പേഴ്സണൽ ലോണോ ക്രെഡിറ്റ് കാർഡോ; കുറഞ്ഞ പലിശ നിരക്ക് ഏതിന്? നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ സാധാരണയായി ആളുകൾ കൂടുതലും ആശ്രയിക്കുന്ന രണ്ട് മാർ​ഗങ്ങളാണ് പേഴ്സണൽ ലോണും, ക്രെഡിറ്റ് കാർഡും. ഇവ രണ്ടിനും രണ്ട് രീതിയിലുള്ള പലിശ നിരക്കുകളും തിരിച്ചടവ് രീതികളുമാണ്. കൃത്യമായി പറഞ്ഞാൽ 100 ശതമാനം സുരക്ഷ ലഭിക്കുന്ന വായ്പാ മാർ​ഗങ്ങളല്ല ഇവ രണ്ടും. എന്നിരുന്നാലും കാലതാമസമില്ലാതെ ലോൺ സൗകര്യം ലഭിക്കുന്നതിനാൽ പേഴ്സണൽ ലോണുകൾക്കും ക്രെഡിറ്റ് കാർഡ് വായ്പകൾക്കും ജനപ്രീതി കൂടുതലാണ്.

മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതു മുതൽ കൃത്യമായ തിരിച്ചടവുകൾ നടത്തുന്നതു വരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. സത്യത്തിൽ പേഴ്സണൽ ലോണും ക്രെഡിറ്റ് കാർഡ് വായ്പകളും ഫലത്തിൽ ഒന്നാണ്. എന്നാൽ ഇതിന്റെ പ്രവർത്തനങ്ങളും ആനുകൂല്യങ്ങളും വളരെ വ്യത്യസ്തമാണ്. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒരു തരം വായ്പയാണ്. പേഴ്സണൽ ലോണുകൾ സാധാരണയായി ദീർഘകാല വായ്പകളാണ്. പൊതുവേ 5 വർഷത്തെ കാലാവധിയാണ് പേഴ്സണൽ ലോണുകൾക്ക്.

ഇ.എം.ഐ പോലുള്ള വായ്പകൾ ആണെങ്കിൽ ഒരു വർഷം കൊണ്ട് തീർക്കാനും സാധിക്കും. എന്നാൽ ക്രെഡിറ്റ് കാർഡുകൾ പൊതുവേ ദീർഘകാലത്തേക്ക് വായ്പ നൽകാറില്ല. എങ്കിൽ പേഴ്സണൽ ലോണാണോ ക്രെഡിറ്റ് കാർഡാണോ കൂടുതൽ മികച്ചതെന്ന് പരിശോധിക്കാം. ഒരു അത്യാവശ്യം വരുമ്പോൾ നിങ്ങൾ ഇതിൽ ഏത് തിരഞ്ഞെടുക്കും?

പേഴ്സണൽ ലോൺ - ക്രെഡിറ്റ് കാർഡ്

പേഴ്സണൽ ലോണാണോ അതോ ക്രെഡിറ്റ് കാർഡാണോ മികച്ചതെന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ ഉത്തരങ്ങളാവും. കാരണം നിങ്ങളുടെ ആവശ്യവും ഉപയോ​ഗത്തെയും അടിസ്ഥാനമാക്കിയാണ് ഇവ തിരഞ്ഞെടുക്കുന്നത്.

നിങ്ങളുടെ ക്രെഡിറ്റ് പരിധിക്കനുസരിച്ച് വീണ്ടും വീണ്ടും വായ്പയെടുക്കാൻ ക്രെഡിറ്റ് കാർഡ് വഴി സാധിക്കും. നിങ്ങളുടെ ചിലവുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് ചെയ്യാവുന്നത്. ഇതു വഴി റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്കുകളും നേടാം. മാത്രമല്ല വിവിധ പർച്ചേസുകൾ നടത്താനും ഏറ്റവും മികച്ച ഓപ്ഷനാണ് ക്രെഡിറ്റ് കാ‍ർഡ്.

എന്നാൽ വലിയ തുകകൾ ആവശ്യമായി വന്നാൽ പേഴ്സണൽ ലോൺ എടുക്കുന്നതാണ് ഏറ്റവും ബെസ്റ്റ്. ഇത് 5 വർഷത്തെ കാലാവധി അനുവദിക്കുന്നു. ചില സാഹചര്യങ്ങളിൽ നിങ്ങൾക്കത് 10 വർഷമായി ഉയർത്താനും സാധിക്കും.

പലിശ നിരക്ക്

  • പേഴ്സണൽ ലോൺ: പലിശ നിരക്ക് താരതമ്യേന കൂടുതലാണ്. ഇത് 10% മുതൽ 22% വരെയുണ്ടാവുന്നു. നിങ്ങളുടെ പ്രൊഫൈൽ അനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു.
  • ക്രെഡിറ്റ് കാർഡ്: 2-4ശതമാനം വരെ കുറഞ്ഞ പലിശ നിരക്കുള്ള പ്രതിമാസ പേയ്‌മെൻ്റുകൾ ഉണ്ട്. മാത്രമല്ല, ഇ.എം.ഐ വഴി ഒരുൽപ്പന്നം വാങ്ങുമ്പോൾ നിശ്ചിത പലിശ നിരക്ക് ഈടാക്കുകയും ഓരോ ഇ.എം.ഐക്കും അത് തുല്യമായിരിക്കും.

 

പേഴ്സണൽ ലോണോ ക്രെഡിറ്റ് കാർഡോ; കുറഞ്ഞ പലിശ നിരക്ക് ഏതിന്? നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

ഒരു പേഴ്സണൽ എടുക്കാൻ പറ്റിയ സമയം ഏത്?

പേഴ്സണൽ ലോൺ ഇടക്കിടെ എടുക്കുന്ന ഒന്നല്ല. ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിലാണ് സാധാരണയായി ഇത്തരം വായ്പാ സൗകര്യത്തെ ആശ്രയിക്കുന്നത്. ഏതൊക്കെയാണ് അത്തരം സാഹചര്യങ്ങളെന്ന് പരിശോധിക്കാം;

ചികിത്സകൾക്ക്: അപ്രതീക്ഷിതമായി വരുന്ന ആശുപത്രി ചികിത്സകളോ മറ്റു മെഡിക്കൽ എമർജൻസികളോ വരുമ്പോൾ പേഴ്സണൽ ലോണിന് അപേക്ഷിക്കാം.

ഒന്നിലധികം വായ്പകൾ ഉള്ളവർക്ക് അപേക്ഷിക്കാം: നിരവധി വായ്പകൾ ഉള്ളവർക്ക് പേഴ്സണൽ ലോൺ എടുത്താൽ ഒരു വലിയ തുക ഒരുമിച്ച് അടച്ച് മറ്റ് ലോണുകൾ ക്ലോസ് ചെയ്യുകയോ തിരിച്ചടവുകൾ കുറക്കാനോ സാധിക്കും.

വിവാഹം: നിങ്ങളുടെ വിവാഹച്ചെലവുകൾക്ക് കാര്യമായ പണം ലഭിച്ചില്ലെങ്കിൽ പേഴ്സണൽ ലോണിന് അപേക്ഷിക്കാം.

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് എപ്പോൾ?

ക്രെഡിറ്റ് കാർഡിന്റെ പ്രധാന ഉപയോ​ഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

പർച്ചേസ്: ക്രെഡിറ്റ് കാർഡ് വഴി നിങ്ങൾക്ക് പല സാധനങ്ങളും വാങ്ങാം. ഇ.എം.ഐ ഓപ്ഷൻ നിലനിൽക്കുന്നതിനാൽ പ്രതിമാസം ഒരു നിശ്ചിത തുക തിരിച്ചടച്ചാൽ മതി. ദൈനംദിന ആവശ്യങ്ങൾക്കും ഇലക്ടോണിക് ഉപകരണങ്ങൾ വാങ്ങുന്നതിലുമെല്ലാം ഉപയോ​ഗിക്കാം. ഇതു മാത്രമല്ല നിരവധി മറ്റു ആവശ്യങ്ങൾക്കും ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാം.

ആനുകൂല്യങ്ങൾ: ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ നിങ്ങൾക്ക് റിവാർഡുകളും ക്യാഷ്ബാക്കും ലഭിക്കുന്നു. മാത്രമല്ല കൃത്യമായ തിരിച്ചടവുകൾ നടത്തിയാൽ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

പേഴ്സണൽ ലോണും ക്രെഡിറ്റ് കാർഡും വ്യത്യസ്ത രീതിയിൽ ഉപകാരപ്രദമാണ്. അതുപോലെ അപകടവും ഉണ്ട്. ഇവ രണ്ടും വിവേകത്തോടെ ഉപയോ​ഗിച്ചാൽ വലിയ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X