ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കലിന് ശേഷം സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) പ്രഥമ ഉദ്ദേശ്യം. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) എന്ന പേരിലും ഇപിഎഫ് അറിയപ്പെടുന്നുണ്ട്. ജോലിയെടുക്കുന്ന കാലയളവില്‍ ഇപിഎഫ് അക്കൗണ്ടില്‍ മോശമല്ലാത്ത തുക നിക്ഷേപമൊരുങ്ങാന്‍ സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

 

എന്നാല്‍ ചിലപ്പോഴൊക്കെ ജോലി മാറുമ്പോള്‍ ഇപിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പലരും മറന്നുപോകുന്നത് കാണാം. ഈ സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട ഇപിഎഫ് അക്കൗണ്ട് നിഷ്‌ക്രിയമായി മാറും. ശമ്പളക്കാരായവര്‍ ഒരു കാരണവശാലും ഇപിഎഫ് അക്കൗണ്ട് നിഷ്‌ക്രിയമാവാന്‍ ഇടവരുത്തരുത്. പിഎഫ് അക്കൗണ്ട് നിഷ്‌ക്രിയമായി മാറാനുള്ള സാഹചര്യങ്ങള്‍ ചുവടെ അറിയാം.

ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍
  1. 55 വര്‍ഷത്തെ സേവനത്തിന് ശേഷം ശമ്പളക്കാരന്‍ വിരമിക്കുകയും എന്നാല്‍ അടുത്ത മൂന്നു വര്‍ഷത്തിനകം അക്കൗണ്ടിലെ പണം പിന്‍വലിക്കാതെയും ഇരുന്നാല്‍ പിഎഫ് അക്കൗണ്ട് നിഷ്‌ക്രിയമായി മാറും.
  2. പിഎഫ് അക്കൗണ്ട് ഉടമ മറ്റൊരു രാജ്യത്തേക്ക് ആജീവനാന്തകാലം താമസം മാറ്റിയാല്‍ അക്കൗണ്ട് നിഷ്‌ക്രിയമാവും.
  3. പിഎഫ് അക്കൗണ്ട് ഉടമ മരണപ്പെട്ടാലും ബന്ധപ്പെട്ട അക്കൗണ്ട് നിഷ്‌ക്രിയമാവും.
  4. ജോലി ഉപേക്ഷിച്ച് 36 മാസത്തിനകം പണം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയില്ലെങ്കിലോ അക്കൗണ്ട് സെറ്റില്‍മെന്റിനായി അപേക്ഷ നല്‍കിയില്ലെങ്കിലോ ബന്ധപ്പെട്ട വ്യക്തിയുടെ അക്കൗണ്ട് റദ്ദു ചെയ്യപ്പെടും.

ജോലി ഉപേക്ഷിച്ചാല്‍ പിഎഫിന് എന്തു സംഭവിക്കും?

ഇപ്പോഴത്തെ നിയമം അനുസരിച്ച് ജോലി ഉപേക്ഷിച്ചാലും ഇപിഎഫ് അക്കൗണ്ടിലുള്ള പണത്തിന് പലിശ ലഭിക്കും. പിഎഫ് അക്കൗണ്ടിലേക്ക് പുതുതായി സംഭാവന നല്‍കുന്നില്ലെങ്കിലും പലിശ വരുമാനം തുടരും. അക്കൗണ്ട് ഉടമയ്ക്ക് 58 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

58 വയസ്സു പൂര്‍ത്തിയാകുന്നതുവരെയോ ജോലിയില്‍ നിന്ന് വിരമിക്കും വരെയോ പിഎഫിലെ തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ ജോലി ഉപേക്ഷിച്ചതിന് ശേഷമോ വിരമിച്ചതിന് ശേഷമോ പിഎഫിലെ തുകയ്ക്ക് ലഭിക്കുന്ന പലിശ വരുമാനത്തില്‍ നികുതി ബാധകമാണ്.

തുടര്‍ച്ചയായി 5 വര്‍ഷം സേവനം പൂര്‍ത്തിയാക്കും മുന്‍പാണ് ഇപിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതെങ്കില്‍, പലിശ വരുമാനത്തിന് നികുതി ഒടുക്കേണ്ടതായുണ്ട്.

 

പിഎഫ് അക്കൗണ്ട് തുടങ്ങി ആദ്യ 5 വര്‍ഷത്തിനകം വിവിധ കമ്പനികള്‍ക്ക് കീഴില്‍ സേവനം അനുഷ്ഠിച്ചാലും തുടര്‍ച്ചയായ സേവനമായി ഇതു കണക്കാക്കപ്പെടും. ഇതേസമയം, ഓരോതവണ ജോലി മാറുമ്പോഴും പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വിട്ടുപോകരുത്.

ജോലി മാറുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യം

പുതിയ ജോലിയില്‍ കടക്കുമ്പോള്‍ ഇപിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ബന്ധമായും നടപടിയെടുക്കണം. എങ്കില്‍ മാത്രമേ ഇപിഎഫ് അക്കൗണ്ടിന്റെ പൂര്‍ണ ആനുകൂല്യം അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുകയുള്ളൂ.

ഒന്നിലധികം പിഎഫ് അക്കൗണ്ടുകളുണ്ടെങ്കില്‍ അവയെല്ലാം ഒരേ UAN നമ്പറിലേക്ക് ബന്ധിപ്പിക്കാന്‍ ശ്രമിക്കണം.

58 വയസ്സിന് മുന്‍പ് വിരമിക്കുകയാണെങ്കില്‍ പിഎഫ് തുക വിരമിച്ച് 36 മാസത്തിനകം പിന്‍വലിക്കണം.

Read more about: pf
English summary

PF Account Transfer; What Will Happen If You Don't Transfer PF Account After A Job Change

PF Account Transfer; What Will Happen If You Don't Transfer PF Account After A Job Change. Read in Malayalam.
Story first published: Saturday, April 17, 2021, 10:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X