പേർസണൽ ലോൺ ആണോ പ്രശ്‌നം? ഇപ്പൊ ശരിയാക്കിത്തരാം; പലിശ കുറഞ്ഞ, മുട്ടേണ്ട ബാങ്കുകളുടെ വാതിൽ ഇവിടെയുണ്ട്
പേഴ്‌സണൽ ലോണുകൾ ഇന്ത്യയിൽ പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആവശ്യത്തിലധികം നൽകുന്നുണ്ടെങ്കിലും അവയുടെ പലിശ ഓർക്കുമ്പോൾ പലരും പിൻവലിയാറാണ് പതിവ്. കല്യാണം, ഹോസ്പിറ്റൽ ചെലവുകൾ, കുട്ടികളുടെ പഠനം തുടങ്ങി നിരവധി ആവശ്യങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ വന്നുപോകാറുണ്ട്. അതുകൊണ്ട് തന്നെ പലിശ കുറഞ്ഞ പേർസണൽ ലോണുകൾക്കും ആവശ്യക്കാർ ഏറെയാണ്. പല ബാങ്കുകളും ഉപഭോക്താക്കളുടെ സിവിൽ സ്കോർ നോക്കിയാണ് പലിശ നിശ്ചയിക്കാറുള്ളത്.
ബാങ്കുകളുടെ പലിശ നിരക്ക് ഇപ്പോഴും മാറിക്കൊണ്ടേയിക്കും. സാമ്പത്തിക വ്യവസ്ഥിതിയിലെ വ്യതിയാനങ്ങൾ, രൂപയുടെ മൂല്യം തുടങ്ങി പല ഘടകങ്ങളും അതിനെ സ്വാധീനിക്കാറുണ്ട്. 9 ശതമാനം പലിശയിൽ ലോണുകൾ നൽകിയിരുന്ന ബാങ്കുകൾക്ക് ചിലപ്പോൾ അവരുടെ പലിശ നിരക്ക് ഉയർത്തി 13 ലേക്കും 14 ലേക്കും മാറ്റം വരുത്തേണ്ടി വന്നേക്കാം. ചിലപ്പോൾ 13, 14 ശതമാനത്തിൽ ലോണുകൾ നൽകിയിരുന്ന ബാങ്കുകൾ 9 ലേക്ക് അവരുടെ പലിശ താഴ്ത്തിയെന്നും വരാം. അതുകൊണ്ട് തന്നെ പെട്ടെന്ന് ഒരു ആവശ്യം വന്നാലും കൃത്യമായി പലിശയെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രം പേഴ്‌സണൽ ലോണുകൾ തെരഞ്ഞെടുക്കുക.

പലിശ നിരക്കും പ്രോസസിങ് ഫീസും
മുത്തൂറ്റ് ഫൈനാൻസും കെ എസ് എഫ് ഇയും ഉദാഹരണമായി എടുത്താൽ മുത്തൂറ്റിൽ ഗോൾഡ് പണയം വെക്കുമ്പോൾ 100 രൂപയിൽ താഴെയാണ് പ്രോസസിങ് ഫീസ് ഈടാക്കുന്നത്. എന്നാൽ കെ എസ് എഫ് ഇ ആകട്ടെ 300 അധികം രൂപ ഈടാക്കാറുണ്ട്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ വ്യത്യാസം വളരെ വലുതാണ്. ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ പല ബാങ്കുകളിലെ പേഴ്‌സണൽ ലോണിലും പ്രകടമാണ്. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ പലപ്പോഴും പലിശ നിരക്കിനെ ബാധിക്കും എന്നതാണ് യഥാർത്ഥ കാരണം.
വിവിധ ബാങ്കുകളും അവയുടെ പുതുക്കിയ പലിശ നിരക്കും
HDFC Bank: 10.85 to 24
ICICI Bank :10.85 to 16.25
Bank of Baroda: 11.40 to 18.75
Kotak Mahindra Bank:10.99 to 16.99
State Bank of India: 11.45 to 14.60
Punjab National Bank:12.40 to 17.95
Axis Bank: 10.49 to 22.50
ഈ പട്ടിക പ്രകാരം ആക്‌സിസ് ബാങ്ക് ആണ് പലിശ നിരക്കിൽ ഏറ്റവുമധികം കുറവ് കാണിക്കുന്നത്. എച് ഡി എഫ് സിയും ഐ സി ഐ സി ബാങ്കും ഒരേ നിരക്കിൽ പലിശ തുടങ്ങുന്നുണ്ടെങ്കിലും ഐ സി ഐ സിയുടെ ഉയർന്ന പലിശ നിരക്ക് 16.25 വരെ മാത്രമേയുള്ളൂ. എന്നാൽ എച് ഡി എഫ് സിയാകട്ടെ 24 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബാങ്കുകളുടെ ഈ പട്ടികയിൽ ഏറ്റവുമധികം പലിശ ഈടാക്കുന്നതും എച് ഡി എഫ് സി തന്നെയാണ്. 6500 രൂപയാണ് എച് ഡി എഫ് സി ഈടാക്കുന്ന പ്രോസസ്സിംഗ് ഫീ. ഇതിനൊപ്പം ജി എസ ടി കൂടി ബാങ്ക് ഈടാക്കുന്നുണ്ട്.
ഐ സി ഐ സി ബാങ്ക് ആകെ തുകയുടെ 2 ശതമാനം പ്രോസസിങ് ഫീസ് ആയി ഈടാക്കുമ്പോൾ, കൊടക് മഹിന്ദ്ര ബാങ്ക് ആവട്ടെ 5 ശതമാനമാണ് ഈ ഇനത്തിൽ ഈടാക്കുന്നത്. ഒരുപക്ഷേ ഏറ്റവുമധികം പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നത് കൊടക് തന്നെയാണ് എന്ന് പറയാം. എന്നാൽ കൂട്ടത്തിലെ ഏറ്റവും വലിയ ബാങ്ക് ആയ എസ് ബി ഐ ആകട്ടെ ജനുവരി 31 വരെ യാതൊരുവിധ പ്രോസസിംഗ് ഫീസും പേഴ്‌സണൽ ലോണിൽ ഈടാക്കുന്നില്ല എന്നാണ് വിലയിരുത്തലിൽ നിന്ന് വ്യക്തമാകുന്നത്. മിതമായ നിരക്കിൽ പഞ്ചാബ് നാഷണൽ ബാങ്ക് പലിശ ഈടാക്കുമ്പോൾ, ആക്‌സിസ് ബാങ്ക് ആവട്ടെ 2 ശതമാനം പ്രോസസിംഗ് ഫീസ് ഉപഭോതാക്കളിൽ നിന്ന് ഈടാക്കുന്നുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


