കയ്യിൽ അത്യാവശ്യത്തിന് പണമില്ലെങ്കിൽ കടം വാങ്ങുക എന്നതാണ് എല്ലാവരും ചെയ്യുന്ന രീതി. കൂട്ടുകാരുടേയോ കുടുംബക്കാരുടേയോ കയ്യിൽ പണമില്ലെങ്കിൽ ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. മികച്ച ക്രെഡിറ്റ് സ്കോറുള്ള വായ്പക്കാർക്ക് പലിശ നിരക്കുകളിൽ ഇളവ്, പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കൽ എന്നിവയോടെ പേഴ്സണൽ ലോണുകൾ അതായത് വ്യക്തിഗത വായ്പകൾ ബാങ്കുകൾ വാഗ്ധാനം ചെയ്യുന്നുണ്ട്.
വ്യക്തിഗത വായ്പകൾ അൺസെക്യുവേർഡ് ആണ്. അതുകൊണ്ടുതന്നെ പലിശ നിരക്ക് അൽപ്പം ഉയർന്നതായിരിക്കും. ക്രെഡിറ്റ് സ്കോർ, വരുമാനം, തൊഴിൽ, തൊഴിലുടമ പ്രൊഫൈൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് വായ്പ തുകയും പലിശ നിരക്കുകളും ബാങ്കുകൾ തീരുമാനിക്കുന്നത്. ബാങ്കുകൾ 9.98 ശതമാനം മുതൽ 13.75 ശതമാനം വരെ പലിശ നിരക്കുള്ള ഒരു വർഷത്തെ കാലാവധിയുള്ള വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നമുക്ക് ചില ബാങ്കുകളുടെ വ്യക്തിഗത വായ്പ പലിശ നിരക്കുകൾ പരിശോധിക്കാം.
കൊട്ടക് മഹീന്ദ്ര ബാങ്ക്: സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 9.98 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 1 വർഷത്തെ കാലാവധിയിൽ 1 ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ പ്രതിമാസ തിരിച്ചടവ് 8791 രൂപയാണ്.
ആക്സിസ് ബാങ്ക് / എച്ച്ഡിഎഫ്സി ബാങ്ക്: രണ്ട് ബാങ്കുകളും വ്യക്തിഗത വായ്പകൾക്ക് 9.99 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇഎംഐ 8,791 രൂപയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വ്യക്തിഗത വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ 10.05 ശതമാനം മുതൽ ആരംഭിക്കുന്ന വ്യക്തിഗത വായ്പ ബാങ്ക് വാഗ്ധാനം ചെയ്യുന്നു. ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇഎംഐ 8,794 രൂപയാണ്.

ബാങ്ക് ഓഫ് ബറോഡ: ബാങ്ക് ഓഫ് ബറോഡ വ്യക്തിഗത വായ്പകൾക്ക് 10.40 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ വായ്പയുടെ ഇഎംഐ 8,810 രൂപയാണ്.
പഞ്ചാബ് നാഷണൽ ബാങ്ക്: ബാങ്ക് 10.5 ശതമാനത്തിൽ തുടങ്ങി ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയിൽ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഇഎംഐ 8,815 രൂപയായിരിക്കും.
ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 10.6 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ഇഎംഐ 8,820 രൂപയാണ്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: വ്യക്തിഗത വായ്പകൾക്ക് 10.75 ശതമാനം മുതൽ പലിശ നിരക്ക് ബാങ്ക് ഈടാക്കുന്നു. ഒരു ലക്ഷം രൂപ വായ്പയ്ക്ക് ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയിൽ ഇഎംഐ 8,827 രൂപയാണ്.
യെസ് ബാങ്ക്: 10.85 ശതമാനത്തിൽ ആരംഭിച്ച്, യെസ് ബാങ്ക് ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയിൽ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഇഎംഐ 8,831 രൂപയായിരിക്കും.
കാനറ ബാങ്ക്: 13.75 ശതമാനത്തിൽ ആരംഭിച്ച്, ഒരു വർഷത്തെ തിരിച്ചടവ് കാലാവധിയിൽ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകൾ കാനറ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇഎംഐ 8,967 രൂപയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
