പണത്തിന്റെ ആവശ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. സ്വന്തമായി ഒരു വീട് വാങ്ങാൻ അല്ലെങ്കിൽ ആശുപത്രി ചിലവ്, എന്തെങ്കിലും സാധനം വാങ്ങാനോ അല്ലെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങി ആവശ്യങ്ങൾ പലതായിരിക്കും. കയ്യിൽ പണമില്ലെങ്കിൽ 2 വഴിയാണ് എല്ലാവരുടേയും മുന്നിലുള്ളത്. അതിൽ ആദ്യത്തേത് വ്യക്തിഗത വായ്പ എന്നതാണ്. രണ്ടാമത്തേത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക എന്നതും.
വ്യക്തിഗത വായ്പ
എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതാണ് വ്യക്തിഗത വായ്പകളെ ആകര്‍ഷകമാക്കുന്നത്. ഈട് നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നു എന്നത് മറ്റൊരാകര്‍ഷണം. ഒരു വ്യക്തിയുടെ കടം വീട്ടാനുള്ള കഴിവും സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ച ശേഷം പ്രീ അപ്രൂവ്ഡ് ആയി തന്നെ പല ബാങ്കുകളും വ്യക്തിഗത വായ്പകള്‍ നല്‍കുന്നു.

ക്രെഡിറ്റ് കാർഡ്
അധിക ആനുകൂല്യങ്ങളോടെ ഒരു ഹ്രസ്വകാല വായ്പ തേടുന്നവര്‍ക്കു, സ്ഥിരമായി അത് വാഗ്ദാനം ചെയ്യുന്ന ഒരു ഉപകരണമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. പേമെന്റുകള്‍ക്ക് പലിശ കൂടാതെ 45- 60 ദിവസം വരെ സാവകാശം ലഭിക്കുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം.
അടിയന്തിര യാത്രകൾ, ഇൻഷുറൻസ് ചെയ്യാത്ത മെഡിക്കൽ ചെലവുകൾ, വീടിന്റേയോ വാഹനത്തിന്റേയോ അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ മെയിന്റനൻസ് ചെലവുകൾ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ കയ്യിൽ പണമില്ലെന്ന് കരുതുക. അങ്ങനെയെങ്കിൽ മുകളിൽ പറഞ്ഞ 2 വഴികളിൽ ഏത് തിരഞ്ഞെടുക്കും. വ്യക്തിഗത വായ്പയോ ക്രെഡിറ്റ് കാർഡോ...? തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങൾ നോക്കാം.
1. എന്താണ് ആവശ്യം
എത്ര വേഗം പണം വേണമെന്ന് നോക്കി മാത്രമേ പണം കണ്ടെത്താൻ ഏത് രീതി വേണം എന്ന് തീരുമാനിക്കാൻ പാടുള്ളു. തൽക്ഷണം പണമടയ്‌ക്കണമെങ്കിൽ (ഉദാ: അടിയന്തര ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ, എന്തെങ്കിലും അത്യാവശ്യ സാധനം വാങ്ങാൻ) ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്രദമാകും. അതായത് ഉടൻ പണം നൽകണമെങ്കിൽ വ്യക്തിഗത വായ്പയ്ക്ക് ശ്രമിക്കാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
2. എത്ര തുക
കാര്യം സാധിക്കാൻ എത്ര തുക വേണം എന്നതും പ്രധാനപ്പെട്ടതാണ്. ആവശ്യമുള്ള പണം വലുതും ക്രെഡിറ്റ് കാർഡ് പരിധി കുറവും ആകുന്ന സാഹചര്യത്തിൽ (ഉദ: ആവശ്യമുള്ള തുക - 4 ലക്ഷം, ക്രെഡിറ്റ് കാർഡ് പരിധി - 2 ലക്ഷം ) വ്യക്തിഗത ലോൺ എടുക്കേണ്ടി വരും. എന്നാൽ ആവശ്യകത ചെറുതാണെങ്കിൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അത് ക്ലിയർ ചെയ്യാമെന്ന് ഉറപ്പുണ്ടെങ്കിൽ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
3. പലിശ നിരക്കിലെ വ്യത്യാസം
വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് ക്രെഡിറ്റ് കാർഡുകളേക്കാൾ വളരെ കുറവാണ്. ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് കണക്കാക്കുന്നത്. പലിശ 10 ശതമാനം മുതൽ 18 ശതമാനം വരെയാകാം. ഈ പലിശ നിരക്ക് ഉയർന്നതാണെന്ന് തോന്നുമെങ്കിലും ക്രെഡിറ്റ് കാർഡ് പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. 35 മുതൽ 40 ശതമാനം വരെയാണ് ക്രെഡിറ്റ് കാർഡുകൾ പലിശ ഈടാക്കുന്നത്.
4. ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് ധനകാര്യസ്ഥാപനങ്ങൾ വ്യക്തിഗതവായ്പകൾ നൽകുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തിക്ക് ഉയർന്ന തുക കുറഞ്ഞ പലിശയ്ക്ക് ബാങ്കിൽ നിന്നും ലഭിക്കും. അതുകൊണ്ടുതന്നെ ഭാവിയിൽ വ്യക്തിഗത വായ്പ എടുക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തണം. ക്രെഡിറ്റ് കാർഡോ വ്യക്തിഗത വായ്പയോ ആകട്ടെ, അനാവശ്യമായി ചെലവഴിക്കാൻ ഒരിക്കലും കടം വാങ്ങരുത്. കുറച്ച് ആഴ്‌ചകൾക്കുള്ളിൽ (അവസാന തീയതിക്ക് മുമ്പായി) എളുപ്പത്തിൽ തിരിച്ചടക്കാൻ കഴിയുന്ന ചെറിയ തുകകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ ആവശ്യമായ തുക വലുതും പെട്ടെന്ന് തിരിച്ചടക്കാൻ സാധിക്കാത്തതുമാണെങ്കിൽ വ്യക്തിഗത വായ്പ എടുക്കുന്നതാണ് ഉചിതം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications