രാജ്യത്തെ വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ കുറഞ്ഞ വർഷമാണ് 2025. വർഷാരംഭം മുതൽ റിപ്പോ നിരക്കിൽ 1.25% കുറവ് വരുത്തിയതും, ഫണ്ടിംഗും പ്രവർത്തന ചെലവുകളും കുറഞ്ഞതും കാരണമാണ് ബാങ്കുകൾ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറച്ചത്. പല ബാങ്കുകളും ഇപ്പോൾ പ്രതിവർഷം ഏകദേശം 9.75% മുതൽ 9.99% വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത് 2025-ന്‍റെ തുടക്കത്തിൽ 10.85 ശതമാനം മുതൽ 12.50 ശതമാനം വരെയായിരുന്നു.
നിലവിലെ പലിശ നിരക്കുകൾ
വ്യക്തിഗത വായ്പകൾക്കുള്ള പലിശ നിരക്കുകൾ ബാങ്കുകൾ നിശ്ചയിക്കുന്നത് അപേക്ഷകന്‍റെ ക്രെഡിറ്റ് സ്കോർ, നിലവിലുള്ള കടം, വരുമാന സ്ഥിരത തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് താരതമ്യേന കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കും. രാജ്യത്തെ വിവിധ ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ നമുക്ക് പരിശോധിക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 10.05 ശതമാനം മുതൽ 15.05 ശതമാനം വരെയുള്ള പലിശ നിരക്കിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകൾ നൽകുന്നത്. 1.50 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ്.
2. എച്ച്ഡിഎഫ്സി ബാങ്ക്: 9.99 ശതമാനം മുതൽ 24 ശതമാനം വരെയാണ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. 6500 രൂപയും ജിഎസ്ടി നിരക്കും പ്രോസസ്സിംഗ് ഫീസായി എച്ച്ഡിഎഫ്സി ബാങ്ക് ഈടാക്കുന്നു.
3. ഐസിഐസിഐ ബാങ്ക്: വ്യക്തിഗത വായ്പകൾക്ക് 10.45 ശതമാനം മുതൽ 16.50 ശതമാനം വരെ പലിശ ബാങ്ക് ഈടാക്കുന്നു. 2 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ്.
4. ആക്സിസ് ബാങ്ക്: 9.99 ശതമാനം മുതൽ 22 ശതമാനം വരെയുള്ള പലിശ നിരക്കിൽ ബാങ്ക് വ്യക്തിഗത വായ്പകൾ വാഗ്ധാനം ചെയ്യുന്നു. വായ്പ തുകയുടെ 2% വരെയാണ് പ്രോസസ്സിംഗ് ഫീസ്.

5. ഇൻഡസ്ഇൻഡ് ബാങ്ക്: 10.49 ശതമാനം മുതലുള്ള പലിശ നിരക്കിൽ ബാങ്ക് വായ്പകൾ വാഗ്ധാനം ചെയ്യുന്നു. 3.5 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ്.
6. ബാങ്ക് ഓഫ് ബറോഡ: വ്യക്തിഗത വായ്പകൾ 10.40 ശതമാനം മുതലുള്ള പലിശ നിരക്കിൽ ബാങ്ക് വാഗ്ധാനം ചെയ്യുന്നു. 2 ശതമാനം വരെയാണ് പ്രോസസ്സിംഗ് ഫീസ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വ്യക്തിഗത വായ്പാ നിരക്കുകൾ നിശ്ചയിക്കുമ്പോൾ ബാങ്കുകൾ അവരുടെ ഫണ്ടുകളുടെ ചെലവുകളും പ്രവർത്തന ചെലവുകളും കൂടി പരിഗണിക്കുന്നു. വ്യക്തിഗത വായ്പകൾക്ക് അപകടസാധ്യത കൂടുതലായതിനാൽ, ബാങ്കുകൾ MCLR, RLLR എന്നിവയേക്കാൾ റിസ്ക് അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയമാണ് ഇഷ്ടപ്പെടുന്നത്. മാത്രമല്ല, വ്യക്തിഗത വായ്പകൾക്ക് സാധാരണയായി 1 മുതൽ 5 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.
വ്യക്തിഗത വായ്പകൾ ലഭിക്കണമെങ്കിൽ വായ്പാ സ്ഥാപനങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഉദാഹരണത്തിന് ചില വായ്പാ സ്ഥാപനങ്ങൾ 21 വയസ്സ് പൂർത്തിയാവർക്ക് മാത്രമാണ് ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകാറുള്ളത്. സ്ഥിര വരുമാനം, മികച്ച പലിശ തുടങ്ങിയ ഘടകങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാറുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications