ഉത്സവ സീസൺ എത്തുന്നതോടെ സാമ്പത്തിക ആവശ്യങ്ങൾ വർദ്ധിക്കുന്നു. എന്നാൽ പലപ്പോഴും പ്രതീക്ഷിക്കുന്ന തുക എല്ലാവരുടെയും കൈവശം ഉണ്ടായിരിക്കണമെന്നില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ആളുകൾ വ്യക്തിഗത വായ്പകൾ പരിഗണിക്കുന്നു. കേരളത്തിൽ ഓണം എത്താറായി. ആളുകൾ പലയിടങ്ങളിലേക്ക് യാത്ര പോവാനും, ഷോപ്പിംഗ് ചെയ്യാനും സമയം ചിലവഴിക്കുന്ന സമയമാണിത്. അടിയന്തിര ചിലവുകൾക്ക് വിവിധ ബാങ്കുകളിൽ വ്യക്തിഗത വായ്പ എടുക്കുവാൻ ആളുകൾ പരിശ്രമിക്കും.
നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കോടെയും, കുറഞ്ഞ പ്രോസസ്സിംഗ് ഫീസോടെയും വ്യക്തിഗത വായ്പ സ്വന്തമാക്കാം. ഈട് നൽകാതെ നേടാവുന്ന വായ്പയായതിനാൽ കാലതാമസമില്ലാതെ തന്നെ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ വ്യക്തിഗത വായ്പകളിലൂടെ ഉറപ്പാക്കാം.
നിങ്ങൾക്ക് 5 ലക്ഷം ആവശ്യമുണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കോടെ മികച്ച വായ്പ ഏത് ബാങ്കിലൂടെ ഉറപ്പാക്കാം? 5 വർഷത്തെ കാലാവധിയിൽ മികച്ച പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകളെ കുറിച്ചും അവയുടെ പലിശ നിരക്കിനെ കുറിച്ചും അറിയാം.

എസ്ബിഐ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 10.10 ശതമാനം മുതൽ തുടങ്ങുന്നു. അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപ വായ്പ എടുത്താൽ പ്രതിമാസം 10,648 രൂപ അടക്കേണ്ടി വരും.
പിഎൻബി: മറ്റൊരു പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 10.5 ശതമാനം മുതൽ പലിശ ഈടാക്കുന്നു. അഞ്ച് വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പ പ്രതിമാസം 10,747 രൂപ ഇഎംഐ രീതിയിൽ തിരിച്ചടക്കണം.
യൂണിയൻ ബാങ്ക് ഓഫ്: ഈ ബാങ്ക് 10.75 ശതമാനം മുതലാണ് വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് ഈടാക്കുന്നത്. 5 ലക്ഷം വായ്പ 5 വർഷത്തേക്ക് എടുത്താൽ പ്രതിമാസം 10,809 രൂപ ഇഎംഐ വേണം.
ബാങ്ക് ഓഫ് ബറോഡ: വ്യക്തിഗത വായ്പകൾക്ക് 10.90 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 5 ലക്ഷം വായ്പയുടെ ഇഎംഐ തുക 10,846 രൂപയാണ്.
കാനറാ ബാങ്ക്: വ്യക്തിഗത വായ്പകൾക്ക് ഈ പൊതുമേഖലാ ബാങ്ക് 13.75 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 5 വർഷത്തേക്ക് 5 ലക്ഷം രൂപ എടുത്താൽ എല്ലാ മാസവും 11,569 രൂപ അടക്കണം.
ആക്സിസ് ബാങ്ക്: ഈ സ്വകാര്യ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 9.99 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. അഞ്ച് വർഷത്തെ കാലാവധിയിൽ 5 ലക്ഷം വായ്പയെടുത്താൽ ഇഎംഐ 10,621 രൂപയായിരിക്കും.
ഐസിഐസിഐ ബാങ്ക്: ഇവിടെ വ്യക്തിഗത വായ്പകൾക്ക് 10.6 ശതമാനം മുതൽ പലിശ ഈടാക്കുന്നു. അഞ്ച് വർഷത്തേക്ക് 5 ലക്ഷം വായ്പയെടുത്താൽ ഇഎംഐ തുക 10,772 രൂപയായിരിക്കും.
എച്ച്ഡിഎഫ്‌സി ബാങ്ക്: 10.9 ശതമാനം മുതലാണ് ഈ ബാങ്ക് വ്യക്തിഗത വായ്പകളുടെ പലിശ ഈടാക്കുന്നത്. അഞ്ച് വർഷത്തെ കാലാവധിയിൽ 5 ലക്ഷം വായ്പയെടുത്താൽ ഇഎംഐ തുക 10,846 രൂപയായിരിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്: ഈ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് 10.99 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. അഞ്ച് വർഷത്തേക്ക് 5 ലക്ഷത്തിൻ്റെ വായ്പയെടുത്താൽ ഇഎംഐ 10,869 രൂപ അടക്കേണ്ടി വരും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
