A Oneindia Venture

വായ്പക്കു മേൽ പരിരക്ഷ ആവശ്യമുണ്ടോ? "വ്യക്തി​ഗത വായ്പാ ഇൻഷുറൻസിനെ" കുറിച്ച് അറിയേണ്ടതെല്ലാം.....

അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനാണ് സാധാരണയായി ആളുകൾ വ്യക്തി​ഗത വായ്പകൾ എടുക്കുന്നത്. ഓരോ വ്യക്തിയുടേയും വായ്പാ ആവശ്യകതകൾ വ്യത്യസ്തമാണ്. നിശ്ചിത ആവശ്യത്തിനുള്ള പണം തികയാതെ വരുമ്പോഴാണ് ഇത്തരം വായ്പകളെ സമീപിക്കുന്നത്. എന്നാൽ വ്യക്തി​ഗത വായ്പ എടുക്കുമ്പോൾ അതിന്റെ തിരിച്ചടവ് കൃത്യമായി നടന്നില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചേക്കാം.

സാധാരണ വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകൾക്ക് ഉയർന്ന പലിശ ഈടാക്കുന്നുണ്ട്. ഇതിനൊപ്പം വായ്പകൾ തിരിച്ചടയ്ക്കാതെ വന്നാൽ അത് ഉയർന്ന പലിശ, അധിക ചാർജുകൾ എന്നിവയ്ക്ക് കാരണമായേക്കാം. ഒരു വ്യക്തിഗത വായ്പ എടുക്കുമ്പോൾ ഭാവിയിൽ ഉണ്ടാകുന്ന പ്രതിസന്ധികളിൽ നിന്ന് പരിരക്ഷ ഉറപ്പാക്കുക. അത്തരത്തിൽ വായ്പാ ബാധ്യതകൾ ഒഴിവാക്കുന്നതിന് ഒരു വ്യക്തിഗത വായ്പ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും.

വ്യക്തി​ഗത വായ്പാ ഇൻഷുറൻസ് എന്താണ്?

അപ്രതീക്ഷിത പ്രതിസന്ധികളിൽ നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ സഹായിക്കുന്നതിനാണ് വ്യക്തി​ഗത വായ്പാ ഇൻഷുറൻസ് അഥവാ പേഴ്സണൽ ലോൺ പ്രൊട്ടക്ഷൻ ഇൻഷുറൻസ് തയ്യാറാക്കിയിരിക്കുന്നത്. വായ്പ എടുത്ത വ്യക്തിയുടെ മരണം, ഗുരുതരമായ രോഗം അല്ലെങ്കിൽ മറ്റു ദൗർഭാഗ്യകരമായ സംഭവങ്ങളിൽ, ഈ ഇൻഷുറൻസ് നിങ്ങളുടെ വായ്പയിലെ ശേഷിക്കുന്ന തുകയ്ക്ക് പരിരക്ഷ നൽകും.

വ്യക്തി​ഗത വായ്പകൾക്ക് ഇൻഷുറൻസ് ആവശ്യമുണ്ടോ?

സത്യത്തിൽ വ്യക്തിഗത വായ്പകൾക്ക് ഇൻഷുറൻസ് ആവശ്യമുണ്ടോ? നിങ്ങൾ ഒരു വ്യക്തിഗത വായ്പ എടുക്കുമ്പോൾ ഇൻഷുറൻസ് നിർബന്ധമല്ല, എന്നിരുന്നാലും ആവശ്യമെങ്കിൽ ഇത് ഉപയോ​ഗിക്കാം. വായ്പ എടുക്കുമ്പോഴുള്ള നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തേണം. പല ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പ്രീമിയം അടച്ച് വായ്പ അനുവദിക്കുമ്പോൾ തന്നെ വ്യക്തിഗത വായ്പ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു.

വ്യക്തി​ഗത വായ്പാ ഇൻഷുറൻസിന്റെ ഗുണങ്ങൾ

1. വ്യക്തിഗത വായ്പാ ഇൻഷുറൻസ് എല്ലായ്പ്പോഴും സുരക്ഷിതത്വവും നൽകുന്നു. അപ്രതീക്ഷിതമായ പ്രതിസന്ധികളിൽ ഇത് നിങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടുത്തും.

2. കടം വാങ്ങുന്നയാൾ മരണപ്പെടുകയോ, മറ്റെന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാലോ ശേഷിക്കുന്ന വായ്പാ തുകക്ക് പരിരക്ഷ ലഭിക്കും.

3. വ്യക്തിഗത വായ്പാ ഇൻഷുറൻസിന് ഒരു ചെറിയ തുകയാണ് ഈടാക്കുന്നത്.

4. പല ഇൻഷുറൻസ് കമ്പനികളും നിങ്ങളുടെ വായ്പാ തുകയും ആവശ്യങ്ങളും അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്ത വ്യക്തി​ഗത വായ്പാ ഇൻഷുറൻസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് കടത്തിന്റെ അമിതഭാരം കുറക്കുന്നു.

വായ്പക്കു മേൽ പരിരക്ഷ ആവശ്യമുണ്ടോ?

എത്ര തരം വ്യക്തി​ഗത വായ്പാ ഇൻഷുറൻസുകൾ ഉണ്ട്?

1. ടേം ഇൻഷുറൻസ് പ്ലാൻ: വായ്പാ കാലയളവിൽ കടം വാങ്ങുന്നയാൾ മരിച്ചാൽ നോമിനിക്ക് ഒരു ലംപ് സം പേയ്‌മെന്റ് വാഗ്ദാനം ചെയ്യുന്നു. ഈ തുക സാധാരണയായി കുടിശ്ശികയുള്ള വായ്പ തുകയ്ക്ക് തുല്യമായിരിക്കും.

2. ക്രിറ്റിക്കൽ ഇൽനെസ് കവറേജ്: കടം വാങ്ങുന്നയാൾക്ക് ഗുരുതരമായ രോഗം കണ്ടെത്തിയാൽ പരിരക്ഷ ഉറപ്പാക്കുന്നതിന് ഒറ്റത്തവണയായി വലിയ തുക ഉറപ്പാക്കും.

നിങ്ങൾക്ക് അനുയോജ്യമായ വ്യക്തി​ഗത വായ്പാ ഇൻഷുറൻസ് തിരഞ്ഞെടുക്കാം...

ഒരു വ്യക്തിഗത വായ്പ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരിക്കാം. ഇതിന്റെ ആവശ്യകത മനസിലാക്കി മാത്രം ഇത്തരം ഇൻഷുറൻസിനെ സമീപിക്കുക. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക: നിങ്ങളുടെ സാമ്പത്തിക സ്ഥിതി, വ്യക്തിഗത വായ്പാ തുക തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തുക. അതിനു ശേഷം അനുയോജ്യമായ ഇൻഷുറൻസ് കണ്ടെത്താം.

നിങ്ങളുടെ ഓപ്ഷനുകൾ പരിശോധിക്കുക: ശരിയായ രീതിയിൽ പരിശോധിക്കുക. വ്യത്യസ്ത തരത്തിലുള്ള പേയ്‌മെന്റുകൾ, കവറേജ്, പ്രീമിയങ്ങൾ എന്നിവ നൽകുന്ന വിവിധ ഇൻഷുറൻസ് കമ്പനികളുണ്ട്. അതിൽ നിന്നും നിങ്ങളുടെ ആവശ്യം മനസിലാക്കുക.

ക്ലെയിം സെറ്റിൽമെന്റ് അനുപാതം പരിശോധിക്കുക: ഇൻഷുറൻസ് കമ്പനിക്ക് ക്ലെയിമുകൾ ഉറപ്പാക്കുന്നതിന് ഉയർന്ന അനുപാതമുണ്ടെന്ന് ഉറപ്പാക്കുക.

നിബന്ധനകളെല്ലാം വായിച്ച് മനസിലാക്കുക: ഇൻഷുറൻസുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിന് മുമ്പ് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും വായിച്ചുനോക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X