സ്വകാര്യവായ്പകള്‍ എടുക്കരുത്, കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ വായ്പകളെയാണ് (പേഴ്‌സണല്‍ ലോണ്‍) ഇന്ന് മിക്കവരും ആശ്രയിക്കാറ്. അക്കൗണ്ട് ഉടമകള്‍ക്ക് നിമിഷനേരംകൊണ്ട് സ്വകാര്യവായ്പ അനുവദിക്കാന്‍ ബാങ്കുകളും തയ്യാറാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഒന്നോ രണ്ടോ മിനിറ്റ് മതി വായ്പാതുക അപേക്ഷകരുടെ അക്കൗണ്ടിലെത്താന്‍. എന്നാല്‍ സാമ്പത്തിക അച്ചടക്കം മുറുക്കെപ്പിടിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ സ്വകാര്യവായ്പകള്‍ ഒരിക്കലും എടുക്കരുത്. സ്വകാര്യവായ്പകളുടെ ദോഷങ്ങളും ഒപ്പം സ്വകാര്യവായ്പകള്‍ക്ക് പകരം തിരഞ്ഞെടുക്കാവുന്ന മറ്റു മാര്‍ഗ്ഗങ്ങളും ചുവടെ അറിയാം.

 
സ്വകാര്യവായ്പകള്‍ എടുക്കരുത്, കാരണമിതാണ്

എന്തുകൊണ്ട് സ്വകാര്യവായ്പ എടുക്കരുത്?

ഉയര്‍ന്ന പലിശനിരക്കുതന്നെ സ്വകാര്യവായ്പയുടെ പ്രധാന ദോഷം. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സുകള്‍ക്ക് മേലുള്ള പലിശ കഴിഞ്ഞാല്‍ സ്വകാര്യവായ്പകളിന്മേലാണ് ബാങ്കുകള്‍ ഏറ്റവും ഉയര്‍ന്ന പലിശനിരക്ക് ഈടാക്കുന്നത്. 12 മുതല്‍ 24 ശതമാനംവരെയുണ്ട് സ്വകാര്യവായ്പുകളുടെ പലിശനിരക്ക്. ഇതേസമയം, സ്വര്‍ണം പണയം വെച്ചുള്ള വായ്പകള്‍ക്ക് പലിശ ഏറെ കുറവാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നു. 'പ്രോസസിങ് ഫീയും' സ്വകാര്യവായ്പകളില്‍ കൂടുതലാണ്. ഇനി എടുത്ത സ്വകാര്യവായ്പ കാലാവധിക്ക് മുന്‍പു അടച്ചുതീര്‍ക്കുകയാണെങ്കില്‍ 2 മുതല്‍ 4 ശതമാനം വരെ 'പ്രീ-പെയ്‌മെന്റ്' ചാര്‍ജും ബാങ്കുകള്‍ പിടിക്കും. ചുരുക്കത്തില്‍ സ്വകാര്യവായ്പകള്‍ എടുത്താല്‍ കൈ പൊള്ളുമെന്ന കാര്യമുറപ്പ്. സ്വകാര്യവായ്പകള്‍ 'സുരക്ഷിതമല്ലെന്ന' കാരണം ചൂണ്ടിക്കാട്ടിയാണ് ബാങ്കുകള്‍ ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്നത്.

സ്വകാര്യവായ്പകള്‍ക്ക് പകരം

സ്വകാര്യവായ്പകള്‍ക്ക് പകരം തിരഞ്ഞെടുക്കാന്‍ ഒരുപിടി മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പിലുണ്ട്. സ്വര്‍ണം പണയം വെച്ചുള്ള വായ്പകളാണ് ഇതില്‍ ഏറ്റവും അഭികാമ്യം. സ്വര്‍ണ വായ്പകള്‍ക്ക് പലിശനിരക്ക് വളരെ കുറവാണ്. 7 മുതല്‍ 7.5 ശതമാനം വരെ മാത്രമാണ് സ്വര്‍ണ വായ്പകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് ഈടാക്കുന്നത്. പെട്ടെന്നു കുറച്ചധികം പണം കയ്യില്‍ വന്നാല്‍ സ്വര്‍ണ വായ്പ പൂര്‍ണമായി ഒടുക്കാനുള്ള സൗകര്യവും ധനകാര്യസ്ഥാപനങ്ങള്‍ നല്‍കും. ഇതിന് പ്രത്യേക പ്രീ-പെയ്‌മെന്റ് ചാര്‍ജുകള്‍ ഈടാക്കില്ല. ഇതേസമയം, അടവുകളില്‍ മുടക്കം വരുത്തിയാല്‍ പണയം വെച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു. എന്തായാലും ഉയര്‍ന്നതുക സ്വകാര്യവായ്പയായി എടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് കൈവശമുള്ള സ്വര്‍ണം പണയം വെച്ച് വായ്പ നേടുന്നതാണ്. ഇതുവഴി വലിയ തുക പലിശയിനത്തില്‍ ലാഭിക്കാം.

സ്വര്‍ണപ്പണയത്തിന് പുറമെ വസ്തു, ഓഹരി എന്നിവ പണയംവെച്ചും വായ്പയെടുക്കാന്‍ അവസരമുണ്ട്. ഇവയ്്‌ക്കെല്ലാം സ്വകാര്യവായ്പകളെക്കാള്‍ കുറഞ്ഞ പലിശനിരക്കാണുള്ളത്. ചുരുക്കത്തില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കണ്‍മുന്നിലില്ലെങ്കില്‍ മാത്രമേ സ്വകാര്യവായ്പകളെടുക്കുന്നതിനെപ്പറ്റി ചിന്തിക്കാവൂ.

Read more about: personal loan
English summary

Personal Loans Cons: Reason Why You Should Not Take Them

Personal Loans Cons: Reason Why You Should Not Take Them. Read in Malayalam.
Story first published: Sunday, October 11, 2020, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X