പെന്‍ഷന്‍കാര്‍ക്ക് ഒരു സന്തോഷ വാര്ത്തയെത്തിയിട്ടുണ്ട്. നാഷണല്‍ പെന്ഷന് സിസ്റ്റം ഉപയോക്താക്കള്‍ക്ക് വരുടെ മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ സാധിക്കണമെന്ന നിര്‍ദേശം പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറി
പെന്‍ഷന്‍കാര്‍ക്ക് ഒരു സന്തോഷ വാര്ത്തയെത്തിയിട്ടുണ്ട്. നാഷണല്‍ പെന്ഷന് സിസ്റ്റം ഉപയോക്താക്കള്‍ക്ക് വരുടെ മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ സാധിക്കണമെന്ന നിര്‍ദേശം പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അംഗീകരിച്ചു. ആകെ പെന്ഷന് തുക 5 ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ ആന്വിറ്റി വാങ്ങിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ആ തുക പിന്‍വലിക്കുവാന്‍ സാധിക്കുമെന്ന് പിഎഫ്ആര്‍ഡിഎ അറിയിച്ചു.

ആന്വുറ്റി വാങ്ങിക്കുന്ന എന്നത് കൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ഒരു പെന്ഷന് പ്ലാന്‍ വാങ്ങിക്കുക എന്നതാണ്. പിഎഫ്ആര്‍ഡിഎയുടെ അറിയിപ്പ് പ്രകാരം ഇനി മുതല്‍ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ടിലുള്ള ഉപയോക്താവിന്റെ പെന്ഷന് തുക 5 ലക്ഷം രൂപയോ അതില്‍ കുറവോ ആണെങ്കില്‍ ആ വ്യക്തിയ്ക്ക് ആന്വൂറ്റി വാങ്ങിക്കാതെ മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ സാധിക്കും.
മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്ഫോളിയോ റിസ്ക് കുറയ്ക്കുവാന്‍ ഇതാ 5 തന്ത്രങ്ങള്‍
നിലവില്‍ എന്‍പിഎസ് ഉപയോക്താവിന്റെ അക്കൗണ്ടിലുള്ള ആകെ തുക 2 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ റിട്ടയര്‍മെന്റ് സമയത്തോ, അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴോ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ആന്വുറ്റി വാങ്ങിക്കേണ്ടതുണ്ട്. തുകയില്‍ നിന്നും 60 ശതമാനം ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കാം. എന്നാല്‍ ശേഷിക്കുന്ന 40 ശതമാനം ഉപയോഗിച്ച് ആന്വുറ്റി വാങ്ങിക്കണമെന്ന് നിര്‍ബന്ധമാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഇതിനായി ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. മെച്യൂരിറ്റിയ്ക്ക് മുമ്പാണ് തുക പിന്‍വലിക്കുന്നത് എങ്കില്‍ പിന്‍വലിക്കുന്ന തുക ആകെ നിക്ഷേപത്തിന്റെ 25 ശതമാനത്തില്‍ കവിയുവാന്‍ പാടില്ല. കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം, വീട് വാങ്ങിക്കുവാന്‍, ഗുരുതരമായ ഏതെങ്കിലും രോഗ ചികിത്സയ്ക്കായി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഭാഗിക പിന്‍വലിക്കല്‍ നടത്താവുന്നതാണ്.
സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?
മൊത്ത കാലയളവില്‍ ആകെ മൂന്ന് തവണ മാത്രമേ എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ഭാഗിക പിന്‍വലിക്കലുകള്‍ നടത്തുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരം പിന്വലിക്കലുകളെല്ലാം ആദായ നികുതി നിയമ പ്രകാരം പൂര്‍ണമായും നികുതി മുക്തമാണ്.
ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?
നാഷണല്‍ പെന്ഷന് സിസ്റ്റം (എന്‍പിഎസ്) ഉപയോക്താവ് ആകുന്നതിനുള്ള പ്രായ പരിധിയും പിഎഫ്ആര്‍ഡിഎ ഉയര്‍ത്തിയിട്ടുണ്ട്. 65 വയസ്സില്‍ നിന്നും 70 വയസ്സായാണ് എന്‍പിഎസ് പ്രായ പരിധി ഉയര്‍ത്തിയിട്ടുള്ളത്. അതായത് 70 വയസ്സ് പ്രായമുള്ള വ്യക്തിയ്ക്കും എന്‍പിഎസ് നിക്ഷേപം ആരംഭിക്കാം. 75 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയാണ് അവര്‍ക്ക് നിക്ഷേപം തുടരുവാന്‍ സാധിക്കുക. മറ്റെല്ലാ ഉപയോക്താക്കളുടേയും മെച്യൂരിറ്റി പരിധി 70 വയസ്സാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
