രോവ്: 10 ലക്ഷം വരെ ഇൻസ്റ്റൻ്റ് വായ്പകൾ ഉറപ്പാക്കാം. നിങ്ങൾക്ക് ഏത് സാമ്പത്തിക സ്രോതസ്സ് ഉണ്ടെങ്കിലും ഉടനടി വായ്പ ഉറപ്പാണ്. ഈ പ്ലാറ്റ്ഫോമിലൂടെ വായ്പക്ക് അപേക്ഷിച്ചാൽ 3 മാസം മുതൽ 60 മാസം വരെയാണ് തിരിച്ചടവ് കാലാവധി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
