നിങ്ങൾ വ്യക്തിഗത വായ്പകൾ എടുക്കാറുണ്ടോ? സാധാരണയായി അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോഴാണ് ആളുകൾ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നത്. മാത്രമല്ല മറ്റു വായ്പകളെ പോലെ വ്യക്തിഗത വായ്പകൾക്ക് ഈട് നൽകേണ്ട. അതിനാൽ നിരവധി ആളുകളാണ് വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നത്. എന്നാൽ എപ്പോഴും സൂക്ഷിക്കേണ്ടത് വ്യക്തിഗത വായ്പകളുടെ അമിത ചാർജുകളെ കുറിച്ചാണ്.
വ്യക്തിഗത വായ്പകളുടെ പേരിൽ പലരും വഞ്ചിതരാവാറുണ്ട്. കാരണം വായ്പക്ക് അപേക്ഷിച്ചാൽ വായ്പാ തുകയിൽ നിന്ന് ഒരു ചെറിയ ശതമാനം പ്രോസസ്സിംഗ് ചാർജായി ഈടാക്കുന്നു. ഇത് വായ്പയുടെ 2 ശതമാനം വരെയാകാം. അതിനാൽ ഈ 2 ശതമാനം കുറച്ചാണ് വായ്പ നിങ്ങൾക്ക് ലഭിക്കുന്നത്.
മാത്രമല്ല ഇത്തരത്തിൽ ഈടാക്കുന്ന തുക പലപ്പോഴും നിങ്ങളുടെ യഥാർത്ഥ മുതലിന്റെയും പലിശയുടെയും തുകയേക്കാൾ അല്പം കൂടുതലാകാം. ഇത്തരത്തിൽ നിങ്ങളറിയാതെ പല ചാർജുകളും ഈടാക്കുന്നു. വ്യക്തിഗത വായ്പക്ക് അപേക്ഷിക്കുമ്പോൾ മറഞ്ഞിരിക്കുന്ന ചാർജുകൾ ഏതെല്ലാം...?
പ്രോസസ്സിംഗ് ഫീസ് : വായ്പ തുകയുടെ 1 ശതമാനം മുതൽ 3 ശതമാനം വരെ പ്രോസസ്സിംഗ് ഫീസായി ബാങ്കുകൾ ഈടാക്കുന്നു.
ഇൻഷുറൻസ് ചാർജുകൾ : തിരിച്ചടവിലെ അപകടസാധ്യതകൾ ഇല്ലാതാക്കുന്നതിനായി ബാങ്കുകൾ വായ്പ സംരക്ഷണ ഇൻഷുറൻസ് മുന്നോട്ട് വെക്കുന്നു. ഇതൊരിക്കലും നിർബന്ധിതമായി ഈടാക്കുന്നില്ല. പക്ഷേ ബാങ്കുകൾ ഇത് ഒരു ഓപ്ഷനായി വായ്പയിൽ ഉൾപ്പെടുത്താറുണ്ട്, അപേക്ഷകന് താത്പര്യമില്ലെങ്കിൽ ഇത് ഒഴിവാക്കാം.

പ്രീപേയ്‌മെന്റ് അല്ലെങ്കിൽ ഫോർക്ലോഷർ ചാർജുകൾ : കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ വായ്പ തിരിച്ചടച്ചാൽ, ബാങ്കുകൾ പ്രീപേയ്‌മെന്റ് പിഴ ഈടാക്കിയേക്കാം (സാധാരണയായി കുടിശ്ശികയുള്ള വായ്പ തുകയുടെ 2 ശതമാനം മുതൽ 5 ശതമാനം വരെ). ചില ബാങ്കുകൾ ഒരു നിശ്ചിത കാലയളവിനുശേഷം ഭാഗിക പ്രീപേയ്‌മെന്റ് അനുവദിക്കുന്നു. പക്ഷേ അതിനും ഒരു നിശ്ചിത ഫീസ് ചുമത്തിയേക്കാം.
വൈകിയുള്ള പേയ്‌മെന്റുകൾക്ക് പിഴ: പ്രതിമാസ ഇ.എം.ഐ തിരിച്ചടവ് തെറ്റിയാൽ വൈകിയുള്ള പേയ്‌മെന്റ് ഫീസ് ഈടാക്കും (കാലാവധി കഴിഞ്ഞ ഇ.എം.ഐയിൽ പ്രതിമാസം ഏകദേശം 2% മുതൽ 4% വരെ). ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും.
ഇ.എം.ഐ ബൗൺസ് ചാർജുകൾ : ഒരു പക്ഷേ ഇ.എം.ഐ അടക്കേണ്ട ദിവസം അക്കൗണ്ടിൽ പണമില്ലെങ്കിൽ ഇ.എം.ഐ ബൗൺസാവും. ബാങ്കുകൾ ഓരോ ബൗൺസിനും 500 രൂപ മുതൽ 1000 രൂപ വരെ ഈടാക്കും. കൂടാതെ ജി.എസ്.ടിയും ഈടാക്കും. ചില ബാങ്കുകൾ കുടിശ്ശിക തുകയ്ക്ക് പിഴ പലിശയും ചേർത്തേക്കാം.
വായ്പ റദ്ദാക്കൽ നിരക്കുകൾ : വായ്പാ അനുമതി ലഭിച്ചതിന് ശേഷം വായ്പ വേണ്ടെങ്കിൽ നിങ്ങൾക്ക് റദ്ദാക്കാം. പക്ഷേ ഇതിന് ചില ബാങ്കുകൾ വായ്പ റദ്ദാക്കൽ ഫീസ് ഈടാക്കും (പലപ്പോഴും ഏകദേശം 1000 രൂപ മുതൽ 3000 രൂപ വരെ).
ഡോക്യുമെന്റേഷൻ ചാർജുകൾ : ചില ബാങ്കുകൾ ഡോക്യുമെന്റേഷൻ അല്ലെങ്കിൽ കരാർ ഒപ്പിടൽ ഫീസായി 500 രൂപ മുതൽ 2000 രൂപ വരെ ഈടാക്കാറുണ്ട് .
വായ്പാ കൺവേർഷൻ : വായ്പാ കാലാവധിയിൽ മാറ്റം വരുത്താനോ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറാനോ ആവശ്യപ്പെടുകയാണെങ്കിൽ, ബാങ്കുകൾ ഒരു കൺവേർഷൻ ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്. ഇത് കുടിശ്ശികയുള്ള വായ്പ തുകയുടെ ഏകദേശം 0.5 ശതമാനം മുതൽ 2 ശതമാനം വരെയാകാം.
സ്റ്റാമ്പ് ഡ്യൂട്ടിയും നിയമപരമായ ചാർജുകളും : ബാങ്കുകൾ വായ്പാ കരാറുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നു. ചില ബാങ്കുകൾ വായ്പാ പരിശോധനയ്ക്ക് നിയമപരമായ ചാർജുകളും ചുമത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
